On May 5, 2008:
താങ്കള്‍ പറയുന്നതില്‍ കാല ഗണനയുടെ ഒരു പ്രശ്നം ഉണ്ടോ എന്നൊരു സംശയം. ബുദ്ധന്‍ ഹിന്ദു മതത്തിന്റെ തെറ്റുകളെ ചോദ്യം ചെയ്താണ് അദ്ദേഹത്തിന്റെ പ്രസ്ഥാനം തുടങ്ങിയത്. അതിനര്‍ത്ഥം അദ്ദേഹത്തിനു മുമ്പു തന്നെ ഈ പുരാണങ്ങളും വേദങ്ങളുമൊക്കെ നിലനിന്നിരുന്നു. അതുകൊണ്ട് പുരാണങ്ങളിലെ ദുഷ്ട കഥാപാത്രങ്ങളെല്ലാം ബുദ്ധമതക്കാരാണ് എന്നു പറയാന്‍ പറ്റുമോ?
ആര്യന്‍മാര്‍ക്ക് എഴുത്ത് വശമില്ലാത്തതിനാല്‍ അവയുടെ കാലം നിര്‍ണ്ണയിക്കുകയും പാടാണ്. എന്തായാലും അത് സിന്ധൂ നദീതട സംസ്ക്കാരത്തിനു ശേഷമാണ്. ചിലപ്പോള്‍ ആ കഥാപാത്രങ്ങള്‍ സിന്ധൂ നദീതടത്തില്‍ ജീവിച്ചിരുന്നവരുമാകാം. എന്നല്‍ അവര്‍ക്ക് രാജാവും പോലീസുമൊക്കെ ഉണ്ടായിരുന്നുവോ എന്നും സംശയമാണ്.
ഏതായാലും ഇതിനേകുറിച്ച് കൂടുതല്‍ ഗവേഷണം നടത്തണം.