അമേരിക്കന്‍ കോണ്‍ഗ്രസിന് വേണ്ടി EPA ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. അവരുടെ കണക്കനുസരിച്ച് അമേരിക്കയില്‍ ഒരു വര്‍ഷം ഉപയോഗിക്കുന്ന വൈദ്യുതിയുടെ 1.5% ത്തോളം കമ്പ്യൂട്ടര്‍ സെര്‍വറുകളും Data Centers ഉം ആണ് ഉപയോഗിക്കുന്നത്. അത് 6100 കോടി യൂണീറ്റ് വൈദ്യുതി ആണ്. ഇത് 2006 ലെ കാര്യമാണ്. ആളുകള്‍ Youtube ഒക്കെ ഉപയോഗിച്ച് തുടങ്ങിയിട്ടേയുള്ളു. ഇപ്പോള്‍ അതിനേക്കാള്‍ വളരെ കൂടിയിട്ടുണ്ടാകും ഉപയോഗം.
virtual servers ഉം EC2 എന്ന വെബ് സൈറ്റ് ഹോസ്റ്റിങ്ങും ഒരു പരിഹാരമായേക്കാം. virtual server എന്നത് ഒരു കമ്പ്യൂട്ടറും ഒരുപാട് മെമ്മറിയും CPU ഉം ഡിസ്കും ഉം ഉള്ള കമ്പ്യൂട്ടറില്‍ ചെറിയ വെബ് സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നതാണ്. കമ്പ്യൂട്ടറിന്റെ ഒരു “slice” മാത്രമേ വെബ് സൈറ്റ് ഉപയോഗിക്കൂ. ഒരു ഉപഭോക്താവിന് വേണ്ടി അത് ഒരു സാധാരണ സെര്‍വര്‍ ആയി പ്രവര്‍ത്തിക്കും, അതോടൊപ്പം ധാരാളം ആ കമ്പ്യൂട്ടര്‍ സൈറ്റ് ഹോസ്റ്റ് ചെയ്യാനാകുകയും ചെയ്യും.
– from treehuggers