ആയിരങ്ങള്‍ തൊഴില്‍ മേളയില്‍ കാത്തുനിന്നു, ചൂട് കാറ്റിനാല്‍ ബോധം കെട്ടുവീണു
Georgia യിലെ Atlantaയില്‍ Congressional Black Caucus നടത്തിയ തൊഴില്‍ മേളയില്‍ കാത്തുനിന്ന ധാരാളം ആളുകള്‍ ചൂട് സഹിക്കാനാവാതെ ബോധം കെട്ടുവീണു. ഔദ്യോഗിക കണക്ക് പ്രകാരം 4,000 ആളുകളാണ് ചൂടവഗണിച്ച് ക്യൂനിന്നത്. അത്യാഹിത വിഭാഗം ചൂട് കാരണമായ അസ്വസ്ഥതക്ക് 9 പേരെ ചികിത്സിച്ചു. 7 പേരെ ആശുപത്രിയിലേക്കയച്ചു.
Missouri River Basin ല്‍ എണ്ണ പൈപ്പ് പൊട്ടി 3,000 ബാരല്‍ എണ്ണ തുളുമ്പി
വീണ്ടും Missouri River Basin ല്‍ എണ്ണ പൈപ്പ് പൊട്ടി. Iowa യിലെ Onawa ല്‍ 3,300 ബാരല്‍ എണ്ണയാണ് ഇങ്ങനെ പൊട്ടിയൊലിച്ചത്. ഒരു മാസം മുമ്പ് Exxon Mobil ന്റെ പൈപ്പ് ലൈന്‍ പൊട്ടി 1,000 ബാരല്‍ എണ്ണ Montana യിലെ Yellowstone River ല്‍ ഒഴുകിയിരുന്നു. Missouri River ന്റെ പോഷക നദിയാണ് Yellowstone River.
സ്വിസ് ബാങ്ക് ഭീമന്‍ UBS AG 3,500 പേരെ പിരിച്ചുവിടുന്നു
ലോകം മൊത്തമായി സ്വിസ് ബാങ്ക് ഭീമന്‍ UBS AG 3,500 പേരെ പിരിച്ചുവിടുന്നു. Bank of America 10,000 പേരെ പിരിച്ച് വിടുന്നു എന്ന വാര്‍ത്ത വന്നതിന് ശേഷമാണ് ഇത്. [ചൂത് കളിച്ച് നഷ്ടത്തിലായ ബാങ്കുകള്‍ നികുതിദായകരുടെ ട്രില്ല്യണ്‍കണക്കിന് പണം അടിച്ച് മാറ്റി. ഇപ്പോള്‍ അവരെല്ലാം വമ്പന്‍ ലാഭത്തിലുമായി. അന്നേരമാണ് ജോലിക്കാരെ പിരിച്ചുവിടുന്നത്.]