പിന്നോക്കക്കാരുടെ പരിസര മലിനീകരണം

ഇന്‍ഡ്യയില്‍ നാം എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിന്നോക്കക്കാരാണ്. ജാതി, മതം, ഭാഷ, ദേശം തുടങ്ങി എല്ലാം നമ്മുടെ പിന്നോക്കാവസ്ഥയെ നിര്‍വ്വചിക്കാനുള്ള കാര്യങ്ങളാണ്. (സംവരണം എന്ന ചക്കരക്കുടമാണ് അതിന്റെ കാരണം.) എപ്പോഴും നാം പിന്നോക്കമായോ മോശക്കാരായോ എന്ന ചിന്തയാണ് നമ്മടെ മനസില്‍. ആരും അവഗണിക്കപ്പെടാന്‍ തന്നത്താനെ ശ്രമിക്കില്ലല്ലോ. അതുകൊണ്ട് നാമുണ്ടാക്കുന്ന ആ പിന്നോക്കാവസ്ഥ മറികടക്കാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തുകൂട്ടും.

ഇത് നമ്മുടെ പരമ്പരാഗത പിന്നോക്കാവസ്ഥ. ഇതല്ലാതെ വേറൊരു പിന്നോക്കാവസ്ഥയും നമുക്കുണ്ട്. ഏതെങ്കിലും ഒരു ഉത്പന്നമോ സേവനമോ ഉപയോഗിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയാണ് അത്. സിനിമ, ചാനല്‍, പരസ്യം, മാധ്യമങ്ങള്‍ ഇവ വഴി വ്യവസായം അവരുടെ ഉത്പന്നങ്ങളെക്കുറിച്ചുള്ള പ്രചാരവേല ശക്തിയായി നടത്തുന്നു. ഉത്പന്നങ്ങളുപയോഗിച്ച് മുന്തിയ വിഭാഗക്കാരനാകാന്‍ അവര്‍ ആവശ്യപ്പെടുകയാണ്. കൂടുതല്‍ ഉപഭോഗം എന്ന ആശയം മുതലാളിത്തത്തിന്റെ എഞ്ജിനെ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ശക്തി ഇത് നല്‍കുന്നു. വളരെ തീവൃമായും വൈകാരികമായും അവര്‍ നടത്തുന്ന പ്രചരണത്തിന്റെ സാരാംശം അവ വാങ്ങി ഉപയോഗിക്കാന്‍ കഴിയാത്തവര്‍ മോശക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനാണ്. പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണിയും എന്ന ചൊല്ലു പോലെ പരമ്പരാഗത പിന്നോക്കക്കാര്‍ക്ക് അപകര്‍ഷതാ ബോധം കൂട്ടാന്‍ വേറെന്ത് വേണം. കമ്പോളത്തിന്റെ പ്രചാലവേല ഇരട്ടി ശക്തിയില്‍ വളരെ ഫലപ്രദമായി അവരില്‍ പ്രവര്‍ത്തിക്കുന്നു. അതു കാണുന്ന മുന്നോക്കക്കാരോ, തങ്ങള്‍ പിന്നിലായാലോ എന്ന പേടിയില്‍ കൂടുതല്‍ അവരും ഈ ഉപഭോഗ ഭ്രാന്തില്‍ പങ്കാളികളാകുന്നു. മാര്‍ക് ട്വയിന്‍ പറഞ്ഞതുപോലെ അനാവശ്യങ്ങളായ ആവശ്യങ്ങള്‍ക്ക് വേണ്ടി പരക്കം പായുന്നു.

