ആഗോളതാപനം നിങ്ങളുടെ ശ്രദ്ധയിലുണ്ടങ്കില്‍ ഡീസല്‍ കാര്‍ വാങ്ങാതിരിക്കുക.

ഒന്നമതായി ഡീസലിന് പെട്രോളിനേക്കള്‍ കൂടുതല്‍ കാര്‍ബണ്‍ അളവ് ഉണ്ട്. ഒരു gallon ഡീസല്‍ കത്തിച്ചാല്‍ 22.2 pounds of CO2 പുറത്തുവരും, പെട്രോളില്‍ നിന്ന് 19.4 pounds. അതുകൊണ്ട് ഒരേ ശക്തിയുള്ള ഡീസല്‍ കാര്‍ പെട്രോള്‍ കാറിനേക്കാള്‍ മലിനീകരണം ഉണ്ടാക്കുന്നു. black carbon (BC) എന്നോ ചെറിയ soot പൊടിയെന്നോ വിളിക്കുന്ന വാതകം ഒരു ഹരിത ഗൃഹ വാതകമാണെന്ന് നമുക്ക് വളരെ കാലം മുമ്പേ അറിയാം. ഡീസല്‍ എന്‍ജിന്‍ ആണ് black carbon ന്റെ ഒരു വലിയ സ്രോതസ്. മാര്‍ച്ച് 2008 ന് Nature Geoscience ല്‍ “Global and regional climate changes due to black carbon,” എന്നൊരു റിപ്പോര്‍ട്ട് വന്നിരുന്നു. അതില്‍ പറയുന്നത് BC ക്ക് ആഗോള താപനമുണ്ടാക്കുന്നതില്‍ CO2 ന്റെ 55% ത്തോളം ശക്തിയുണ്ടെന്നാണ്.

സര്‍ക്കാര്‍ കൊണ്ടുവരുന്ന മലിനീകരണ നിയന്ത്രണം നടപ്പാക്കാന്‍ വേണ്ടി ഡീസല്‍ എന്‍ജിന്റെ BC യുടേയും nitrogen oxide ന്റേയും ഉദ്വമനം കുറക്കാനുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് ഡീസല്‍ കാറുകളുടെ യാത്ര കുറക്കുകയാണ്. ഡീസലിലുള്ള പൊടി കൂടാതെ NO2:NO അനുപാതവും കൂടുതലാണ്, ഇത് smog എന്ന പുക മഞ്ഞ് (?) ന് കാരണമാകും. പൊടി നിയന്ത്രിക്കാനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചാലും പെട്രോള്‍ എന്‍ജിനേക്കാള്‍ കൂടുതലായിരിക്കും ഡീസല്‍ എന്‍ജില്‍ നിന്നുള്ള പൊടി.

soot ലെ Black carbon സൂര്യനില്‍ നിന്നുള്ള റേഡിയേഷന്റെ ദൃശ്യ സ്പെക്ട്രത്തെ വലുതായി സ്വീകരിക്കുന്നു. കാറ്റിനോടൊപ്പം ഈ പൊടിക്ക് വളരെ ദൂരം സഞ്ചരിക്കാനും കഴിവുണ്ട്. 3 മുതല്‍ 5 കിലോ മീറ്റര്‍ വരെ ഉയരത്തില്‍ വലുതാകുന്ന ബ്രൌണ്‍ നിറത്തിലുള്ള മേഘങ്ങളായി ഇവ രൂപപ്പെടും. ആഗോള താപനത്തിന്റെ കാര്യത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കഴിഞ്ഞാല്‍ രണ്ടാമതാണ് ഈ Black carbon. ഇതില്‍ നിന്നുള്ള ചൂട് കൊണ്ട് ഉയര്‍ന്ന പ്രദേശങ്ങളായ ഹിമാലയ പര്‍വ്വത നിരകളിലെ മഞ്ഞ് ഉരുകുന്നതിന് കാരണമാകുന്നു. കൂടാതെ ഭൗമ നിരപ്പിലെ പ്രകാശത്തിന്റെ അളവ് കുറക്കുന്നതു വഴി ഇത് hydrological cycle ബാധിക്കുന്നു. മഞ്ഞില്‍ ശേഖരിക്കപ്പെടുന്ന ഈ പൊടി മഞ്ഞിന് കറുത്ത നിറവും കൊടുക്കും.

– from gristmill

കഴിയുന്നത്ര പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക.
ഡീസലിന്റെ സബ്സിഡി എടുത്തുകളയുക.
സബ്സിഡിയുടെ കാര്യം പറയുമ്പോള്‍ ഇടതു പക്ഷം അവരുടെ പൊട്ട തത്വ ശാസ്ത്രം പൊക്കി ബഹളം വെക്കാന്‍ തുടങ്ങും. സംവരണം പോലെയൊന്നാണ് ഡീസലിന്റെ സബ്സിഡി! ആര്‍ക്കും തൊടാന്‍ പറ്റില്ല!

ഇന്ന് പാങ്ങളുടെ പേര് പറഞ്ഞ് സബ്സിഡി കൊടുത്ത് വില്‍ക്കുന്ന ഡീസല്‍ കൂടുതലും പണക്കാറുടെ കാറുകളില്‍ ഒഴിക്കാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ആ സബ്സിഡി എടുത്ത് കളയുകയും അതോടൊപ്പം പാവങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ സാധനങ്ങള്‍ എത്തിച്ച് കൊടുക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണം. അതിനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടാകണം സമരം നടത്താന്‍.

3 thoughts on “ആഗോളതാപനം നിങ്ങളുടെ ശ്രദ്ധയിലുണ്ടങ്കില്‍ ഡീസല്‍ കാര്‍ വാങ്ങാതിരിക്കുക.

 1. പാവങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള ബസ്സുകളും,ട്രൈനുകളും ഡീസലില്‍ ഓടുന്നതായതിനാല്‍ നിര്‍ത്തലാക്കേണ്ടിവരുമോ ?
  അത്യാവശ്യ സാധനങ്ങളുടെ ഗതാഗതം ഉറപ്പുവരുത്തുന്ന ലോറികള്‍ ഓടുന്നതും
  ഡീസലില്‍ !! ജീപ്പുകളും ഡീസലില്‍ !!
  പക്ഷേ,അതൊന്നും കാണാതെ ന്യൂനപക്ഷമായ ഡീസല്‍ കാറുകള്‍ക്ക് മാത്രമായി
  അടിക്കുന്നത് എന്താണെന്നു മനസ്സിലായില്ല.
  ധനികരെല്ലാം പേട്രോള്‍ കാറിലല്ലേ യാത്ര.
  പുതിയ ഡ്യൂറടെക്ക് ഡീസല്‍ എഞ്ചിനും(കോമണ്‍ റെയില്‍ ഇഞെക്ഷന്‍) ഈ തോതില്‍ മലിനീകരണ ചീത്തപ്പേരുണ്ടോ ? (ഒരു ലിറ്ററിന് 23 കി.മി.കിട്ടുന്നതാണ് പുതിയ ഡീസല്‍ എഞ്ചിന്‍.)

 2. ഇത് തന്നെയാണ് പ്രശ്നം. ആഗോള താപനത്തിന് കാരണം ഫോസില്‍ ഫ്യുവലാണ് എന്ന് വരുത്തി തീര്‍ത്താലേ ചില രാജ്യങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ. കുറച്ച് നാള്‍ മുന്‍പ് ഭൂമി തണുത്ത് മരവിക്കുവാന്‍ പോകുന്നു എന്നായിരുന്നു വാദം എന്നാല്‍ ഇപ്പോള്‍ പറയുന്നത് ഭൂമി ഉരുകുന്നു എന്നാണ്. ഇതിന് കാരണക്കാര്‍ മനുഷ്യരും. എന്നാല്‍ ഭൂമിക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന ദിശാ മാറ്റത്തെ പറ്റിയും, സൂര്യനില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളെ കുറിച്ചും പഠിക്കുവാന്‍ ഇവര്‍ തയ്യാറാകുന്നില്ല. അല്ല അതല്ലല്ലോ അവര്‍ക്ക് വേണ്ടത്!

 3. ഡീസല്‍ എന്‍ജിന് മൈലേജ് കൂടുതലായതുകൊണ്ട് നാം കൂടുതല്‍ അതില്‍ സഞ്ചരിക്കും, അനാവസ്യമായ യാത്ര പോലും അതിലാക്കും, ഫലമോ കൂടുതല്‍ മലിനീകരണം! ഡീസല്‍ കാറ്കളുടെ പരസ്യത്തിന്റെ അളവ് മാത്രം നോക്കിയാല്‍ മതി ആ സെക്റ്ററിലുള്ള വളര്‍ച്ച. ബസിന്റേയും ലോറിയുടേയും ലോജിക് വ്യത്യസ്ഥമാണ്. ബസില്‍ ഒരാളല്ല യാത്രചെയ്യുന്നത്. ബസിന്റെ കാര്യത്തില്‍ മൊത്തം മലിനീകരണത്തെ ആകെ ആളുകളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാകും വ്യക്തിഗത മലിനീകരണം. എന്നാല്‍ കാറുകള്‍ കൂടുതലും ഒന്നോ രണ്ടോ ആളുകള്‍ക്ക് വേണ്ടി ഓടുന്നതാണ്. വന്‍ നഗരങ്ങളില്‍ റോഡുകള്‍ ശ്രദ്ധിച്ചാല്‍ ഈ കാര്യം മനസിലാകും. അതിന്റെ വ്യക്തിഗത മലിനീകരനം വളരെ അധികം കൂടുതലാണ്.

  സത്യം പറഞ്ഞാല്‍ IC എന്‍ജിന്‍ ഉപയോഗിച്ചുള്ള എല്ലാ വാഹങ്ങളും നിര്‍ത്തലാക്കേണ്ടതാണ്. കാരണം അതിന്റെ ദക്ഷത 15 മുതല്‍ 20% വരെ മാത്രമേയുള്ളു. അതായത് 80% ല്‍ അധികം ഇന്ധനം വെറുതെ കത്തിപ്പോകുകയാണ്. കുത്തക എണ്ണ കമ്പനികളും വാഹന കമ്പനികളുമാണ് നമ്മേ ഇതിന് പ്രേരിപ്പിക്കുന്നത്. ഒന്നേയുള്ളു അവര്‍ക്ക് ലാഭം വേണം. എണ്ണ അറബി രാജ്യങ്ങളിലാണ് കൂടുതലെങ്കിലും അതിന്റെ നിയന്ത്രണം കുത്ത കമ്പനികളുടെ കൈയ്യിലാണ്, സുല്‍ത്താന് ചില സുഖ സൗകര്യങ്ങള്‍ അവര്‍ ചെയ്തുകൊടുക്കും എന്നു മാത്രം. സിനമകള്‍ കാണുന്ന ആളാണെങ്കില്‍ 2005 ലെ സിറിയാന (Syriana) എന്ന സിനിമ കണ്ടുനോക്കുക. ഫിക്ഷണലായി അവര്‍ ചിലകാര്യങ്ങള്‍ പറയുന്നുണ്ട്. മനോജ് ഉദ്ദേശിക്കുന്ന “ചില രാജ്യങ്ങള്‍” തന്നെയാണ് ഇപ്പോഴും എണ്ണയെ നിയന്ത്രിക്കുന്നത്.

  ആഗോള താപനത്തെക്കുറിച്ചുള്ള മനോജിന്റെ സംശയങ്ങള്‍ക്ക് വിശദമായ ഒരു പോസ്റ്റ് എഴുതാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )