ദിനമലര്‍ പത്രത്തില്‍ നിന്ന്:
യഥാര്‍ത്ഥ തമിഴന്‍ എന്തുകൊണ്ട് ഉണരുന്നില്ല. ഗോവിന്ദ ചാമിയുടെ വധശിക്ഷ ഒരു തമിഴനെതിരെ കേരളം നടത്തുന്ന ഗൂഢാലോചനയായി കണക്കാക്കണം. വധഥിക്ഷ വിധിച്ച് കഴിഞ്ഞിട്ടും ഒരു രാഷ്ട്രീയക്കാരനും ഗോവിന്ദ ചാമിക്ക് വേണ്ടി നിരാഹാരം കിടക്കാന്‍ തയ്യാറാകാത്തത് കഷ്ടം എന്ന് പത്രം. സൗമ്യയുടെ കൊലപാതകം രണ്ട് ജാതി തമ്മില്ലുള്ള, രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായി കാണണം. കേരളം കേസിനെ മുല്ലപ്പെരിയാറിന്റെ പേരില്‍ കോപത്തോടെ സമീപിച്ചിരിക്കുകയാണ്. ഇത് ലോകത്തോട് പറയാന്‍ ഒരു തമിഴനുമില്ലേ? ചാമി തമിഴന്‍ മാത്രമല്ല അംഗവൈകല്യം സംഭവിച്ചവനുമാണ്. ഈ പരിതാപ സ്ഥിതിയില്‍ കഴിയുന്ന അയാളെ വധശിക്ഷ വിധിക്കാന്‍ നാട്ടില്‍ മനുഷ്യാവകാശം മരിച്ചോ? രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ക്ക് വേണ്ടി സംസാരിക്കുന്നതുപോലെ രാഷ്ട്രീയക്കാര്‍ ഗോവിന്ദചാമിക്ക് വേണ്ടി സംസാരിക്കാന്‍ 20 വര്‍ഷങ്ങള്‍ വേണ്ടിവരുമോ?
വധശിക്ഷ വിധിച്ചത് 9 മാസങ്ങള്‍ക്ക് ശേഷം. 154 സാക്ഷികള്‍, 101 രേഖകള്‍, 43 തെളിവുകള്‍.
http://zain-nothingbutsomething.blogspot.com/2011/11/blog-post.html. http://www.dinamalar.com/News_Detail.asp?Id=348858&Print=1
നമ്മുടെ മാധ്യമങ്ങള്‍ തീവൃ വൈകാരികതയും ഭീതി പരത്തി ജനങ്ങളെ വിഢികകളാക്കുയയാണ്. തമിഴ് നാട്ടില്‍ കഴിഞ്ഞ പല ദശാബ്ദങ്ങളായി അധികാരികള്‍ തമിഴ് വര്‍ഗ്ഗീയത കുത്തിവെച്ച് ജനത്തെ മൊത്തം ഇല്ലാത്ത അവരുടെ പ്രശ്നത്തിലേക്ക് ശ്രദ്ധ തിരിച്ചിവിട്ടു. അവര്‍ സ്വന്തം നാട്ടിലെ പ്രശ്നത്തേക്കാളേറെ ഒരു രാജ്യം എന്ന പോലെ അതിര്‍ത്തി സംരക്ഷിക്കുന്ന ഫാസിസ്റ്റുകളാക്കി മാറ്റാന്‍ സിനിമക്കും മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു.
നാം അവരെപോലെ വര്‍ഗ്ഗീയത വളര്‍ത്തുന്നതിന് പകരം വര്‍ഗ്ഗീയ വികാരം തമിഴ് ജനതെ എപ്രകാരം അധമാരാക്കി തീര്‍ക്കുന്നു എന്ന് ലോകത്തോട് വിളിച്ച് പറയുകയും അതോടൊപ്പം നാം നമ്മുടെ നാട്ടില്‍ നമ്മുടെയിടയില്‍ തന്നെ പ്രചരിപ്പിക്കുന്ന നമ്മുടെ ജാതി, മത, വര്‍ഗ്ഗീയതകളെ എതിര്‍ക്കാനും ഈ അവസരം ഉപയോഗിക്കണം. കൃഷി ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളിലും നമുക്ക് സ്വയംപര്യാപ്തത ഉണ്ടാകണം. അതിന് ആദ്യം വേണ്ടത് മാന്യമായ ഏത് പണി ചെയ്യുന്നവരേയും നാം ബഹുമാനിക്കാന്‍ പഠിക്കണം. എങ്കിലേ ആളുകള്‍ സ്വന്തം നാട്ടില്‍ പണിചെയ്യാന്‍ തയ്യാറാകൂ.
ഏത് തരം വര്‍ഗ്ഗീയതയായാലും അത് നമ്മേ നീചന്‍മാരാക്കും. പക്ഷേ അത് തിരിച്ചറിയാന്‍ നമ്മുടെ അന്ധതമൂലം കഴിയില്ല. അതുപോലെ അത് നാശത്തിലേക്കുള്ള വഴിയുമാണ്. മനുഷ്യനെ വിഭജിക്കുന്ന എല്ലാ ആശങ്ങളും തള്ളിക്കളയുക.
ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും സ്ഥിതി ഏകദേശം ഒരുപോലെ ആണ്. 99% ജനം ചൂഷണം ചെയ്യപ്പെടുകയും 1% വരുന്ന സമ്പന്നര്‍ ദരിദ്രരുടെ ചോരകുടിച്ച് ആര്‍ഭാടജീവിതം നയിക്കുകയും ചെയ്യുന്നു. താങ്കള്‍ ചൂണ്ടിക്കാണിച്ച അമേരിക്കയില്‍ 99% ജനം അത് തിരിച്ചറിഞ്ഞ് സമരം നടത്തുന്നു. നമ്മുടെ ചെരുപ്പ് നക്കി മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ലന്നേയുള്ള. occupy wall street.
സംസ്ഥാനത്തിനു ഗുണകരമായ രീതിയിലാണോ അതോ സംസ്ഥാനത്തെ സമ്പന്നര്‍ക്ക് ഗുണകരമായ രീതിയിലാണോ തമിഴ് വികാരം വിനിയോഗിക്കാന്‍ അവര്‍ക്ക് കഴിയുന്നതെന്ന് നാം പരിശോധിക്കണം.ഈ വര്‍ഗ്ഗീയത അവിടുത്തെ പാവപ്പെട്ടവരെ കൂടുതല്‍ ചൂഷണം ചെയ്യാനുള്ള വഴിയാണ്. നാം ആ വഴി പോകരുത്. മറ്റാരെങ്കിലും മൃഗമായെന്ന് കരുതി നമ്മളും അതുപോലെയല്ല ആകേണ്ടത്. പകരം വര്‍ഗ്ഗീയത എങ്ങനെ മനുഷ്യനെ നീചനാക്കുന്നുവെന്ന് എല്ലാവരേടും പറയുകയാണ് വേണ്ട്.
മുല്ലപ്പെരിയാറിനെപ്പറ്റി പറയാനെങ്കില്‍, കേരളത്തിലെ ഒരു ജന പ്രതിനിധി തോറ്റതിന് തമിഴര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിച്ച ഒരു സംഭവം എപ്പോഴും ഓര്‍ക്കണം. എത്രമാത്രം നമുക്ക് ആത്മാര്‍ത്ഥതയുണ്ട്? നമ്മുടെ മാധ്യമങ്ങള്‍ കള്ള പ്രചരണം നടത്തി ഒരു ജനാധിപത്യ സര്‍ക്കാരിനെ മുള്‍മുനയില്‍ 5 വര്‍ഷം നിര്‍ത്തിയതും നാം ഓര്‍ക്കണം.
ടെലിവിഷന്‍ എന്ന മനുഷ്യനെ മൃഗമാക്കുന്ന ഉപകരണം കാണാതിരിക്കുക. പേ പിടിച്ച മാധ്യമക്കാരെ ചങ്ങലക്കിടുക. എന്തിന് വേണ്ടിയായലും വര്‍ഗ്ഗീയത നമ്മുടെ നാട്ടില്‍ വിളമ്പാതിരിക്കുക.
http://dharpanangal.blogspot.com/2011/11/blog-post_28.html
ബോധിധര്‍മ്മന്റെ ചരിത്രം തമാശയാണ്. വിക്കിയുടെ ഹിസ്റ്ററി നോക്കൂ. എത്രമാത്രം തിരുത്തല്‍ വന്നെന്നും എന്നാണ് അയാള്‍ തമിഴനായതെന്നും നോക്കൂ.
ആയോധനകലകളുടെ ചരിത്രം പരിശോധിക്കവേ പണ്ട് ഞാന്‍ വിക്കിയില്‍ കണ്ടത് ബോധിധര്‍മ്മന്‍ ശ്രീലങ്കക്കാരനാണെന്നും കേരളത്തില്‍ വളരെ കാലം ജീവിച്ചിരുന്നെന്നും, അദ്ദേഹം കളരിപ്പയറ്റിന്റെ ആദിമരൂപം ചൈനയില്‍ എത്തിച്ചെന്നുമാണ്.
ആരെങ്കിലും വിക്കിയുടെ ഹിസ്റ്ററി മൊത്തം തെരഞ്ഞ് ബോധിധര്‍മ്മന് എങ്ങനെ രൂപമാറ്റം വന്നു എന്ന് കണ്ടെത്തിയാല്‍, ചരിത്രം എങ്ങനെ ഫാസിസ്റ്റുകള്‍ സൃഷ്ടിക്കുന്നുവെന്നത് മനസിലാവും. 99% ജനവും ശുദ്ധരായ നല്ല ആളുകളാണ്. ചാനല്‍, സിനിമ, മാധ്യമ ശക്തിയുള്ള 1% വരുന്ന പ്രഭു വര്‍ഗ്ഗമാണ് കള്ള പ്രചരണം നടത്തി ജനത്തെ തമ്മിലടിപ്പിക്കുന്നത്.
അന്യന്റെ ആരാധനാലയത്തില്‍ രാത്രി അതിക്രമിച്ച് കയറി അവിടെ വിഗ്രഹങ്ങള്‍ കുഴിച്ചിട്ട് രാവിലെ വന്ന് ഖനനം ചെയ്ത് തങ്ങളുടെ ആരാധനായലമാക്കിയത് ലോക പ്രശസ്തമാണ്. അതുപോലെ നമ്മുടെ നാട്ടിലും സ്വയം സ്വന്തം ചരിത്രം മെനയുന്ന വിഷ സര്‍പ്പങ്ങള്‍ ധാരാളമുണ്ട്. അവര്‍ വിഭാഗീയ ആശയങ്ങള്‍ കളഞ്ഞ നല്ല മനുഷ്യരാകാന്‍ ശ്രമിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
kolam annai