മറുപടി താമസിച്ചതില്‍ ക്ഷമിക്കുക. എന്റെ വിശ്രമസമയങ്ങളില്‍ നിന്ന് കുറച്ച് സമയം ആണ് ബ്ലോഗിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. അതുകൊണ്ട് ദിവസം 2,3 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി, ഇന്നാണ് മുഴുവനാക്കിയത്. ചോദ്യം ചോദിക്കുക എളുപ്പമാണല്ലോ, ഒത്തരത്തിനല്ലേ കഷ്ടപാട്.
താങ്കളുടെ രീതിയില്‍ ഞാന്‍ കണ്ട ഒരു പ്രശ്നം താങ്കള്‍ എല്ലാറ്റിനേയും കൂട്ടിക്കുഴച്ച് സങ്കീര്‍ണ്ണമാക്കുന്നു എന്നാണ്. ഓരോന്നിനേയും ചെറുതാക്കി അതില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ക്രിയാത്മകമായി ചിന്തിച്ചാല്‍ മാത്രമേ നമുക്ക് ആ പ്രശ്നത്തിന്റെ പരിഹാരം കാണാന്‍ കഴിയൂ.
ശാസ്ത്രത്തിന്റെ രീതിയില്‍ വിഗ്രഹങ്ങള്‍ക്ക് പ്രാധാന്യമില്ല. ഗ്രിഗര്‍ മെന്‍ഡെല്‍ എന്ന ശാസ്ത്രജ്ഞനാണ് ജനിതക ശാസ്ത്രം എന്ന വലിയൊരു ശാസ്ത്ര ശാഖക്ക് അടിത്തറ പാകിയത്. അദ്ദേഹം ഒരു പാതിരിയായിരുന്നു. പാതിരിയായിരുന്നു എന്ന കാരണത്താല്‍ ശാസ്ത്ര ലോകം അദ്ദേഹത്തിന്റെ പരീക്ഷണങ്ങളേ തള്ളിക്കളഞ്ഞില്ല. അതുപോലെ തന്നെ ഈ പരീക്ഷണം നടത്തിയന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ മത/ദൈവ വിശ്വാസത്തെ ശാസ്ത്രം സ്വീകരിച്ചതുമില്ല. അതുപോലെ തന്നെയാണ് ഐന്‍സ്റ്റീന്റെ കാര്യവും.
ഐന്‍സ്റ്റീന്‍ അയാളുടെ സ്വന്തം അഭിപ്രായമായിരിക്കും പറഞ്ഞത്. എനിക്കത് അറിയില്ല. ഐന്‍സ്റ്റീന്‍ പറഞ്ഞു എന്നതുകൊണ്ട് നമ്മള്‍ അത് അംഗീകരിക്കണ്മെന്നില്ല. [അപ്പോള്‍ താങ്കള്‍ വീണ്ടും ചോദിച്ചേക്കം ഐന്‍സ്റ്റീന്‍ പറഞ്ഞ ഈ കാര്യം താങ്കളങ്ങീകരിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ മറ്റു സിദ്ധാന്തങ്ങള്‍ എങ്ങനെ അംഗീകരിക്കാന്‍ പറ്റും എന്ന്? ഇത്തരം ചോദ്യങ്ങള്‍ക്ക് ആ ചോദ്യം ചോദിച്ചവന്റെ മാനസിക നില പുറത്തു കണിക്കാനുതകും എന്ന് അല്ലാതെ അത് അറിയാന്‍ വേണ്ടി ചോദിച്ചതുമല്ല ഉത്തരമര്‍ഹിക്കുന്നതുമല്ല.]
പണ്ട് കണ്ടെത്തിയ ഒരു കാര്യം തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ പണ്ടെത്തേക്കാര്യം കപടശാസ്ത്രം ആകില്ല. ഒരു വ്യവസ്ഥയുണ്ട്. പണ്ട് കണ്ടെത്തിയ ആ കാര്യം ശാസ്ത്രീയമായി തന്നെ ആയിരിക്കണം കണ്ടെത്തിയത്. ഉദാഹരണത്തിന് ഗുരുത്വാകര്‍ഷണ നിയം. ഈ നിയമം ന്യൂട്ടണ്‍ 17-ആം നൂറ്റാണ്ടില്‍ ആണല്ലോ കണ്ടെത്തിയത്. ഈ സിദ്ധാന്തം തെളിയിക്കാന്‍ അദ്ദേഹം Calculas എന്ന ഗണിത ശാഖ തന്നെ വികസിപ്പിച്ചെടുത്തു. അതാണ് അദ്ദേഹത്തിടെ മഹത്ത്വവും ഐന്‍സ്റ്റീനെക്കാള്‍ മഹാനെന്ന് പറയുന്നതും. ഗുരുത്വാകര്‍ഷണ നിയമ പ്രകാരം ഈ ബലം instantaneous ആയി ചുറ്റുപാടും അനുഭവപ്പെടുന്നു. അതായത് സൂര്യന്‍ ഈ നിമിഷം ഇല്ലാതെ ആയാല്‍ അതിന്റെ ഫലം ഈ നിമിഷം തന്നെ ഭൂമിയില്‍ അനുഭവപ്പെടും. എന്നാല്‍ 20 ആം നൂറ്റാണ്ടില്‍ കണ്ടെത്തിയ general theory of relativity പ്രകാരം സൂര്യന്‍ ഇല്ലാതെയായി 8 മിനിട്ട് കഴിഞ്ഞേ നമ്മള്‍ ആ വിവരം അറിയൂ, കാരണം ഒന്നിനും 3 ലക്ഷം കിലോമീറ്റര്‍/സെക്കന്റ് എന്ന ലിമിറ്റിനെ മറികടക്കാനാവില്ല. (tachyon എന്നൊരു വേറോരു കണത്തേക്കുറിച്ച് സിദ്ധാന്തങ്ങളുണ്ടെങ്കിലും ശാസ്ത്രലോകം അത് അംഗികരിച്ചിട്ടില്ല.) ഇതുകൊണ്ട് ന്യൂട്ടണ്‍ ന്റെ നിയമങ്ങള്‍ കപടശാസ്ത്രം ആകുന്നില്ല. relativity യഥാര്‍ത്ഥത്തില്‍ ന്യൂട്ടണ്‍ ന്റെ സിദ്ധാന്തങ്ങളെ കൂടുതല്‍ refine ചെയ്യുകയാണ് ഉണ്ടായത്.