ഗ്രാമത്തിലെ മിക്ക വീടുകളിലും കാര്‍ ഉണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞത്, അദ്ദേഹം കാര്‍ വാങ്ങാതെ പിടിച്ച് നില്‍ക്കാന്‍ പാടുപെടുകയാണെന്നാണ്. (അത്രക്ക് അവഗണനയും പ്രലോഭനവും സമൂഹം വ്യക്തികളില്‍ ചെലുത്തുന്നു.) ഗ്രാമത്തിലെ വീടുകള്‍ സീരിയല്‍, സിനിമകളില്‍ കാണുന്ന വീടുകളെ വെല്ലുന്നതരം. വീട് നിറയെ ഉപകരണങ്ങള്‍. മുറ്റം മഴ വെള്ളം ഊര്‍ന്നിറങ്ങാതിരിക്കാനും ചൂട് കൂട്ടാനും വേണ്ടി കോണ്‍ക്രീറ്റ് കട്ടകള്‍ പാകിയിരിക്കുന്നു. ശീതീകരണി ഇല്ലാത്ത മുറി ബെഡ്റൂമോ, ഏയ് ഇല്ല. കുട്ടികള്‍ പഠിക്കുന്നത് നഗരത്തിലെ സ്കൂളുകളില്‍. അവരെ വിളിക്കാനും കൊണ്ടുവിടാനും വിഷവാതകം പുറംതള്ളുന്ന ഡീസല്‍(അതോ മണ്ണെണ്ണയോ) ബസ്സുകള്‍, കാറുകള്‍. കുട്ടിളെ കയറ്റി അയക്കാന്‍ സര്‍വ്വാഭരണ ഭൂഷിതകളിയി മാക്സിയുമിട്ട് റോഡില്‍ കാത്തുനില്‍ക്കുന്ന വീട്ടമ്മമാര്‍. ഇതൊക്കെ ഇന്നത്തെ സാധാരണ കാഴ്ച്ചകള്‍.

ജനം ഈ ജീവതിരീതി പിന്‍തുടരാന്‍ അദ്ധ്വാനത്തിന്റെ (വരുമാനം) വലിയ പങ്ക് ചിലവാക്കുന്നു. അവരുടെ പൊങ്ങച്ചം മറുനാടന്‍ സിമന്റ്, ഉരുക്ക്, പെയിന്റ്, മറ്റ് ആര്‍ഭാട ഉത്പാദകരും നന്നായി ഉപയോഗിക്കുന്നു. ആ പൊങ്ങച്ചം തങ്ങളുടെ മുന്നോക്കാവസ്ഥയെ പ്രകടിപ്പിക്കുന്ന ബിംബങ്ങളായി.

ഭൂതകാലത്തിലെ തലമുറകള്‍ അവരുടെ കാലത്തെ ശരികളുടെ അടിസ്ഥാനത്തില്‍ ജീവിച്ചവരാണ്. അവര്‍ നല്‍കിയ അറിവിന്റെ മുകളില്‍ പുതിയ പുതിയ തലമുറകള്‍ കൂട്ടിച്ചേര്‍ത്ത അറിവിന്റെ പുറത്ത് നിക്കുന്ന നമ്മുടെ ഉയര്‍ന്ന അറിവും ബോധം പഴയകാലത്തിന്റെ തെറ്റുകള്‍ വേഗം മനസിലാവും. അവ ചൂണ്ടിക്കാണിക്കാനും എളുപ്പം.

പക്ഷേ നാം ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകള്‍ നമുക്ക് നേരെ ചൂണ്ടുന്ന കാര്യം നാം മറക്കുന്നു. ശരിക്കും ഇന്നത്തെ ശരികളുടെ അടിസ്ഥാനത്തിലാണോ നാം ജീവിക്കുന്നത്? എന്നാല്‍ നാം തെറ്റ് ചെയ്യുന്നുണ്ടോ? എനിക്ക് തോന്നുന്നത് നാം പഴയ തലമുറ ചെയ്ത തെറ്റുകള്‍ അതേ പോലെ ആവര്‍ത്തിക്കുകയും അധികമായി അതിനേക്കാള്‍ ഭീകരമായ ആത്മഹത്യാപരമായ തെറ്റുകളും ചെയ്യുന്നു.

നമ്മുടെ പരമ്പരാഗത പിന്നോക്കക്കാര്‍ ഇന്‍ഡ്യയില്‍ മറ്റൊരിടത്തും കാണാത്ത വിധം ജീവിത നിലവാരം മെച്ചപ്പെടുത്തി പുതിയ മേച്ചില്‍ പുറങ്ങളിലെത്തി. ആ ശൂന്യത നികത്താന്‍ മറുനാടന്‍ പിന്നോക്കക്കാരെത്തി. അവരെ നാം എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് ഒരു ആത്മവിചാരണ നടത്തി നോക്കണം. ആളുകള്‍ മാത്രമേ മാറിയുള്ളു. വ്യവസ്ഥ പഴയതു തന്നെ.

