കാര്‍ബണ്‍ സംഭരണത്തിന്റെ (Carbon capture) സത്യങ്ങള്‍

വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിക്കടില്‍ സംഭരിച്ച് കാലാവസ്ഥാമാറ്റത്തിന്റെ ശക്തി കുറക്കുക എന്നതാണ് Carbon capture and storage (CCS) ന്റെ ലക്ഷ്യം. കല്‍ക്കരി വ്യവസായമാണ് ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്. പുതിയ കല്‍ക്കരിനിലയങ്ങള്‍ അമേരിക്കയില്‍ തുടങ്ങാനുള്ള നീതീകരണമായി ഇതാണ് അവര്‍ ഇതിന് പ്രചാരണം നല്‍കുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യ തെളിയിക്കപ്പെടാത്തതും കാലാവസ്ഥാമാറ്റം തടയാനും സഹായിക്കില്ല.

പ്രശ്നങ്ങള്‍:
കാലാവസ്ഥാ മാറ്റം ഉണ്ടാകുന്നതിന് മുമ്പ് CCS പ്രായോഗികമാകുമോ എന്ന് സംശയമാണ്. വന്‍തൊതിലുള്ള CCS ന്റെ ഉപയോഗം 2030 നു മുമ്പ് ഉണ്ടാകില്ല. കാലാവസ്ഥാമാറ്റത്തിന്റെ ഭീകരമായ ആഘാതം ഉണ്ടാകാതിരിക്കണമെങ്കില്‍ ആഗോള ഹരിത ഗ്രഹ വാതകങ്ങളുടെ വിസര്‍ജ്ജനം 2015 മുതല്‍ കുറയണം.

CCS ഊര്‍ജ്ജം നഷ്ടമാക്കുന്നു. വൈദ്യുത നിലയം ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ 10% മുതല്‍ 40% വരെ CCS ഉപയോഗിക്കും.

കാര്‍ബണ്‍ ഭൂഗര്‍ഭത്തില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്.

CCS ചിലവേറിയതാണ്. അത് നിലയത്തിന്റെ വില ഇരട്ടിയാക്കുകയും വൈദ്യുതിയുടെ വില 20% – 91% വരെ വര്‍ദ്ധിപ്പിക്കും.

CCSക്ക് അപകടസാദ്ധ്യതയുണ്ട്. ആരോഗ്യ, പരിസ്ഥിതി, കാലാവസ്ഥ ഇവക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

– from greenpeace.org

എന്താണിതിനൊരു പരിഹാരം. എളുപ്പവഴി വൈദ്യുതി കുറച്ചുപയോഗിക്കുക. ആര്‍ക്കും വൈദ്യുതി വേണ്ടെങ്കില്‍ പുതിയ വൈദ്യുത നിലയം ആരും പണിയില്ലല്ലോ !
വൈദ്യുതി പാഴാക്കരുത്.

NB: To get English version, remove ml from URL and refresh the browser.

ഒരു അഭിപ്രായം ഇടൂ