തമിഴനും തെലുങ്കനും ഹിന്ദിക്കാരനും ഈ പ്രശ്നമൊന്നുമില്ലത്തതിനാല്‍ നമുക്കൊന്നും പേടിക്കേണ്ട. നമുക്ക് ഹര്‍ത്താലും സമരവും മതി. നമ്മുടെ ചെറുപ്പക്കാര്‍ പുറംലോകത്ത് പോയി ജോലിചെയ്ത് പണം അയക്കുന്നുണ്ടല്ലോ. പിന്നെ നമ്മള്‍ എന്തിന് പണിയെടുക്കണം.
ചെന്നെയില്‍ മരുന്ന് കമ്പിനിക്ക് വേണ്ടി സാക്ഷാല്‍ കേന്ദ്ര ആരോഗ്യമന്ത്രി 3 പൊതുമേഖലാ കമ്പനി പൂട്ടി. കര്‍ണാടയുടെ IT വരുമാനം മാനംമുട്ടെയാണ്. മറുനാടന്‍മാരുടെ തൊഴില്‍ ശാലകളില്‍ പണിയെടുക്കാന്‍ ജനിച്ചവരാണോ മലയാളികള്‍?
ഇടതായാലും വലതായാലും കേരളത്തിന് എന്നും സമരം മാത്രം.
വേറൊരു രസകരമായ സംഗതിയെന്തെന്നാല്‍ ഈ സംരംഭങ്ങളൊക്കെ കണ്ണായ സ്ഥലത്താണ് തുടങ്ങാന്‍ പരിപാടീടുന്നത്. കാസര്‍കോട്ടോ ഇടുക്കിയിലോ, അതുപോലെയുള്ള പിന്നോക്ക ജില്ലകളില്‍ ധാരാളം വിജന സ്ഥലങ്ങളുണ്ടങ്കിലും ആരും അവിടെ ഒരു വലിയ സ്ഥാപനം തുടങ്ങാന്‍ താല്‍പ്പര്യം കാണിക്കാറില്ല. ഇതിനു പിന്നില്‍ ഉദ്യോഗസ്ഥ റിയലെസ്റ്റേറ്റ് മാഫിയകളാണ്. ലോകത്തിന്റെ ഏതുമൂലയിലുള്ള സ്ഥലത്തും പണിക്കയിപോകുന്ന മലയാളിക്ക് കേരളത്തിലെ ഒരു ഓണംകേറാമൂലയില്‍ പോയി ജോലിചെയ്യാന്‍ വയ്യാ എന്നു പറയാന്‍ പറ്റില്ല.