പഴയകാലത്തെ നാം ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളെല്ലാം മനുഷ്യന്‍ നിര്‍മ്മിച്ച സമൂഹത്തിന്റെ തെറ്റായ നിയമങ്ങളെക്കുറിച്ചാണ്. അത് നമ്മേ മാത്രമേ ബാധിക്കുന്നുള്ളു. മറ്റ് ജീവജാലങ്ങള്‍ക്ക് പ്രശ്നമില്ല. മിണ്ടാപ്രാണികളായ അവക്ക് ദോഷമൊന്നും സംഭവിച്ചിരുന്നില്ല.

അത്യധികം നിര്‍ണ്ണായകമായ കാലഘത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നാം ഇപ്പോള്‍ എടുക്കുന്ന തീരുമാനം പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളുടേയും ഭാവിതലമുറകളുടേയും നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ് .

ജീവന്റെ ചരിത്രത്തില്‍ ഭൂമിയുടെ രാസഘടന ഇത്രയേറെ മാറ്റിയ ഒരു കാലവും ഇല്ല. ജീവന്റെ സുസ്ഥിരതക്ക് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 350 ppm ല്‍ താഴെ നിര്‍ത്തണമെന്ന് ശാസ്ത്രം പറയുന്നു. ഇന്ന് അത് 390 ppm ആണ്. പ്രതിവര്‍ഷം 2 ppm എന്ന തോതില്‍ അത് കൂടിക്കോണ്ടിരിക്കുന്നു. ആഗോള ശരാശരി അന്തരീക്ഷ താപനില 4 ഡിഗ്രി കൂടുകയും രൂക്ഷമായ കാലാവസ്ഥാമാറ്റവും ആണ് ഫലം. കടല്‍ ജലനിരപ്പ് 80 അടി ഉയരും. കൃഷി നശിക്കും. ആഹാരം കിട്ടാതെയാകും. രാസവളങ്ങളും മറ്റ് രാസസ്തുകഖളും മണ്ണിന്റേയും കടലിന്റേയും തന്നെ രാസഘടന മാറ്റി. അങ്ങനെ അനേകം പ്രകൃതി നശീകരണങ്ങള്‍. എണ്ണ വണ്ടികളുടെ വര്‍ദ്ധവ് എണ്ണയുടെ റിക്കോര്‍ഡ് ഉപയോഗത്തിലെത്തിച്ചു.

വരുന്ന തലമുറകള്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നം കാലാവസ്ഥാ മാറ്റമാണ്. കഴിഞ്ഞ ദശാബ്ദത്തില്‍ തീവൃകാലാവസ്ഥ അമേരിക്കയില്‍ $1400 കോടി ഡോളര്‍ ആരോഗ്യചിലവ് ഉണ്ടാക്കി. കാലാവസ്ഥാ മാറ്റം എല്ലാവരും ഒരുപോലെ ആയിരിക്കില്ല അനുഭവിക്കുന്നത്. ദരിദ്രരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരിക. ഇന്‍ഡ്യയില്‍ പ്രതിമാസം 8000/- രൂപയില്‍ വരുമാനമുള്ളവര്‍ കാലാവസ്ഥാമാറ്റത്തിന് കാരണക്കാരാണെന്ന് ഗ്രീന്‍പീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നമ്മളാണ് അതിന് പിന്നില്‍. പണം, അഥവാ അന്യന്റെ അദ്ധ്വാനശേഷി, കൈവശമുള്ള നമുക്ക് നിലനില്‍ക്കാനായേക്കും. പക്ഷേ 80% വരുന്ന 20/- രൂപയില്‍ താഴെ വരുമാനമുള്ള ദരിദ്ര വര്‍ഗ്ഗത്തിന് അതിന് കഴിയില്ല. നമ്മുടെ ആത്മ സംതൃപ്തിക്കായി നാം ചെയ്യുന്ന ഈ കാര്യങ്ങളൊക്കെ മൊത്തത്തില്‍ ഗുണകരമാണോ എന്ന് ചോദിക്കേണ്ട കടമ നമുക്കില്ലെ? സങ്കുചിതമായ ജാതി, മത ചിന്തകള്‍ക്കതീതമായി മനുഷ്യന് ഒരു നിലനില്‍പ്പുണ്ട്. അതാണ് അവന്റെ ശരിയായ നിലനില്‍പ്പ്. പ്രകൃതിയും അങ്ങനെയെ മനുഷ്യനെ കാണുന്നുള്ളു.

