അന്റാര്‍ക്ടികയിലെ ഐസില്‍ കുടുങ്ങികിടക്കുന്ന വായൂ കുമിളകളിലെ വായിവിനെകുറിച്ചൊരു പഠനം നടക്കുകയുണ്ടായി. കൂടുതല്‍ ആഴത്തിലുള്ള മഞ്ഞ് പാളികള്‍ കൂടുതല്‍ പഴക്കം ചെന്നതാണ്. അങ്ങനെ 800,000 വര്‍ഷങ്ങള്‍ പഴകിയ ഐസ് പാളികളിലെ അന്തരീശ വായൂ ആണ് പഠനത്തിന് ഉപയോഗിച്ചത്. നേച്ചര്‍ മാസികയിലെ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Oregon State University ലെ geosciences ന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ Edward Brook പ്രസിദ്ധപ്പെടുത്തി. 800,000 വര്‍ഷങ്ങള്‍ മുമ്പത്തെ അന്തരീക്ഷത്തില്‍ ഉള്ളതിനേക്കാള്‍ 134% കൂടുതല്‍ മീഥേനും 24% കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും ഇന്ന് ഉണ്ടെന്നാണ് കണ്ടെത്തിയത്.
അന്റാര്‍ക്ടിക്കിലെ Ice Coring നുള്ള യൂറോപ്പ്യന്‍ പ്രൊജക്റ്റ് 150,000 വര്‍ഷം പഴകിയ വായൂകുമിളകളിലെ വിവര ശേഖരണം നടത്തി. 15 ലക്ഷം വര്‍ഷങ്ങള്‍ വരെ പഴകിയ ഐസ് പാളികളില്‍ നിന്നുള്ള വായൂകിമിളകളില്നിന്ന് കൂടി വിവരങ്ങള്‍ ശേഖരിച്ചു.
ധ്രുവ ഐസില്‍ അകപ്പെട്ട വളരെ ചെറിയ വായൂകുമിളകള്‍ അത് ഉണ്ടായ കാലത്തെ അന്തരീക്ഷത്തെക്കുറിച്ചുള്ള ഒരു ചിത്രം നല്കുന്നു. പ്രകൃതിയിലെ സാധാരണ വ്യതിയാനങ്ങള്‍ (പ്രധാനമായും ഭൂമിയുടെ ഭ്രമണ പഥത്തിലുണ്ടായ വ്യത്യാസം മൂലമുണ്ടായത്) അറിയാന്‍ ഇതില്‍ നിന്ന് കഴിയും.
ഇപ്പോഴത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രത 380 parts per million ആണ്. അതായതെ 10 ലക്ഷം അണുക്കളില്‍ 380 അണുക്കള്‍ CO2. മീഥേന്‍ 1,800 parts per billion ഉം. അതായത് 100 കോടി അണുക്കളില്‍ 1,800 അണുക്കള്‍. ഇവയുടെ 80,000 വര്‍ഷങ്ങള്‍ മുമ്പുള്ള സാന്ദ്രതകള്‍ 200-300 parts per million CO2 നും 400-700 parts per billion മീഥേനും ആയിരുന്നു. ദീര്‍ഘകാലത്തെ വാലാവസ്ഥ നോക്കിയാല്‍ ചൂട് കൂടിയ സമയത്ത് ഗരിത ഗൃഹ വാതകങ്ങളുടേയും സാന്ദ്രത കൂടുതലായിരുന്നു. കഴിഞ്ഞ 450,000 വര്‍ഷങ്ങളിലുണ്ടായ താപനിലാ വര്‍ദ്ധനവ് അതിന് മുമ്പത്തെ ലക്ഷക്കണക്കിന് വര്‍ഷങ്ങളിലുണ്ടായതിനേക്കാള്‍ കൂടുതലായിരുന്നു.
“400,000 വര്‍ഷങ്ങളോ അതിന് മേലയോ പ്രവര്‍ത്തിച്ചിരുന്ന ദീര്‍ഘകാലത്തെ natural cycles ഉണ്ടായിരുന്നു എന്ന് കരുതാം. എന്നാല്‍ പണ്ടത്തെ ഈ cycles നെ കുറിച്ചുള്ള പഠനങ്ങള്‍ വളരെ കുറവാണ്.” Brook പറയുന്നു.
കഴിഞ്ഞ 80,000 വര്‍ഷങ്ങളില്‍ കൂടുതല്‍ സമയവും ഭൂമിയില്‍ 80,000 മുതല്‍ 90,000 വര്‍ഷങ്ങള്‍ നീണ്ട് നിന്നിരുന്ന തണുത്ത കാലാവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. അത് അവസാനം ice age കളില്‍ ആണ് അവസാനിക്കാറുണ്ടായിരുന്നത്. അതിനെ തടസപ്പെടുത്തിക്കൊണ്ട് 10,000 മുതല്‍ 20,000 വര്‍ഷങ്ങള്‍ നീണ്ട് നില്ക്കുന്ന ചൂട് കൂടിയ (warmer) “interglacial” കാലഘട്ടവും ഉണ്ടായിട്ടുണ്ട്. ഭൂമി ഇപ്പോള്‍ അത്തരത്തിലുള്ള ഒരു warmer കാലഘട്ടത്തിലാണ്. കുറഞ്ഞ കാലയളവിലേക്ക് പെട്ടന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ഉണ്ടാകാം. ഇത് സമുദ്ര ജല പ്രവാഹങ്ങളുടെ വ്യതിയാനം തുടങ്ങിയ കാരണങ്ങളാലുണ്ടാകുന്നതാണ്.
“കഴിഞ്ഞ 80,000 വര്‍ഷങ്ങളിലെ താപനിലാ ഗ്രാഫ് CO2 ഗ്രാഫുമായി ഭംഗിയായി ചെരുന്നു. — തണുത്ത കാലാവസ്ഥയുണ്ടായ glacial കാലഘട്ടത്തില്‍ അന്തരീക്ഷത്തില്‍ CO2 ന്റെ അളവ് കുറവായിരുന്നു.” പ്രൊഫസര്‍ Thomas Blunier പറയുന്നു. അദ്ദേഹം Niels Bohr Institute (University of Copenhagen) ലെ Centre for Ice and Climate ന്റെ പ്രൊഫസര്‍ ആണ്.
അദ്ദേഹം വിശദീകരിക്കുന്നതനുസരിച്ച് തണുത്ത കാലാവസ്ഥയില്‍ ചെടികളുടെ വളര്‍ച്ച കുറവും അതുമൂലം സസ്യങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് സ്വീകരിക്കുന്ന CO2 ന്റെ അളവ് കുറവും ആയിരിക്കും. എന്നാല്‍ സമുദ്രം ലയിപ്പിച്ച് ചേര്‍ക്കുന്ന CO2 ന്റെ അളവ് കൂടുതല്‍ ആയി വരും. അങ്ങനെ CO2 ന്റെ അളവ് മൊത്തത്തില്‍ കുറഞ്ഞതാണ് ഈ glacial കാലഘട്ടത്തില്‍. ഇത് കുറഞ്ഞ ഹരിത ഗൃഹ പ്രഭാവത്തിന് കാരണമാകുകയും കൂടുതല്‍ തണുത്ത കാലാവസ്ഥ ഉണ്ടാക്കുകയും ചെയ്യും.
650,000 മുതല്‍ 750,000 വര്‍ഷങ്ങള്‍ക്കിടക്ക് സംഭവിച്ച glacial കാലഘട്ടത്തില്‍ അന്തരീക്ഷത്തിലെ CO2 ന്റെ അളവ് ഏറ്റവും കുറവായിരുന്നു.
താപനിലാ വ്യതിയാനത്തേയും കാലാവസ്ഥാമാറ്റത്തേയും ബാധിക്കുന്ന മറ്റൊരു പ്രധാന ഹരിത ഗൃഹ വാതകമാണ് മീഥേന്‍ , CH4. പ്രകൃതി വാതക റിസര്‍വോയറുകളില്‍ നിന്നും സൂഷ്മ ജീവികളില്‍ നിന്നുമാണ് മീഥേന്‍ അന്തരീക്ഷത്തിലെത്തുന്നത്. പ്രകൃതിയില്‍ നിന്നുള്ള മീഥേന്‍ ഉദ്വമനം പ്രധാനമായും ചളിപ്രദേശങ്ങളില്‍ നിന്നുമുള്ള ബാക്ടീരിയകളില്‍ നിന്നാണ്. അന്തരീക്ഷത്തില്‍ മീഥേന്റെ 70% അങ്ങനെ ഉണ്ടായതാണ്. ബാകിയുള്ളത് വന്യ ജീവികളില്‍ നിന്നും.
അന്റാര്‍ക്ടിക് ഐസിലെ വാതക കുമിളകള്‍ കാണിക്കുന്ന മീഥേന്‍ നിരപ്പ് താപനിലാ ഗ്രാഫുമായി ഒത്തുപോകുന്നതാണ്. തണുത്ത കാലാവസ്ഥയുള്ളപ്പോള്‍ കുറഞ്ഞ മീഥേന്‍ ആയിരുന്നു അന്തരീക്ഷത്തില്‍. ഭൂമിയുടെ ഭ്രമണ പഥവും ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവും അന്തരീക്ഷത്തിലെ മീഥേന്റെ അളവിനെ സ്വാധീനിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 400,000 വര്‍ഷങ്ങളിലെ tropics സ്ഥലങ്ങളില്‍ ഉണ്ടായ മണ്‍സൂണ്‍ മഴയുടെ വര്‍ദ്ധനവിന്റെ കാരണവും അവര്‍ കണ്ടെത്തി.
— സ്രോതസ്സ് Oregon State University
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
വളരെയധികം വിജ്ഞാനപ്രദമായ ലേഖനം. അറിവുകള്‍ പകര്‍ന്നു നല്‍കിയതിനു നന്ദി. ഇനിയും എഴുതുക, ആശംസകള്‍ :).
ആര്‍ക്കൈവ്സ് ഒരു വശത്ത് നല്കിയല് നന്നായിരിക്കും. പഴയപോസ്റ്റുകള്‍ പെട്ടെന്ന് തിരഞ്ഞെടുക്കാനാവും.
ഈ template ല്‍ അങ്ങനെ ചെയ്യാന്‍ കഴിയുന്നില്ല.
വളരെ നല്ല അറിവ് നൽക്കുന്ന നല്ല ഒരു എഴുത്ത്
എല്ലാ ആശംസകളും