2010 ല്‍ ലോകത്ത് ഓടുന്ന വാഹനങ്ങളുടെ എണ്ണം 100 കോടി കഴിഞ്ഞു. സര്‍ക്കാര്‍ രജിസ്റ്റ്രേഷന്‍ അനുസരിച്ച് Ward’s research കണക്കാക്കിയതാണ് ഈ സംഖ്യം. 2009 ല്‍ 98 കോടി വാഹനങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2010 ആയപ്പോള്‍ അത് 101.5 കോടിയായി ഉയര്‍ന്നു. ഈ 3.6% വളര്‍ച്ച 2000 ന് ശേഷമുള്ള ഏറ്റവും കൂടിയ വളര്‍ച്ചയാണ്. 2010 ലെ വാഹന വര്‍ദ്ധനവില്‍ ചൈനയാണ് പ്രധാന പങ്ക് വഹിച്ചത്. അവിടെ രജിസ്റ്റ്രേഷന്‍ 27.5% ആണ് വര്‍ദ്ധിച്ചത്. 1.68 കോടി എണ്ണമാണ് പുതിതായി ഓടിത്തുടങ്ങിയത്. ലോകത്തെ മൊത്തം വളര്‍ച്ചയുടെ പകുതി വളര്‍ച്ചയുണ്ടായ ചൈനയില്‍ മൊത്തം 7.8 കെടി വാഹനങ്ങളാണുള്ളത്. വളര്‍ച്ചയില്‍ രണ്ടാമത് ജപ്പാനാണ്. 7.39 കോടി വാഹനങ്ങള്‍ അവിടെയുണ്ട്. ഇന്‍ഡ്യയില്‍ 8.9% വളര്‍ച്ചയുണ്ടായി. മൊത്തമെണ്ണം 2.08 കോടി. 2009 ല്‍ 1.91 കോടിയായിരുന്നു. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1% കുറവായിരുന്നു വളര്‍ച്ച. എന്നാലും 23.98 കോടി വാഹനങ്ങളോട് അമേരിക്കയാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ള രാജ്യം.
ലോകത്തെ 700 കോടി ആളുകളുകളില്‍ 1:6.75 എന്ന തോതലാണ് വാഹനങ്ങളും ആളുകളും തമ്മിലുള്ള അനുപാതം. എന്നാല്‍ ലോകത്ത് ഇതിന്റെ വിതരണം തുല്യമായല്ല. 31 കോടിയാളുകളുള്ള അമേരിക്കയില്‍ അത് 1:1.3 ആണ് അനുപാതം. ഇറ്റലിയില്‍ അത് 1:1.45 ഉം ഫ്രാന്‍സ്, ജപ്പാന്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ 1:1.7 ഉം ആണ്.
130 കോടി ജനമുള്ള ചൈനയിലെ അനുപാതം 1:17.2 ഉം 117 കോടി ജനമുള്ള ഇന്‍ഡ്യയില്‍ ഒരു വാഹനത്തിന് 56.3 ആളുകള്‍ എന്നതാണ് അനുപാതം.
1986 ല്‍ 50 കോടിയായിരുന്നത് 2010 ല്‍ ആണ് 100 കോടി കഴിഞ്ഞത്. 1950 മുതല്‍ 1970 വരെ കാലത്ത് വാഹനങ്ങളുടെ എണ്ണം ഓരോ ദശാബ്ദത്തിലും ഇരട്ടിയാകുകയായിരുന്നു. 1970 ല്‍ അത് 25 കോടി ആയി.
– from wardsauto.com
സ്വകാര്യവാഹനങ്ങള്‍ ഗതാഗതത്തിന് പരിഹാരമല്ല. അത് പരിസര മലിനീകരണവും സമയ, ജീവന്‍ നഷ്ടവും ആവാസ വ്യവസഥയുടെ നാശവും ജനാധിപത്യഭീഷണിക്കും കാരണമാകുന്നു.
മെച്ചപ്പെട്ട പൊതു ഗതാഗത വ്യവസ്ഥക്കായി ആവശ്യപ്പെടുക.