എന്നാല്‍ പുതിയ സിദ്ധാന്തം പൂര്‍ണ്ണമായി പഴയതിന് contradictory ആണെങ്കില്‍ അതിനെ തള്ളിക്കളയണം. എന്നിരുന്നാലും പുതിയ സിദ്ധാന്തം തനിയേ ആകാശത്തില്‍ നിന്നോ ശൂന്യതയില്‍ നിന്നോ ഉണ്ടായതല്ല. (ശൂന്യതയില്‍ നിന്ന് സാധനങ്ങള്‍ ഉണ്ടാക്കാന്‍ ആത്മീയ സാമി മാര്‍ക്കും മാജിക്ക്കാര്‍ക്കുമേ കഴിയൂ! ). അത് പഴയതിന്റെ തുടര്‍ച്ച തന്നെയാണ്. പഴയത് ആ കാലത്തെ limited ആയ അറിവില്‍ നിന്നുണ്ടായ ആ കാലത്തിന്റെ സിദ്ധാന്തം ആണ്. ഉദാഹരണം നാമുടെ തന്നെ സ്കൂള്‍ ജീവിതം നോക്കുക. 1-ആം ക്ലാസില്‍ എണ്ണല്‍ സംഖ്യ “1, 2, 3 …” എന്നിങ്ങനെ ആണല്ലോ പഠിക്കുന്നത്. 1 കഴിഞ്ഞാല്‍ 2, 2 കഴിഞ്ഞാല്‍ 3, 3 കഴിഞ്ഞാല്‍ 4 എന്നിങ്ങനെ. 1 നും 2 നും ഇടക്ക് ഒരു സംഖ്യയേഇല്ല നമുക്കന്ന്. പിന്നീട് ദശാംശം പഠിക്കുന്നകാലത്ത് നമ്മളറിയുന്നു 1 നും 2 നും ഇടക്ക് ധാരാളം സംഖ്യകളുണ്ടെന്ന്. അപ്പോള്‍ 1-ആം ക്ലാസില്‍ പഠിച്ചതൊക്കെ തെറ്റാണോ? പിന്നീട് ഡിഗ്രീ ക്ലാസുകളിലെത്തുമ്പോള്‍ മനസിലാകും എന്തുകൊണ്ട് 1 നും 2 നും ഇടക്കു് വേറേ പൂര്‍ണ്ണസംഖ്യകള്‍ ഇല്ല എന്നും 1 കഴിഞ്ഞാല്‍ എന്തുകൊണ്ട് 2 വരുന്നു എന്നുമൊക്കെ. അങ്ങനെ തന്നെയാണ് ശാസ്ത്രവും വളരുന്നത്. പടിപടി ആയുള്ള വളര്‍ച്ച.
ശാസ്ത്രജ്ഞന്‍ ഏത് വിശ്വാസത്തിലാണ് ഉറച്ച് നില്‍ക്കുന്നതെന്ന് താങ്കള്‍ പറയുന്നത്? ശാസ്ത്രജ്ഞന് വിശ്വാസങ്ങളൊന്നുമില്ല. ചിലപ്പോള്‍ അയാള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ അയാള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞേക്കാം. ചിലപ്പോള്‍ അത് പറ്റിയില്ലെന്നും വരാം. ഐന്‍സ്റ്റീന്‍ തന്നെ ഉദാഹരണം. ആപേക്ഷികതാ സിദ്ധാന്തങ്ങള്‍ വഴി വലിയ സംഭാവനകള്‍ ഭൗതിക ശാസ്ത്രത്തിന് നല്‍കിയ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വലിയ ഭാഗം ഒരു unified theory കണ്ടെത്താനാണ് ഉപയോഗിച്ചത്. എന്നാല്‍ അതിന് കഴിയാതെ അദ്ദേഹം മരിച്ചു. അത് കണ്ടെത്താതെ മരിക്കുമല്ലോ എന്നു ഓര്‍ത്ത് അദ്ദേഹത്തിന് വേണമെങ്കില്‍ വിഷമിക്കാം അല്ലേങ്കില്‍ ആരെങ്കിലും അതെ പിന്നെ കണ്ടെത്തുമെന്ന് ഓര്‍ത്ത് സമാധാനിക്കാം. ഇത് രണ്ടും അയാളുടെ വ്യക്തിപരമായ കാര്യമാണ്. യുക്ത്തിവാദിക്കോ സമൂഹത്തിനോ ശാസ്ത്രത്തിനോ ആര്‍ക്കും അത് ഒരു പ്രശ്നമേ അല്ല. ആരും അയാളോട് ആവശ്യപ്പെട്ടിട്ടില്ല unified theory കണ്ടെത്താന്‍. അതുപോലെ ആരും അയാളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നുമില്ല. പിന്നെ അയാള്‍ എന്തെങ്കിലും സംഭാവന സമൂഹത്തിനു നല്‍കിയിട്ടൂണ്ടെങ്കില്‍ അത് സമൂഹം ബഹുമാനപുരസരം ഓര്‍ക്കും. ചില ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഈ അംഗീകാരം ജീവിച്ചിരിക്കുമ്പോള്‍ കിട്ടിയെന്ന് വരില്ല. ചിലര്‍ക്ക് അംഗീകാരമേ കിട്ടിയിട്ടില്ല. അന്നാലും അതൊന്നും അവരുടെ ശാസ്ത്രാഭിരുചിയെ പിന്നോട്ടടിക്കില്ല.
