കടല്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് കുറയുന്നു

വ്യാപാര കപ്പലുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക് ഉപകരണങ്ങളില്‍ നിന്നെടുത്ത 90,000 റീഡിങ്ങ്സ് പഠിച്ച University of East Anglia ഗവേഷകര്‍ കണ്ടെത്തിയതാണ് ഇത്. വടക്കന്‍ അറ്റ്ലാന്റികില്‍ 10 വര്‍ഷമായി അവര്‍ നടത്തിയ പഠനത്തില്‍ 90 കളുടെ പകുതിയിലും 2000 ലേയും അളവ് 2005 ലും കടല്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് പരിശോധിച്ചു. 2005 അത് പകുതി ആയെന്നാണ് അവര്‍ക്ക് കണ്ടെത്താനായത്. ഹരിത ഗൃഹ വതകങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കടലിന്റെ കഴിവ് കുറയുന്നത് ആഗോള താപനത്തിന്റെ ശക്തി കൂട്ടുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. Journal of Geophysical Research ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍ പകുതി അവിടെ നില്‍ക്കുകയും പകുതി carbon sink കള്‍ ആഗിരണം ചെയ്യുകയും ചെയ്യുന്നു. biological cycle ല്‍ 2 പ്രധാന carbon sink കളാണ് ഉള്ളത്. 1. കടല്‍, 2. ചെടികളും മണ്ണും

from BBC

ഒരു അഭിപ്രായം ഇടൂ