ബര്‍മയിലെ കണ്ടല്‍ കാടുകള്‍ നശിപ്പിച്ചതു വഴി അവരുടെ തീരദേശത്തെ കൊടുംകാറ്റിന്റെ ശക്തിയും നശീകരണ ശേഷിയും കൂടാന്‍ കാരണമായെന്ന് അവിടുത്തെ പ്രമുഖ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കൊടുംകാറ്റ് പോലുള്ള പ്രകൃതി ദുരന്തത്തിനെതിരെയുള്ള ഒരു പ്രതിരോധമായ കണ്ടല്‍ കാടുകള്‍ തീരദേശത്ത് നടത്തിവരുന്ന് വികസന പ്രവര്‍ത്തനങ്ങളാല്‍ ഇല്ലാതാകുകയാണെന്ന് ASEAN സെക്രട്ടറി ജനറല്‍ Surin Pitsuwan പറഞ്ഞു. ഏകദേശം 22,000 ആളുകള്‍ ഈ പ്രകൃതി ദുരന്തത്തില്‍ മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.
2004 ഏഷ്യയില്‍ രൂപം കൊണ്ട സുനാമിയെ കുറിച്ച് പഠിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് കണ്ടല്‍ ചെടികള്‍ നല്ലതുപോലെ വളര്‍ന്ന സ്ഥലങ്ങളില്‍ സുനാമിയില്‍ നിന്നുള്ള നാശം കുറവ് ആയിരുന്നു എന്നാണ്. “വേലിയേറ്റ സമയത്തും വലിയ തിരമാലകളുള്ളപ്പോഴും കാറ്റുള്ളപ്പോഴുമൊക്കെ കടലിനും മനുഷ്യവാസസ്ഥലങ്ങളുടെ ഇടയില്‍ ഒരു buffer എന്ന നിലയില്‍ ആണ് കണ്ടല്‍ കാടുകള്‍ പ്രവര്‍ത്തിക്കുന്നത്. അവിടേക്കുള്ള കൈയ്യേറ്റം ആ പരിസ്ഥിതിയെ മൊത്തത്തില്‍ നശിപ്പിക്കുന്നു. കാറ്റിനേക്കാള്‍ ഏറെ (അത് മണിക്കൂറില്‍ 190km/h വരെ എത്തി) തിരമാലകളാണ് മനുഷ്യ നാശം കൂടുതല്‍ ഉണ്ടാക്കുന്നത്. തിരകള്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്നു. തഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.” AFP news agency റിപ്പോര്‍ട്ട് ചെയ്യുന്നു.
തീര ദേശത്തിന്റെ “bio-guards” ആണ് കണ്ടല്‍ കാടുകള്‍. ഏഷ്യന്‍ സുനാമി സമയത്ത് ശ്രീലങ്കന്‍ തീരത്തുള്ള കണ്ടല്‍കാടുകള്‍ അവരുടെ ഗ്രാമീണരെ രക്ഷിച്ചുവെന്ന് ഡിസംബര്‍ 2005 ല്‍ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം പറയുന്നു. 200,000 ആളുകളാണ് അന്ന് മരിച്ചത്. കണ്ടല്‍ കാടുകള്‍ കൊണ്ട് സംരക്ഷിതമായിരുന്ന ഒരു ശ്രീലങ്കന്‍ ഗ്രാമത്തില്‍ 2 പേര്‍ മാത്രവും തൊട്ടടുത്ത കണ്ടല്‍കാടുകള്‍ ഇല്ലാത്ത വേറൊരു ഗ്രാമത്തില്‍ 6,000 ആളുകളുമാണ് മരിച്ചത്.
“കണ്ടല്‍ കാടുകള്‍ തീര ദേശത്ത് വളരുന്ന വളരെ സാന്ദ്രത കൂടിയ ജൈവ വ്യവസ്ഥയാണ്.” IUCN ന്റെ പ്രധാന ശാസ്ത്രജ്ഞന്‍ Jeffrey McNeely പറയുന്നു. “ശുദ്ധ ജലവും ഉപ്പ് വെള്ളവും കൂടിച്ചേരുന്ന പ്രദേശത്താണ് കണ്ടല്‍ കാടുകള്‍ വളരുന്നത്. നൂറ് കണക്കിന് മീറ്റര്‍ മുതല്‍ ധാരാളം കിലോമീറ്റര്‍ വരെ അത് ഉള്ളിലേക്ക് വളരാറുണ്ട്. നദികള്‍ സമുദ്രത്തില്‍ ചേരുന്ന ഭാഗത്തുള്ള കണ്ടലുകള്‍ ഉള്‍പ്രദേശങ്ങളില്‍ വരെയുള്ള ആളുകള്‍ക്കുള്ള സംരക്ഷണ കവചമാണ്.”
എന്നാലും 1980 ന് ശേഷം 36 ലക്ഷം ഹെക്റ്റര്‍ കണ്ടല്‍ കാടുകളാണ് നശിപ്പിക്കപ്പെട്ടതെന്ന് ഒരു അന്താരാഷ്ട്ര പഠനത്തില്‍ പറയുന്നു. UN Food and Agriculture Organization (FAO) നടത്തിയ പഠനത്തില്‍ ഏഷ്യയില്‍ മാത്രം 19 ലക്ഷം ഹെക്റ്റര്‍ ആണ് നശിപ്പിക്കപ്പെട്ടത്. ഇതിന് പ്രധാന കാരണം ഭൂ വിനിയോഗത്തിലെ മാറ്റമാണ്.
കൊഞ്ചും മറ്റ് മീന്‍ വളര്‍ത്തലിനും വേണ്ടി വന്‍ തോതില്‍ കണ്ടല്‍ കാടുകള്‍ നശിപ്പിക്കുന്നു. മറ്റ് ഒരു പ്രധാന നാശകാരണം ടൂറിസം ആണ്. “1990 കളില്‍ പ്രതിവര്‍ഷം 2,000 ഹെക്റ്റര്‍ എന്ന തോതില്‍ ആണ് കണ്ടല്‍ കാടുകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.”
— സ്രോതസ്സ് BBC
കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് നിര്‍മ്മിച്ചിട്ടുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
ആരും എന്നിട്ടും ഒന്നും പഠിക്കുന്നില്ലല്ലോ