വാഷിങ്ങ്‌ടണ്‍ സംസ്ഥാനത്തിലെ കൊളംബിയാ നദിക്കരയിലുള്ള decommission ചെയ്ത ആണവ നിര്‍മ്മാണ സമുച്ഛയമാണ് ഹാന്‍ഫോര്‍ഡ് സൈറ്റ്. മാന്‍ഹാറ്റന്‍ പ്രൊജക്റ്റിന്റെ ഭാഗമായി 1943 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇത് അമേരിക്കന്‍ ഗവണ്‍മന്റാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ആദ്യമായി വന്‍തോതിലുള്ള പ്ലൂട്ടോണിയം നിര്‍മ്മിച്ച B-Reactor ഇവിടെ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിര്‍മ്മിച്ചിരുന്ന പ്ലൂട്ടോണിയം കൊണ്ട് നിര്‍മ്മിച്ച ബോംബ് Trinity സൈറ്റിലാണ് പരീക്ഷിച്ചത്. പിന്നീട് ജപ്പാനിലെ നാഗസാക്കിയില്‍ പൊട്ടിച്ച Fat Man എന്ന ബോംബും ഇവിടെയാണ് നിര്‍മ്മിച്ചത്.
ശീതസമര കാലത്ത് ഈ പ്രൊജക്റ്റ് വിപുലീകരിച്ചു. 9 ആണവ റിയാക്റ്ററുകളും 5 വലിയ പ്ലൂട്ടോണിയം ശുദ്ധീകരണ നിലയങ്ങളും സ്ഥാപിച്ചു. ഇവയെല്ലം കൂടി 60,000 ത്തോളം അണുബോംബുകള്‍ അമേരിക്കയുടെ ആയുധപുരയില്‍ എത്തിച്ചു. ശീതസമരം കഴിഞ്ഞതോടുകൂടി റിയാക്റ്ററുകളെല്ലാം decommission ചെയ്തു. എന്നാല്‍ ഏകദേശം 530 ലക്ഷം ഗാലണ്‍ (204,000 m³) ആണവ വികിരണമുള്ള മാലിന്യം ബാക്കിയായി.
ഇന്ന് അമേരിക്കയിലെ ഏറ്റവും മലിനമായ ആണവ കേന്ദ്രമാണ് ഹാന്‍ഫോര്‍ഡ് സൈറ്റ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെഡെറല്‍ ഗവണ്‍മന്റ് 200 കോടി ഡോളര്‍ പ്രതി വര്‍ഷം ഹാന്‍ഫോര്‍ഡ് സൈറ്റ് ശുദ്ധീകരിക്കാന്‍ ചിലവാക്കുന്നുണ്ട്. 11000 ജോലിക്കാര്‍ അവിടെ ആണവ മാലിന്യങ്ങള്‍ ശുദ്ധീകരികാന്‍ വേണ്ടി ജോലിചെയ്യുന്നു. 30 വര്‍ഷം വേണ്ടിവരുന്ന ഈ പ്രവര്‍ത്തനം 2008 ആയപ്പോഴേക്ക് പകുതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
1970 ല്‍ നടന്ന ഒരു ആണവ മാലിന്യ ചോര്‍ച്ചയോടെയാണ് ഹാന്‍ഫോര്‍ഡ് സൈറ്റ് അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഹാന്‍ഫോര്‍ഡ് സൈറ്റിന്റെ ചിലഭാഗങ്ങള്‍ അതിഭീകരമായി മലിനപ്പെട്ടതാണ്.
– from wikipedia