ഗലീലിയോയുടെ കാലം വരെ ജ്യോതി ശാസ്ത്രവും ജ്യോതിഷവും ഒന്നിച്ചായിരുന്നു. കെപ്ലര്‍, വരാഹമിഹിരന്‍, ബ്രഹ്മ ഗുപ്തന്‍, ടൈകൊ ബ്രാഹെ തുടങ്ങിയവരെല്ലം ജ്യോതിഷിയും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു. Rudolph രാജാവിന്റെ കൊട്ടാരത്തിലെ ആസ്ഥാന ജ്യോതിഷിയായിരുന്നു കെപ്ലര്‍. അദ്ദേഹമാണ് പറഞ്ഞത് ജ്യോതിഷം എന്നത് ജ്യോതി ശാസ്ത്രഞന്‍മാരുടെ വയറ്റിപ്പിഴപ്പിനുള്ളതാണെന്ന്. ആധുനിക ജ്യോതിശാസ്ത്രജ്ഞനായ കാള്‍ സാഗാന്‍ പറയുന്നത് കെപ്ലര്‍ ആദ്യത്തെ ജ്യോതിശാസ്ത്രജ്ഞനും അവസാനത്തെ ജ്യോതിഷ ശാസ്ത്രജ്ഞനുമാണെന്നാണ്.
ബുദ്ധന്‍ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ബുദ്ധനെ quote ചെയ്തു എന്ന ഒറ്റ കാരണത്താല്‍ ബുദ്ധിസം മുഴുവന്‍ ഞാന്‍ അംഗികരിച്ചു എന്നു കരുതരുത്. ദൈവത്തിന്റെ നിലനില്‍പ്പിനു തന്നെ എതിരായ ധാരാളം ചിന്തകള്‍ ബുദ്ധിസത്തില്‍ കാണാം. ബുദ്ധിസം ദൈവത്തിനൊരു പ്രാധാന്യവും കൊടുക്കുന്നില്ല. പകരം മനുഷ്യനേയും അവന്റെ പ്രശ്നങ്ങളേയും ദുഖങ്ങളേയും ശ്രദ്ധിക്കുകയും ആ ദുഖങ്ങള്‍ക്ക് കാരണം കണ്ടെത്തി അതു പരിഹരിക്കാനും ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെടുന്നു. ചാര്‍വ്വാകന്‍മാരും ദൈവ വിശ്വാസത്തിനെതിരായിരുന്നു. ഭാരതീയ ചിന്ത എന്നാല്‍ മുഴുവന്‍ ആത്മീയം എന്ന ചിന്താഗതി തെറ്റാണ്. അങ്ങനെ പ്രചരിപ്പിച്ച് സായിപ്പന്‍മാരില്‍ നിന്നും ധാരാളം പണം തട്ടുന്ന ആത്മീയ വ്യാപാരികള്‍ ഒരുപാടാണ്. അത്രമാത്രമാണ് ഉദ്ദേശിച്ചത്.
ശാസ്ത്രവും സാങ്കേതിക വിദ്യയും ഒട്ടും തന്നെ വികസിച്ചിട്ടില്ലാതിരുന്ന കാലത്തേ ജനങ്ങള്‍ക്കുപോലും ആത്മീയതെക്കെതിരെ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ ആധുനിക ഉന്നത വിദ്യാ സമ്പന്നന്‍മാര്‍ക്ക് എന്തുകൊണ്ട് ഇത് മനസിക്കാന്‍ വിഷമം. ഇപ്പോഴത്തെ market driven സമൂഹത്തിന്റെ ഉയര്‍ന്ന aspiration ആകാം ഒരു കാരണം.