ഭൂതകാലത്തിലെ തെറ്റിന് വര്‍ത്തമാന കാലത്ത് പ്രതിഫലം ആവശ്യപ്പെടുന്നവരും സാമൂഹ്യ നീതി ആവശ്യപ്പെടുന്നവരും അറി‍ഞ്ഞുകൊണ്ട് 80% മനുഷ്യരുടേയും ഭൂരിപക്ഷം ജീവജാലങ്ങളുടേയും ഉന്‍മൂലനത്തിന് കാരണക്കാരാകുന്നത് അത്യന്തം നീചമായ കാര്യമാണ്.

related: വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും

സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനത്തില്‍ അയച്ച് ആര്‍ഭാട ജീവതം നയിക്കുന്നവരും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അനീതിക്ക് സ്വന്തം സ്വാര്‍ദ്ധതകൊണ്ട് പരിഹാരം കാണുന്നവരാണ്. എന്നാലും ഹിറ്റ്‌ലറെ പോലെ നമുക്ക് പുറമേയുള്ള മറ്റുള്ള ചിലരുടെ ദുഷ്ടത കൊണ്ടാണ് ശരിക്കും ഉന്നതരായ നാം പിന്നോക്കക്കാരായത് എന്ന് സ്വയം ആശ്വസിക്കാനും വേണമെങ്കില്‍ സമയമാകുമ്പോള്‍ ആക്രമണം നടത്താന്‍ വേണ്ടി ശക്തി കൂട്ടുകയുമാണ് നാം ചെയ്യുന്നത്.

എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “പിന്നോക്കക്കാരുടെ പരിസര മലിനീകരണം

  1. ഈയിടെ നടന്ന ഒരു സംഗതിയാണ് . പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ റിപ്പോര്ടുകളിന്മേൽ മലനാട്ടുകാരുടെ കമന്റ്‌ കേട്ടുവോ , “ഞങ്ങള്ക്കും വേണം ലുലുവും ഐ മാക്സും ” ! ഉപഭോഗസംസ്കാരത്തിന്റെ പൊള്ളത്തരം ഇക്കൂട്ടർ അടുത്തെങ്ങും മനസ്സിലാക്കാൻ പോണതേയില്ല . “അപരിഗ്രഹ” (living on essentials) ത്തിൻറെ നന്മകൾ ഇവർക്കന്യം തന്നെയായിരിക്കും . എങ്കിലും ഞാൻ ശുഭാപ്തി വിശ്വാസിയാണ് ! “കണ്ടു” പഠിച്ചില്ലെങ്കിലും “കൊണ്ടു” പഠിക്കുമ്പോൾ ഇവർ മനസാന്തരപ്പെടാനാണ് സാദ്ധ്യത . പ്രകൃതിയിൽ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുന്ന വിധത്തിൽ തിന്മ പെരുകുമ്പോൾ അവ അപ്പാടെ പുറന്ത ള്ളപ്പെടുമെന്നും അതിനുമുമ്പായി അവ peak ഇൽ എത്തുമെന്നുമെന്നും ഒരു തിയറി പറയുന്നു .

    1. ശരിയാണ് സര്‍. പക്ഷേ കൊണ്ടു പഠിക്കേണ്ടിവരുന്നവര്‍ ഈ തലമുറ ആയിരിക്കില്ല എന്ന ഒരു വ്യത്യാസമുണ്ട്. ശരിക്കും പിള്ളാരുടെ ഭാവിയെക്കുറിച്ച് ഉത്‌ക്കണ്‌ഠയുള്ളവര്‍ ആരാണ്?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )