കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേയും മീഥേന്റേയും അന്തരീക്ഷത്തിലെ അളവ് 2007 ല്‍ വളരേധികം കൂടി.
കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 0.6% ആണ് കഴിഞ്ഞ വര്‍ഷം മാത്രം കൂടിയത്. അത് ഏകദേശം 1900 കോടി ടണ്‍ ആണ്. അത് കൂടാതെ 2.7 കോടി ടണ്‍ മീഥേനും അന്തരീക്ഷത്തില്‍ എത്തി. മീഥേന്റെ അളവ് കഴിഞ്ഞ ദശകത്തില്‍ ഒട്ടും തന്നെ കൂടിയിരുന്നില്ല. ഇപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ എത്തുന്നത്. 10 ലക്ഷം അന്തരീക്ഷ വായൂ തന്‍മാത്രയില്‍ 2.4 തന്‍മാത്ര എന്ന നിരക്കിലാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് കഴിഞ്ഞ വര്‍ഷം കൂടിയത്. അങ്ങനെ ഇപ്പോള്‍ 385 parts per million (ppm) എന്ന അളവില്‍ എത്തി. വ്യവസായ വത്കരണത്തിന് മുമ്പുള്ള അളവ് 280 ppm ആയിരുന്നു. 1850 വരെ. എന്നാല്‍ മനുഷ്യന്റെ പ്രവര്‍ത്തനം വഴി 2006 ന്റെ തുടക്കത്തില്‍ അത് 380 ppm ആയി.
2000 വരെ വാര്‍ഷിക കാര്‍ബണ്‍ ഡൈ ഓക്സൈഡ് വളര്‍ച്ച രണ്ട് ppm എന്ന തോതില്‍ ആയിരുന്നു. 1980 കളില്‍ അത് പ്രതിവര്‍ഷം 1.5 ppm ഉം 1960 കളില്‍ 1 ppm ന് താഴെയുമായിരുന്നു.
1998 ന് ശേഷം മീഥേന്റെ അളവ് കൂടിവന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 25% കൂടുതല്‍ ശക്തിയുള്ള ഹരിത ഗൃഹ വാതകമാണ് മീഥേന്‍. എന്നാല്‍ അതിന്റെ അളവ് അന്തരീക്ഷത്തില്‍ വളരെ കുറവായിരുന്നു. 1800 parts per billion. 100 കോടിയില്‍ 1800 പാര്‍ട്ട്സ്. കാലാവസ്ഥാ മാറ്റത്തെ സ്വാധീനിക്കുന്നതില്‍ ഇപ്പോള്‍ മീഥേന് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ പകുതി പങ്കാണ് ഉള്ളത്.
ഏഷ്യന്‍ രാജ്യങ്ങളിലെ വ്യവസായവത്കരണം ഉഷ്ണമേഖലയിലേയും ആര്‍ക്ടിക്കിലേയും ചതുപ്പ് നിലങ്ങളില്‍ നിന്ന് മീഥേന്റെ ഉദ്വമനത്തിന് കാരണമാകുന്നു. NOAA’s Earth System Research Laboratory യുടെ ശാസ്ത്രജ്ഞന്‍ Ed Dlugokencky പറയുന്നു. “ഉരുകുന്ന ആര്‍ക്ടിക്ക് permafrost മീഥേന്‍ പുറത്തുവിടുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉണ്ടായ ഉദ്വമന കയറ്റം ഒരു ട്രന്റിന്റെ തുടക്കമാണോ എന്ന് താമസിയാതെ അറിയാന്‍ കഴിയും.” 1998 ന് ശേഷം ഇത് ആദ്യമാണ്
Permafrost, or permanently frozen ground കാര്‍ബണിന്റെ വലിയ ശേഖരമാണ്. ആര്‍ക്ടിക് ചൂടാകും തോറും Permafrost ഉരുകുകയും മീഥേന്റെ രൂപത്തില്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ എത്തുകയും ചെയ്യുന്നത് താപനില വീണ്ടും കൂടാനും ഈ സൈക്കിളുകള്‍ കൂടുതല്‍ വേഗത്തിലാകാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ഭയക്കുന്നു.
from NOAA news
നല്ല വിവരണം