ഓരോനിമിഷവും ഭൂമിയിലേക്ക് ധാരാളം ഉല്‍ക്കകള്‍ പതിക്കുന്നുണ്ട് ഒരണ്ണം ഇത്തിരിവലുതായാലോ? അങ്ങനെ ഒരണ്ണത്തിന്റെ collision course കണ്ടുപിടിച്ചിട്ടുമുണ്ട്. 1 February, 2019 ആണത്. ഒരു കണ്ടുപിടുത്തത്തിന്റെ ഉപയോഗം എന്തായിരിക്കാമെന്നോ, എന്തുമാത്രമേ ആയിരിക്കാമെന്നോ ഒരിക്കലും ആര്‍ക്കും ഒരിക്കലും പ്രവചിക്കാന്‍ പറ്റില്ല. ഐസക് അസിമോവിന്റെ “Trends” എന്ന ശാസ്ത്രകഥ ശൂന്യാകാശയാത്രയും ചന്ദ്രനില്‍ പോകുന്നതിനേയും കുറിച്ചായിരുന്നു. വായുവിനേക്കാള്‍ ഭാരം കൂടിയ വാഹനമുപയോഗിച്ചുള്ള ആകാശയാത്ര അസാധ്യം എന്നു കരുതുന്നകാലത്താണ് ഇത് എഴിതപ്പെട്ടത്. ഇപ്പോളോ ശൂന്യാകാശ ടൂറിസ്റ്റുകളുടെ കാലമാണ്. വേറൊരുദാഹരണം ഇന്റര്‍നെറ്റാണ്. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ഈ വാര്‍ത്താവിനിമയ സംവിധാനം ഇപ്പോള്‍ എവിടെ എത്തിനിക്കുന്നു? ആരെങ്കിലും കരുതിയൊ ഇത് ഇങ്ങനെ ആകുമെന്ന്. ഡൈനമിറ്റിനെ നമുക്കു് പാറ പൊട്ടിക്കാനുപയോഗിക്കാം. ആണവോര്‍ജ്ജം ആദ്യം ഉപയോഗിച്ചത് റിയാക്റ്ററിലുമാണ്.
തോക്ക്,മൈനുകള്‍ ,ടാങ്ക് , മിസൈലുകള്‍, ആന്ത്രാക്സ്,ഇ-ബോംബ്, രാസായുധം ഇവയൊക്കെ ആര് ആര്‍ക്കെതിരെ ഉപയോഗിക്കുന്നുവെന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് താങ്കള്‍ വായിച്ചില്ല എന്നു തോന്നുന്നു. “ഒരു യുദ്ധവും ശാസ്ത്രത്തിനു വേണ്ടിയല്ല നടത്തിയത്. ഭൂമില്‍ കൂടുതല്‍ പേരും ദൈവ വിശ്വാസികളാണ്. അവരാണ് കൂടുതലും അധികാരം കൈയാളുന്നതും. ചില രാജ്യങ്ങള്‍ തന്നെ ദൈവത്തില്‍ വിശ്വസിക്കുന്നു. ഉദാഹരണത്തിന് അമേരിക്ക. “In God We Trust” എന്നത് അമേരിക്കയുടെ official national motto ആണ്. ഈ രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചാല്‍ ശാസ്ത്രത്തേയാണോ കുറ്റം പറയേണ്ടത്?”
ഒരുവനെ കിത്തിക്കൊന്നിട്ട് കത്തിയേ ആണോ കുറ്റം പറയേണ്ടത്? ആത്മീയ വാദിക്ക് ഒരു ഉളുപ്പുമില്ലാതെ അങ്ങനെ പറയാന്‍ കഴിയും. പുരാണങ്ങളൊക്കെ പരിശോധിച്ചുനോക്കൂ എന്തു തെമ്മടിത്തരവും കാണിച്ചിട്ട് നാണങ്കെട്ട ന്യായങ്ങള്‍ നിത്തുന്നത്. നല്ലവനായ ഒരു രാജാവെന്ന് നിങ്ങള്‍ തന്നെ പറയുന്ന മഹാബലിയെ ചതിവിലൂടെ കൊലപ്പെടുത്തിയിട്ട് ന്യായം പറഞ്ഞതെന്താണ്?
റ്റിയാന്മെന്‍ സ്ക്വയര്‍! കാടച്ച് വെടിവെക്കുന്നതില്‍ താങ്കള്‍ വീണ്ടും പുതിയ ദിക്കിലേക്ക്. 19-ആം നൂറ്റാണ്ടിലെ ചില സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ ആവിഷ്കരിച്ച് ഒരു സിദ്ധാന്തമാണ് കമ്യൂണിസം. പിന്നീട് ഈ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളും നിലവില്‍ വന്നു. ഈ സംഘടനകളൊക്കെ കമ്യൂണിസത്തെ ഒരു വിശ്വാസമായാണ് കാണുന്നത്. മതം പോലെ. 19-ആം നൂറ്റാണ്ടിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സിദ്ധാന്തം ഉണ്ടായത്. അതിനു ശേഷം 2 നൂറ്റാണ്ട് കഴിഞ്ഞു. ഇപ്പോഴും അവര്‍ അതിനെ ഒരു മാറ്റവും അംഗീകരിക്കാത്ത ഒന്നായാണ് കാണുന്നത്. ആരെങ്കിലും വിമര്‍ശിച്ചാല്‍ അല്ലെങ്കിള്‍ പരിഷ്കരിക്കാന്‍ ശ്രമിച്ചാല്‍ അവരെ എതിരാളികളായി മുദ്രകുത്തും. മതങ്ങളും അങ്ങനെ തന്നെ ആണ് പ്രവര്‍ത്തിക്കുന്നത്. അവിടെയും നന്ദിഗ്രാമിലും കണ്ണൂരിലുമൊക്കെ നടന്ന സംഭവങ്ങള്‍ക്ക് സാമൂഹികമായി കാരണങ്ങള്‍ ഉണ്ടാകും. എന്നാല്‍ ശാസ്ത്രവുമായി അതിന് ഒരു ബന്ധവുമില്ല.
യഥാര്‍ത്ഥത്തില്‍ ചിലര്‍ ഭരിക്കുകയും ചിലര്‍ ഭരിക്കപെടുകയും ചെയ്യുന്ന ലോകത്തോട് എനിക്ക് അനുകൂല അഭിപ്രായമല്ല. രാജാവും, പോലീസും, പട്ടാളകാരും, രാജ്യങ്ങളും, യുദ്ധങ്ങളുമൊക്കെ ഇല്ലാത്ത ഒരു ലോകത്തേയാണ് ഞാന്‍ സ്വപ്നം കാണുന്നത്. അതിനുള്ള ഒരേ ഒരു വഴി ശാസ്ത്രബോദ്ധമുള്ള ഒരു ജനത ഉണ്ടാകുകയാണ്.
Natural sciences എന്നും Social sciences എന്നും ശാസ്ത്രത്തിന് 2 വിഭാഗങ്ങള്‍ ഉണ്ട്. ഇതില്‍ Social sciences മനുഷ്യന്റെ സ്വഭാവങ്ങളും മനുഷ്യ നിര്‍മ്മിതമായ സംഗതികളേയും കുറിച്ചുള്ള പഠനമാണ്. ഇതിനെ ശാസ്ത്രമായി കണക്കാക്കണോ എന്നുള്ളത് ഇപ്പോഴും തര്‍ക്ക വിഷയമാണ്. കാര്യകാരണ ബോദ്ധത്തോടെയും ശാസ്ത്രത്തിന്റെ രീതിയിലൂടെയും വിഷയങ്ങളേക്കുറിച്ച് വസ്തുനിഷ്ടമായി പഠിക്കുന്ന എന്തിനേയും ശാസ്ത്രം എന്നു വിളിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. Theology ശാസ്ത്രമാകാത്തത് അത് മതത്തെ മതത്തിന്റെ perspective ല്‍ പഠിക്കുന്നതുകൊണ്ടാണ്. പകരം അത് ശാസ്ത്രാത്തിന്റെ perspective ല്‍ പഠിച്ചാല്‍ അത് ശാസ്ത്രമാകാം (എന്റെ അഭിപ്രായം ആണ്.)
ഒരാള്‍ വേറൊരാളെ അച്ഛാ എന്നു വിളിക്കുന്നതില്‍ ശാസ്ത്രത്തിന് എന്താണ് പങ്ക്?
താങ്കളെ ഞാന്‍ അരുണ്‍ എന്നു വിളിക്കുന്നതിന് ഞാന്‍ എന്തെങ്കിലും തെളിവ് കണ്ടെത്തണോ? താങ്കളുടെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട് താങ്കളുടെ പേര് അതാണെന്ന്. അതുപോലെ മുതിര്‍ന്നവര്‍ കുട്ടികളോടെ ചിലരേ അച്ഛനെന്നോ, വാപ്പ എന്നോ, ഉപ്പ എന്നോ, ഡാഡി എന്നോ ഡാഡ് എന്നോ വിളിക്കാന്‍ പറയും. അത് മനുഷ്യ ബന്ധങ്ങള്‍ക്ക് ഭാഷ നല്‍കുന്ന പേരാണ്. അതിന് ശാസ്ത്രവുമായി ഒരു ബന്ധവുമില്ല. ഒരാളുടെ അച്ഛന്‍ ഇപ്പോഴുള്ള ആളല്ല വേറെ ഒരാളാണ് എന്ന് ആരെങ്കിലും പറയുകയോ DNA ടെസ്റ്റ് നടത്തി കണ്ടെത്തുകയൊ ചെയ്താലും അതിന് പ്രത്യേകിച്ച് ഒരു പ്രാധാന്യവുമില്ല. വസ്തുനിഷ്ടമായി അയാളില്‍ ഒരു മാറ്റവും സംഭവിക്കുകയില്ല. മാനസികമായി ചിലപ്പോള്‍ ഒരു shock ഉണ്ടാക്കിയേക്കും. അതും അയാളുടെ integrity യെ അടിസ്ഥാനമാക്കിയായിരിക്കും. അനാധാലങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് താങ്കളുടെ അഭിപ്രായത്തില്‍ ചിന്തിക്കാനുള്ള അവകാശം പോലുമില്ലേ? യുക്തി വാദികളെ മുഴുവന്‍ അനാധരെന്ന് കരുതുന്നതില്‍ താങ്കക്ക് മനസമാധാനം കിട്ടുന്നുണ്ടെങ്കില്‍ അങ്ങനെ കരുതിക്കോളൂ!
എന്‍ട്രോപ്പി കുറക്കാനുള്ള വസ്തുക്കളുടെ കഴിവിനെ ജീവനെന്നു പറയാം. അല്ലെങ്കില്‍, ചില പ്രത്യേക സ്വഭാവം പ്രകടിപ്പിക്കാനുള്ള വസ്തുക്കളുടെ കഴിവിനെയാണ് ജീവന്‍ എന്ന് പറയുന്നത്. ആ സ്വഭാവങ്ങള്‍ ഏതെന്ന് അറിയാന്‍ wikipedia ലെ Life എന്ന പേജ് നോക്കുക.
അത്മീയത നേരാംവണ്ണം ഉപയോഗിച്ചാലും ഇല്ലെങ്കിലും അതുകൊണ്ട് സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷമാണ്. അതു കാരണമെന്തെന്നാല്‍ നമ്മുടെ സമൂഹം ശാസ്ത്രത്തേ ആണ് ഇക്കാലത്ത് എല്ലാറ്റിനും ഉപയോഗിക്കുന്നത്. ശാസ്ത്രം ഉപയോഗിക്കുന്നതോടൊപ്പം ശാസ്ത്ര ബോധവും ഉണ്ടാകണം. നേരത്തെ പറഞ്ഞ കത്തിയുടെ കാര്യം പോലെ. അതില്ലാത്തതാണ് ഇക്കാലത്തെ ഒരു വലിയ പ്രശ്നം.
ആത്മീയത ഇല്ലാതയും ജീവിക്കാന്‍ കഴിയും. എന്നാല്‍ ശാസ്ത്രമില്ലതെ ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയില്ല. അത്മീയത ഉണ്ടാകുന്നതിനു മുമ്പേ ശാസ്ത്രം ഉണ്ടായിരുന്നു. ശിലായുഗത്തിലും അതിനു മുമ്പും മനുഷ്യന്‍ ശാസ്ത്രം ഉപയോഗിച്ചു തുടങ്ങിയിരുന്നു. യഥാര്‍ത്ഥത്തില്‍ ശാസ്ത്രം ഉപയോഗിച്ചതുവഴിയാണ് അവന്‍ മനുഷ്യനായത്. അക്കാലത്ത് ഭാഷ പോലുമില്ലായിരുന്നു. പിന്നീട് ഭാഷ വളര്‍ന്നു. സംസ്കാരം വളര്‍ന്നു. കൂട്ടത്തില്‍ കുറേ ഇത്തിള്‍കണ്ണികളും. അവരാണ് മനുഷ്യനെ ചൂഷണം ചെയ്യാന്‍ ആത്മീയത നല്ല വഴിയാണെന്ന് മനസിലാക്കിയത്. അവര്‍ അന്നത് ചെയ്തത് അവരുടെ അറിവില്ലായ്മ മൂലമാണ്. എന്നാല്‍ ഇന്നത് ഉന്നത വിദ്യാഭാസം കിട്ടിയവര്‍ പോലും ചെയ്യുന്നത് ബോധപൂര്‍വ്വമാണ്. അല്ലെങ്കില്‍ ആരെങ്കിലും ആ ശുദ്ധാത്മാക്കളേ തെറ്റിധരിപ്പിച്ചതാവാം.
ആത്മീയതയുടെ അടിസ്ഥാനം ഒരു ഏതെങ്കിലുമൊരു കള്ള വിശ്വാസം ആയിരിക്കും. അതിനുമുകളില്‍ വ്യാഖ്യാനങ്ങളുടെ ഒരു ചീട്ട് കൊട്ടാരം കെട്ടിപ്പടുക്കുകയാണ് അവര്‍ ചെയ്യുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാനം തെളിയിക്കപ്പെട്ട സത്യങ്ങളാണ്.
ആത്മീയത ഒരു ഏകാധിപത്യ രീതിയിലാണ് വളരുന്നത്. ഒരു ആത്മീയ നേതാവും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരും. ശിഷ്യര്‍ നേതാവിനെ അനുസരിക്കുന്നു. എന്നാല്‍ ശാസ്ത്രം ജനാധിപത്യ രീതിയിലാണ് വളരുന്നത്. ഒരു കണ്ടുപിടുത്തം പ്രസിദ്ധപ്പെടുത്തിയാല്‍ ആര്‍ക്കും അതിനേക്കുറിച്ച് ഗവേഷണം നടത്തുകയും ആ പുതിയ വിവരം പ്രസിദ്ധപ്പെടുത്തുകയും ചെയ്യാം. ശാസ്ത്രം ഏറ്റവും ശരിയായതിനെ സ്വീകരിക്കുന്നു.
ഇപ്പോഴത്തെ റിയാലിറ്റി ഷോകളും ക്രിക്കറ്റും സൂപ്പര്‍ സ്റ്റാറുകളും മാധ്യമങ്ങളും Corporate ഉം അവരുടെ കച്ചവട ആവശ്യങ്ങള്‍ക്ക് വേണ്ടി മനുഷ്യനെ അവനേകാള്‍ വലിയ എന്തോ ഒന്നാണെന്ന തോന്നലുണ്ടക്കി ഒരു അയഥാര്‍ത്ഥ ലോകത്തില്‍ അടിമകളാക്കുന്നു. ഇപ്പോഴത്തെ കുട്ടികളില്‍ പോലും ആ മാറ്റം പ്രകടമാണ്. അണുകുടുംബങ്ങളുടെ ഏകാന്തതയും സാമൂഹ്യ ബന്ധങ്ങള്‍ ഇല്ലാതയും ആകുന്ന അവസ്ഥയും മനുഷ്യന്‍ എല്ലാം പ്രശ്നങ്ങളും ആത്മീയതില്‍ അര്‍പ്പിക്കുകയാണ്. ശാസ്ത്രം അവന് സ്വാര്‍ഥമായ ഭൗതികസുഖം നല്‍കാനുള്ള ഒന്നുമാത്രം. അതു അവന് തള്ളിക്കളയാനവില്ല. അതുകൊണ്ട് 50% ശാസ്ത്രവും വേണം. 50% ആത്മീയത നല്‍കുന്ന പുകമറ അവര്‍ക്ക് മാനസികമായ സുഖവും നല്‍കുന്നു. എന്നാല്‍ അത് മുതലെടുത്ത് സാമൂഹ്യ വിരുദ്ധരുടെ വലിയ ഒരു സംഘം (Corporate, Media) അവരുടെ ലാഭത്തിനു വേണ്ടി മാത്രം ചെയ്യുന്ന പ്രവര്‍ത്തികള്‍ സമൂഹത്തെ പുറകോട്ടടിക്കുന്ന കാര്യം ജനങ്ങള്‍ ശ്രദ്ധിക്കുന്നില്ല. 80കള്‍ വരെയുള്ള കാലഘട്ടം നോക്കിയാല്‍ കാണാം അക്കാലം വരെ ജനകീയ സംഘടനകള്‍ ശക്തമായിരുന്നു എന്ന്. ഇപ്പോള്‍ നേരേ തിരിച്ചാണ്. ജനങ്ങള്‍ക്ക് സംഘടനാ ശേഷി നഷ്ടപ്പെട്ടു. ഒറ്റപ്പെട്ടതും സ്വാര്‍ത്ഥത നിറഞ്ഞതുമായ ജീവിതം മാത്രം. പണ്ടത്തെ രാജാവിന്റെ സ്ഥാനം ഇപ്പോള്‍ Corporate ന് ആണ്. രാഷ്ട്രീയക്കാര്‍ അവരുടെ ദല്ലാള്‍മാര്‍ മാത്രം.
എല്ലാപ്രശ്നങ്ങളുടേയും കാരണം ആത്മീയത മാത്രമാണെന്നല്ല പറഞ്ഞത്. എന്നാല്‍ rational thinking ന് അത് ഉണ്ടാക്കുന്ന നാശം ചില്ലറ അല്ല. മാനവ സമൂഹം കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ചെറു മൂലയില്‍ ഉള്ള ഒരു രാജ്യത്തില്‍ സംഭവിക്കുന്ന ഒരു കാര്യം ചിലപ്പോള്‍ വളരെ വലിയ ഒരു പ്രശ്നമായേക്കം. അത് ചിലപ്പോള്‍ ആരോഗ്യ പ്രശ്നമാകാം, തൊഴില്‍ പ്രശ്നമാകാം, സാമ്പത്തിക പ്രശ്നമാകാം, ആഹാര പ്രശ്നമാകാം, സാമൂഹ്യ പ്രശ്നമാകാം, പരിസ്ഥിതി പ്രശ്നമാകാം. അങ്ങനെ എന്തും. അതിനൊക്കെ പരിഹാരം കാണണമെങ്കില്‍ ശാസ്ത്രബോധം കൂടിയേതീരൂ.
കൂടാതെ ശാസ്ത്രവും വിപ്ലവകരവും സങ്കീര്‍ണ്ണവുമായ വളര്‍ച്ചയിലാണ്. cloning, stem cell research തുടങ്ങി പല വിവാദങ്ങള്‍ ഉള്ള മേഖലകളിലേക്കും കൂടി അത് വളരുന്നു. ഈ കാലഘട്ടത്തില്‍ ആത്മീയതയുടെ പുകമറ കൊണ്ട് എല്ലാം കണ്ണടച്ചിരിട്ടാക്കി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഒന്നുകില്‍ ഇതൊന്നും വേണ്ടെന്ന് പറഞ്ഞ് ശാസ്ത്രം ഉപയോഗിക്കതെ 100% ആത്മീയത മാത്രം മുറുകെ പിടിച്ച് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ജീവിതം ജീവിക്കാം. അതില്‍ തെറ്റില്ല. അല്ലെങ്കില്‍ 100% ശാസ്ത്രത്തെ ഉപയോഗിച്ച് ശാസ്ത്ര ബോദ്ധത്തോടെ ജീവിക്കാം. ഈ 50-50 ശാസ്ത്രം-ആത്മീയത എന്നത് അവസരവാദപരവും വളരെ അപകടകരവുമാണ്.
എന്റെ അഭിപ്രായത്തില്‍ ആത്മീയതയെ ഒരു ചരിത്രപരമായ വസ്തുത എന്ന് മാത്രം കണ്ട് ശാസ്ത്രത്തെ 100% ശാസ്ത്രീയമായി അറിയുന്ന ഒരു ജനത ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനുള്ള ആദ്യ പടിയായി ആത്മീയതയുടെ പണവും, അധികാരവും, മാര്‍ക്കറ്റും തമ്മിലുള്ള വേഴ്ച് അവസാനിപ്പിക്കുക. വിശ്വസിക്കുന്നവര്‍ അതൊരു സേവനമായി ചെയ്യട്ടേ. 100%.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
I agree.
എല്ലാ അന്ധമായ വിശ്വാസങ്ങളെയും ഉപേക്ഷിച്ച്, അറിവിന്റെ പാതയില്‍ ജീവിക്കുന്ന ഒരു സമൂഹത്തെ ആണ് ഇന്നിന് ആവശ്യം.
