എണ്ണയുടെ ആഗോള ഉപഭോഗം 2010 ല്‍ ഏറ്റവും കൂടുതലായി ഉയര്‍ന്നു, പ്രതി ദിനം 8.74 കോടി ബാരല്‍. Worldwatch Institute ന്റെ Vital Signs Online റിപ്പോര്‍ട്ടിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയ ചെറിയ ഇടിവിനെ മറികടന്ന് 3.1% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
“BP എണ്ണ തുളുമ്പല്‍, ആഫ്രിക്ക-മദ്ധ്യപൂര്‍വ്വേഷ്യയിലെ അസ്ഥിരത തുടങ്ങിയവയൊക്കെ അവഗണിച്ച് എണ്ണ കമ്പോളം roller coaster ല്‍ ആണ്” എന്ന് Worldwatch Sustainable Energy ന്റെ Saya Kitasei പറഞ്ഞു. സഹപ്രവര്‍ത്തകയായ Natalie Narotzky പറയുന്നത്, “കമ്പോളത്തിന്റെ ഭാവിയലെ വളര്‍ച്ച ദരിദ്ര രാജ്യങ്ങളിലാണ്. മാന്ദ്യം അവിടുത്തെ എണ്ണ ഉപഭോഗത്തെ ബാധിച്ചിട്ടില്ല. അത് കുറയുന്ന ലക്ഷണവും ഇല്ല.”
റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍:
- 2008 – 2009 കാലത്ത് മാന്ദ്യം കാരണം 1.5 % കുറവ് ഉണ്ടായങ്കിലും 2010 ല്‍ 3.1% വളര്‍ച്ചയൊടെ പ്രതി ദിനം 8.74 കോടി ബാരല്‍ എന്ന തോതില്‍ എണ്ണ കമ്പോളം തിരികെയെത്തി.
- എണ്ണ ഉപഭോഗം Organisation for Economic Cooperation and Development (OECD) രാജ്യങ്ങളില്‍ 2005 നേക്കാള്‍ 7% കുറവാണ് 2010 ല്‍. എന്നാല്‍ OECD രാജ്യങ്ങളല്ലാത്ത രാജ്യങ്ങളില്‍ ഉപഭോഗം 20% വര്‍ദ്ധിച്ചു.
- 2010 ഉം എണ്ണ ലോകത്തിന്റെ വലിയ ഊര്‍ജ്ജ സ്രോതസ്സായി തുടര്‍ന്നു. എന്നാല്‍ അതിന്റെ പങ്ക് കഴിഞ്ഞ പതിനൊന്നാം വര്‍ഷത്തിലും കുറഞ്ഞ് 37% ല്‍ എത്തി. ഡിമാന്റ് കുറഞ്ഞതിനാല്‍ എണ്ണ ഉത്പാദക കമ്പനികള്‍ ഉത്പാദനം 2.1% കുറച്ച് പ്രതിദിനം 8.03 കോടി ബാരലാക്കി.
- എണ്ണ ഉപഭോഗത്തിന്റെ മൂന്നിലൊന്ന് ചൈനയില്‍ നിന്നുമാണ്. മൊത്തം എണ്ണയുടെ 10% മാണ് അവര്‍ ഉപയോഗിക്കുന്നത്.
- ആഫ്രിക്ക-മദ്ധ്യപൂര്‍വ്വേഷ്യയിലെ അസ്ഥിരത, സമുദ്രജല അന്തര്‍ഭാഗത്തുള്ള എണ്ണ ഖനനത്തിന്റെ നിയന്ത്രണങ്ങളിലെ അസ്ഥിരത തുടങ്ങിയവ കമ്പോളത്തില്‍ ചാഞ്ചാട്ടം ഉണ്ടാക്കി.
- 35.3% ഉത്പാദനം നടത്തി മദ്ധ്യ പൂര്‍വ്വേഷ്യ എണ്ണയുടെ ഏറ്റവും വലിയ കയറ്റുമതിക്കായി തുടര്‍ന്നു. റഷ്യയും മറ്റ് പഴയ സോവ്യേറ്റ് രാജ്യങ്ങളും രണ്ടാമതുണ്ട്.
- 2010 ല്‍ തെളിയിക്കപ്പെട്ട എണ്ണ നിക്ഷേപത്തിന്റെ അളവ് 1980 ന് ശേഷം കൂടി 152,600 കോടി ബാരല്‍ ആയി.
- ക്യാനഡയിലെ പകുതി ക്രൂഡോയില്‍ ഉത്പാദനം എണ്ണ മണ്ണില്‍ നിന്നാണ് ഇപ്പോള്‍. അത് വളരുന്നു. വലിയ തോതില്‍ ഊര്‍ജ്ജവും ജലവും ഇതിന് വേണം. pit mining പരിസ്ഥിതിയെ മാറ്റുന്നു. മാലിന്യവും വിഷവും ഒഴുകുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://vitalsigns.worldwatch.org/vs-trend/global-oil-market-resumes-growth-after-stumble-2009
– from worldwatch.org