ആദിവാസി സമൂഹങ്ങളും ആഗോളതപനവും

ആഗോള താപനം ഏറ്റവുമധികം ബാധിക്കുക ആദിവാസി ജനങ്ങളെയാണ്. വന്‍ തോതിലുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ കാര്യം കഷ്ടത്തിലാകും. U.N. University പറഞ്ഞു. ജൈവ ഇന്ധന പ്ലാന്റേഷനുകള്‍, ജല വൈദ്യുത പദ്ധതികള്‍, ചില സംരക്ഷിത വനങ്ങള്‍ തുടങ്ങിയവ ആദിവാസി സമൂഹങ്ങളുടെ പൈതൃക ഭൂമിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ആസ്ട്രേലിയലിലെ ഡാര്‍വിനില്‍ U.N. University നടത്തിയ പത്രക്കുറിപ്പില്‍ ഇങ്ങനെ പറഞ്ഞു. “സോയ, കരിമ്പ്, പാം ഓയില്‍, ചോളം, കടലാവണക്ക് തുടങ്ങിയവ കൃഷി ചെയ്യുന്ന പ്ലാന്റേഷനുകള്‍ ആദിവാസി ജനങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും, കുടിയൊഴിപ്പിക്കലും, അവരുടെ പൈതൃക ഭൂമി തട്ടിയെടുക്കലും വര്‍ദ്ധിച്ച് വരുകയാണ്.”

37 കോടി ആദിവാസികള്‍ ഭൂമിയില്‍ ഉണ്ട്. അവര്‍ ഇപ്പോള്‍ തന്നെ വെള്ളപ്പൊക്കം, വരള്‍ച്ച, മരുഭൂവത്കരണം,  രോഗങ്ങള്‍, ഉയരുന്ന സമുദ്രനിരപ്പ്, ഇവയുടെ ഒക്കെ ദുരിദങ്ങള്‍ അവര്‍ സഹിക്കുന്നു. “കാലാവസ്ഥാമാറ്റത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കുറഞ്ഞ് അളവില്‍ മാത്രം ചെയ്യുന്ന സമൂഹമാണ് ഇവര്‍” U.N. Permanent Forum on Indigenous Issues ന്  നേതൃത്വം കൊടുക്കുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള Victoria Tauli-Corpuz പറഞ്ഞു.

Igorot ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന Tauli-Corpuz ന്റെ അഭിപ്രായത്തില്‍ ഫിലിപ്പീന്‍സില്‍ 5 ലക്ഷം ആദിവാസികള്‍ ആണ് ജൈവ ഇന്ധന പ്ലാന്റേഷനുകളുടെ വികാസം മൂലം കഷ്ടത അനുഭവിക്കുന്നത്. ദശ ലക്ഷക്കണക്കിന് മലേഷ്യക്കര്‍ക്കും ഇന്‍ഡോനേഷ്യക്കാര്‍ക്കും ഈ അനുഭവം തന്നെയാണ്. സോയക്കും കരിമ്പിനും വേണ്ടി ബ്രസീലില്‍ കാടുകള്‍ വെട്ടിത്തെളിച്ചുകൊണ്ടിരിക്കുകയാണ്.

2002 ല്‍ ആഗോള താപനം തടയാന്‍ വേണ്ടി 7,000 ഹെക്റ്റര്‍ (17,300 ഏക്കര്‍) കാട് വെച്ചുപിടിപ്പിക്കുന്ന ഒരു പരിപാടി നടത്തിയ Ugandan Wildlife Authority ആ സ്ഥലത്ത് താമസിച്ചിരുന്ന ആദിവാസികളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിച്ചു. ആഗോള താപനത്തിന് കാരണമാകുന്ന വാതകങ്ങളൊന്നും തന്നെ ആദിവാസികളുടെ ജീവിത രീതി പുറംതള്ളുന്നില്ല. അവര്‍ വൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഫാക്റ്ററി പ്രവര്‍ത്തിപ്പിക്കാനും കാര്‍ ഓടിക്കാനുമൊന്നും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നില്ല.

എന്നാല്‍ 30 കോടി ജനങ്ങള്‍ ഉള്ള അമേരിക്ക പുറംതള്ളുന്ന ഹരിത ഗൃഹ വാതകങ്ങള്‍ ആഗോള ഉദ്വമനത്തിന്റെ നാലില്‍ ഒന്നാണ്.

ആദിവാസി ജനങ്ങള്‍ ഒരു തരത്തിലും കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട ധന സഹായങ്ങളുടേയും, ഉദ്വമന കച്ചവട പരിപാടികളുടേയും (emissions trading schemes) ഒന്നും തന്നെ ഗുണം അനുഭവിച്ചിട്ടില്ല എന്ന് U.N. University യുടെ Institute of Advanced Studies തലവന്‍  A.H. Zakri പറഞ്ഞു.

എന്നാല്‍ കാലാവസ്ഥാ മാറ്റം മറികടക്കാന്‍ ആദിവാസികള്‍ പാരമ്പര്യ അറിവ് ഉപയോഗിക്കുന്നുമുണ്ട്. വടക്കന്‍ ആസ്ട്രേലിയയിലെ Aborigines മഴക്കാലം കഴിഞ്ഞ് ചെറിയ തീവെക്കല്‍ നടത്തുന്നതിന് ചെറിയ സഹായം കിട്ടുന്നു. അത് മണ്ണിനെ പുതുക്കുകയും (renew) , fire breaks ഉണ്ടാക്കുകയും ചെയ്യും. fire breaks വലിയ കാട്ടുതീ (wildfires) തടയാന്‍ സഹായിക്കും. കാട്ടുതീയില്‍ നിന്നുള്ള ഹരിത ഗൃഹ വാതകങ്ങള്‍ ഇതുമൂലം കുറയും. North Australian Indigenous Land and Sea Management Alliance ന്റെ Joe Morrison പറഞ്ഞു. തിമൂര്‍ കടലില്‍ പ്രകൃതി വാതക പ്ലാന്റ് നടത്തുന്ന ConocoPhillips ല്‍ നിന്നുള്ള ധന സഹായമാണ് ഇത് ചെയ്യുന്നത്.

By Alister Doyle, Environment Correspondent
OSLO (Reuters)

വായിക്കുക: ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി,
പിന്നോക്കക്കാരുടെ പരിസര മലിനീകരണം

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

2 thoughts on “ആദിവാസി സമൂഹങ്ങളും ആഗോളതപനവും

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )