
അന്‍ ആര്‍ബര്‍, മിഷിഗണിലെ 12 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിനി സന്നദ്ധ പ്രവര്‍ത്തകരായ (girl scouts) Madison Vorva ഉം Rhiannon Tomtishen ഉം Girl Guide Cookies വില്‍ക്കുന്നത് നിര്‍ത്തി. പകരം അവര്‍ ബോധവത്കരണത്തിനായി ഒരു വെബ് സൈറ്റ് തുടങ്ങി. കൂടെ പാം ഓയിലിനെതിരെ പെറ്റീഷനും കൊടുത്തു. പാം ഓയിലിന്റെ ഉത്പാദനം ജനങ്ങള്‍ക്കും ഒറാങ്ങ്‌ഉട്ടാനും നാശകരമാണെന്നാണ് ഈ പെണ്‍കുട്ടികള്‍ പറയുന്നത്. “ഒറാങ്ങ്‌ഉട്ടാനെ തീവെക്കുകയും അടിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ അവയേ സഹായിക്കാനും രക്ഷപെടുത്താനും മുമ്പോട്ട് വരണം” മാഡിസണ്‍ അന്‍ ആര്‍ബര്‍ ന്യൂസിനോട് പറഞ്ഞു.
– from Treehugger.com by Lloyd Alter
ഇന്‍ഡോനേഷ്യയിലേയും മലേഷ്യയിലേയും മഴക്കാടുകള്‍ പാം ഓയില്‍ പ്ലാന്റേഷനുകള്‍ക്ക് വേണ്ടി വെട്ടി നശിപ്പിക്കുകയാണ്. 1,984 കിലോമീറ്റര്‍ കാടാണ് ഇതുവരെ നശിപ്പിക്കപ്പെട്ടുള്ളത്. പാം ഓയില്‍ നമുക്കും മഴകാടുകള്‍ക്കും നാശമാണ്. പാം ഓയില്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്കെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തണം. പാം ഓയിലും ആ കമ്പനികളുടെ ഉത്പന്നങ്ങളും വാങ്ങാതിരിക്കുകയാണ് നാം ചെയ്യേണ്ടത്.