മതങ്ങള്‍ ഈ ലക്ഷ്യത്തിന് തടസ്സം നില്ക്കുന്നു.
പക്ഷേ, തിരുത്താന്‍ നിങ്ങള്‍ക്ക് കഴിയുമോ…?
എന്നെങ്കിലും നന്നാവും എന്ന് പ്രതീക്ഷിക്കാന്‍ അല്ലാതെ?
എനിക്ക് ആലോചിച്ചു ഭ്രാന്ത് പിടിച്ച കാര്യങ്ങള്‍ ആണ് ഇതൊക്കെ…
നമ്മള്‍ സ്വയം തിരുത്തുക എന്നതാണ് പ്രധാനം. മറ്റുള്ളവരുടെ കാര്യം ആലോചിച്ച് വിഷമിക്കേണ്ട. ഭാവിയേ ഓര്‍ത്തും വിഷമിക്കേണ്ട.
എന്തുതന്നെ ആയാലും നമ്മള്‍ സ്വയം കൂടുതല്‍ ശരിയായ പതയിലൂടെ പോകും എന്നു മാത്രം തീരുമാനിച്ച് ജീവിക്കുക.
ആലോചിച്ച് ഭ്രാന്ത് പിടിക്കേണ്ട കാര്യമൊന്നും ഇതിലില്ല.
അപ്പോ ജഗദീശേ,എന്റെ ചോദ്യങ്ങളെ പറ്റി യാതൊരു റഫറന്‍സും നല്‍കാതെ ഈ ഉത്തരങ്ങള്‍ മാത്രം നല്‍കീയത് മോശമായിപ്പോയി…താങ്കള്‍ക്കുള്ള ഉത്തരങ്ങള്‍ ഞാന്‍ ആത്മ്മീയത്തില്‍ ഇട്ടിരിക്കുന്നു….
പിന്നെ മറുപടികമന്റുകള്‍ ആത്മീയത്തില്‍ ഇടാന്‍ ശ്രദ്ധിക്കുക…
ഞാന്‍ ആ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇതിലും മറുപറ്റി ഇല്ലല്ല്ലോ???
്അതു വായന്കാര്‍ക്ക് ഇതിന്റെ വാലും തലയും പിടികിട്ടുന്നതിന്‍
തല-http://thathva.blogspot.com
വാല് : http://athmeeyam.blogspot.com
please take a look here തത്വചിന്തകള്‍
താങ്കളുടെ ചോദ്യങ്ങള്‍ക്ക് അന്തമില്ലാത്തതാണ്. അത് നല്ലതാണ്.
അവക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ തോല്‍വി സമ്മതിച്ച് പിന്‍മാറുന്നു.
പ്രിയ വായനക്കരേ ഈ ചര്‍ച്ച തുടങ്ങിയത് അഹങ്കാരി/തത്വചിന്തകള്‍ എന്ന ബ്ലോഗിലാണ്. എന്റെ കമന്റ്കള്‍ നഷ്ടപ്പെടാതിരിക്കാനാണ് അവ എന്റെ ബ്ളോഗില്‍ എഴുതിയത്. അരും ഈ ബ്ലോഗ് വായിക്കരുത്. ഇത് എനിക്കു് വേണ്ടി മാത്രം ഉള്ളതാണ്. അക്ഷരങ്ങള്‍ വരെ കോപ്പീറൈറ്റ് ചോദിക്കുന്ന കാലമാണ്!
പ്രിയ ജഗദീഷ് , നന്നായി എഴുതിയിരിക്കുന്നു . ഭാഷയില്‍ കാലഹരണപ്പെട്ടതും തെറ്റിദ്ധാരണാജനകവുമായ ഒട്ടേറെ പദങ്ങള്‍ക്ക് ഇന്ന് പ്രചുരപ്രചാരം ലഭിച്ചു വരുന്നുണ്ട് . അതിലൊന്നാണ് ആത്മീയത എന്ന വാക്ക് . കമന്റിനുള്ള മറുപടി എന്ന നിലയ്ക്കല്ലാതെ സ്വതന്ത്രമായ ഒരു പോസ്റ്റായി ഇതെഴുതാമായിരുന്നു . ഏതായാലും തുടര്‍ന്നെഴുതുക .
ആശംസകളോടെ ,
Good post! Thanks. Ini pazhayath okke vaayikkaNam 🙂
നന്ദി സുഹൃത്തുക്കളേ
“രാജാവും, പോലീസും, പട്ടാളകാരും, രാജ്യങ്ങളും, യുദ്ധങ്ങളുമൊക്കെ ഇല്ലാത്ത ഒരു ലോകത്തേയാണ്” – K-PAX എന്ന സിനിമ ഓര്‍മ വരുന്നു… മനുഷ്യന് അത് കഴിയില്ല, ജഗ്ദീഷ്.
(എന്‍ട്രോപി കുറക്കാന്‍ ഉള്ള ശ്രമം എല്ലാ complex systems-ഉം നടത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ്!
….
അല്ലേ?
എന്റെ അറിവില്ലായ്മയെ തൃപ്തിപ്പെടുത്താന്‍ ഇനിയും R & D വേണ്ടി വരുമോ…)
Very good reply Jagadees Sir.Thank you.