സ്മിത്ത് വൈദ്യുത വാഹനങ്ങളില്‍ നിന്ന് ഒരു വൈദ്യുത വാന്‍

ആംപിയര്‍ വാന്‍ എന്ന പേരില്‍ Smith Electric Vehicles വൈദ്യുത വാന്‍ നിര്‍മ്മിക്കുന്നു. ഈ ബ്രാന്റ് ഫോര്‍ഡിനും സ്മിത്തിനും അവകാശപ്പെട്ടതാണ്. ആംപിയറിന് ഒരു ചാര്‍ജ്ജിങ്ങില്‍ 160 കിലോമീറ്റര്‍ യാത്രചെയ്യാനാകും. അതിന്റെ കൂടിയ വേഗത 115 kph ആണ്. 50 kW ശക്തിയുള്ള മോട്ടര്‍ ഉപയോഗിക്കുന്ന ഇതിന്റെ ബാറ്ററി iron-phosphate lithium-ion രസതന്ത്രം അടിസ്ഥാനമാക്കി Valence Technologies നിര്‍മ്മിച്ചതാണ്.

ആംപിയര്‍ കൂടാതെ എഡിസണ്‍, ന്യൂട്ടണ്‍ തുടങ്ങിയ മോഡലുകളും അവര്‍ വിപണനം ചെയ്യുന്നുണ്ട്. സ്മിത്ത് ന്യൂട്ടണ്‍ ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹനമാണ്. 120 kW ഇന്‍ഡക്ക്ഷന്‍ മോട്ടര്‍ ആണ് ഇത് ഉപയോഗിക്കുന്നത്. 80 kph വരെ വേഗത്തില്‍ പോകാവുന്ന ഈ വാഹനത്തിന് 7400 kg payload വഹിക്കാന്‍ ശക്തിയുണ്ട്.ഒരു പ്രാവശ്യം ചാര്‍ജ്ജ് ചെയ്താല്‍ 240 കിലോമീറ്റര്‍ യാത്രചെയ്യാനാകും. 0-48 kph വേഗത്തിലെത്താന്‍ ഇതിന് ഡീസല്‍ വാഹനത്തേക്കാള്‍ കുറഞ്ഞ സമയം മതി.

http://www.smithelectricvehicles.com/

ഒരു അഭിപ്രായം ഇടൂ