ഒരു ശരാശരി ക്യാനഡക്കാരന്‍ 22 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്നത്. അതായത് 4 വലിയ ആനകളുടെ ഭാരത്തിന് തുല്ല്യം.
Université de Montréal ബയോകെമിസ്ട്രി (biochemistry) വിഭാഗത്തിലെ Hervé Philippe ഒരു committed environmentalist ആണ്. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ മാത്രം ഗവേഷണം പ്രതി വര്‍ഷം 44 ടണ്‍ CO2 ഉത്പാദിപ്പിക്കപ്പെട്ടന്നാണ്. 9 ആനകള്‍ കൂടെ. ഒരു ശരാശരി അമേരിക്കന്‍ പൗരന്‍ 20 ടണ്‍ CO2 ആണ് പുറന്തള്ളുന്നത്. “ജൈവ വൈവിദ്ധ്യത്തിലുള്ള നമ്മുടെ അറിവ് വര്‍ദ്ധിപ്പിക്കാനുള്ള എന്റെ PhD ഗവേഷണം nucleotide sequencing ല്‍ ആയിരുന്നു. എന്നാല്‍ എന്റെ ഗവേഷണം തന്നെ ജൈവവൈവിദ്ധ്യത്തിന് ഇത്രയേറെ നാശം ഉണ്ടാക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.”, അടുത്ത് നടന്ന ഒരു ജീവശാസ്ത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. Philippe യുടെ phylogeny ല്‍ നടത്തിയ ഗവേഷണങ്ങള്‍ ലോക ശ്രദ്ധ നേടിയതാണ്.
അദ്ദേഹത്തിന്റെ കണക്ക് അനുസരിച്ച്, അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ പ്രതിവര്‍ഷം 19 ടണ്‍ CO2 പുറത്തുവിടും. ലാബിന്റെ ശീതീകരണി 10 ടണ്‍ CO2 ഉം, ഒരു മീറ്റിങ്ങില്‍ നിന്ന് മറ്റൊരു മീറ്റിങ്ങിലേക്ക് ഉള്ള യാത്ര ഉള്‍പ്പെടെ എല്ലാ ഗതാഗതവും 15 ടണ്‍ CO2 പ്രതിവര്‍ഷം പുറത്തുവിടും.
20 കോടി കൊല്ലം കൊണ്ട് രൂപപ്പെട്ട എണ്ണ സംഭരണികള്‍ വറ്റാന്‍ 200 കൊല്ലം മാത്രം മതി. “ഈ വിവരം കഴിഞ്ഞ 50 വര്‍ഷങ്ങളായി അറിവുള്ളതാണ്. എന്നാല്‍ നമ്മള്‍ ഒന്നും ചെയ്യുന്നില്ല. എണ്ണ ഒരിക്കലും തീരാത്ത വിഭവമാണെന്ന് വിചാരിച്ചു കൊണ്ട് നാം ഭീകരമായ ഒരു തെറ്റാണ് ചെയ്തുകൊണ്ടിരിക്കുന്നത്.”, Philippe പറയുന്നു.
സര്‍വ്വകലാശാലകള്‍ക്ക് അദ്ദേഹത്തിന്റെ ഉപദേശം ഇതാണ്:
അന്തര്‍ദേശീയ സമ്മേളനങ്ങള്‍ക്ക് കുറച്ചുമാത്രം പങ്കെടുക്കുക,
വീഡിയോ കോണ്‍ഫെറന്‍സ് സംവിധാനം ഉപയോഗിക്കുക,
വിശദമായി പഠിച്ച് കഴിഞ്ഞ വിഷയങ്ങളില്‍ വീണ്ടും ഗവേഷണം നടത്താതിരിക്കുക, publications കുറക്കുക,
അവസാനമായി ഗവേഷണ പ്രൊജക്റ്റിന്റെ കാര്‍ബണ്‍ പാദമുദ്ര (carbon footprint) കണക്കാക്കുക.
– from how to green your work; Automobile Engine Efficiency
കാലാവസ്ഥാ മാറ്റത്തിന് പരിഹാരവും സുസ്ഥിര വികസനത്തിന് ആവശ്യമായ ഊര്‍ജ്ജവും കണ്ടെത്തുന്നത് വരെ എല്ലാ ഗവേഷണ പ്രൊജക്റ്റുകള്‍ക്കും ഒരു നിരോധനം നല്‍കുക. കണികാ പരീക്ഷണവും ചന്ദ്രായനവുമൊക്കെ പിന്നീടാവാം.
എന്നാല്‍ ഭൂമിയിലെ 700 കോടി ആളുകള്‍ അവരുടെ ജീവിതരീതിക്ക് ഒരു ചെറിയ മാറ്റം വരുത്തിയാല്‍ അതിന്റെയൊന്നും ആവശ്യം വരില്ല.