കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയില്‍ നടന്ന കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട 6 സംഭവങ്ങളെ പഠിച്ച NRDC ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട് Health Affairs വന്നു. ഈ തീവൃ സംഭവങ്ങള്‍ $1400 കോടി ഡോളര്‍ ആരോഗ്യചിലവ് ഉണ്ടാക്കി. ആഗോഗ്യ സംവിധാനത്തില്‍ 760,000 ഇടപാടുകള്‍ ഇതുമൂലമുണ്ടായി.
2006 ല്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ ചൂടുകാറ്റില്‍ 655 പേര്‍ കൊല്ലപ്പെട്ടു. 1,620 പേര്‍ ആശുപത്രിയിലായി. 16,000 പേര്‍ അത്യാഹിത വിഭാഗം സന്ദര്‍ശിച്ചു. മൊത്തം ചിലവ് $540 കോടി ഡോളര്‍.
2009 ല്‍ വടക്കേ ഡക്കോട്ടയിയിലെ Red River ലുണ്ടായ വെള്ളപ്പൊക്കം വീടുകളും സമൂഹവും നശിപ്പിച്ചു. രണ്ട് പേര്‍ മരിക്കുകയും 263 പേര്‍ അത്യാഹിതവിഭാഗം സന്ദര്‍ശിച്ചു.3,000 പേര്‍ അല്ലാതെയും. മൊത്തം ചിലവ് $2 കോടി ഡോളര്‍.
2002 ല്‍ അന്തരീക്ഷ താപനില അമേരിക്കയിലാകെ വര്‍ദ്ധിച്ചതിനാല്‍ അന്തരീക്ഷത്തിലെ പുകമഞ്ഞ് (smog) അളവ് ഉയര്‍ന്നു. 28.8 കോടി ആളുകളെ അത് ബാധിച്ചു. 795 പേര്‍ മരിക്കുകയും 4,150 പേര്‍ ആശുപത്രിയിലാകുകയും ചെയ്തു. 365,000 പേര്‍ ആശുപത്രി സന്ദര്‍ശിച്ചു. മൊത്തം ചിലവ് $650 കോടി ഡോളര്‍.
അമേരിക്കയില്‍ 40% മലിനീകരണവും ഉണ്ടാകുന്നത് വൈദ്യുത നിലയങ്ങളില്‍ നിന്നാണ്.
– from switchboard.nrdc.org