അമേരിക്കന്‍ കൃഷിക്കാര്‍ക്കുള്ള സബ്സിഡി

ഓരോ 5 വര്‍ഷം തോറും അമേരിക്കന്‍ കോണ്‍ഗ്രസ്സ് കൃഷിക്കാര്‍ക്കുള്ള സബ്സിഡി പുതുക്കാറുണ്ട്. 100 കോടിക്കണക്കിന് ഡോളര്‍ വരുന്ന കാര്‍ഷിക സബ്സിഡികള്‍ വാരിക്കൂട്ടാന്‍ വേണ്ടി ആളുകള്‍ 100 കണക്കിന് ദശലക്ഷം ഡോളര്‍ ലോബീയിങ്ങ്ന് ചിലവാക്കുന്നു. കൈക്കൂലിക്കുള്ള ആധുനിക പേരാണ് ലോബീയിങ്ങ്. സമ്പന്നരായ 10% കോര്‍പ്പറേറ്റ് കൃഷിക്കാര്‍ക്കാണ് ഈ പണം സാധാരണയായി കിട്ടാറുള്ളത്. അവരുടെ ശരാശരി കാര്‍ഷിക വരുമാനം $200,000 ആണ് അതായത് ഒരു കോടി രൂപ. ആഗോള മാര്‍ക്കറ്റില്‍ ആഹാരത്തിന്റെ വില ഏറ്റവും ഉയര്‍ന്നതില്‍ നിന്ന് അതിലാഭവും, പഞ്ചസാരയില്‍ നിന്ന് എതനോള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ക്ക് വന്‍ സബ്സിഡികള്‍ സ്വീകരിച്ചതുമായ സമയത്താണ് ഇപ്രാവശ്യത്തെ സബ്സിഡി പുതുക്കല്‍ നടന്നത്. 2002 ലെ സബ്സിഡി പുതുക്കല്‍ നടന്നതിന് ശേഷം കോര്‍പ്പറേറ്റ് കൃഷിക്കാരുടെ വരുമാനവും ഭക്ഷ്യ സാധനങ്ങളുടെ വിലയും ഇരട്ടിയായി.

പ്രസിഡന്റ് ബുഷ്ന് $200,000 ല്‍ കൂടുതല്‍ വരുമാമുള്ള കൃഷിക്കാരെ സബ്സിഡിയില്‍ നിന്ന് ഒഴുവാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും. കോണ്‍ഗ്രസ് അത് തള്ളി. അവസാനം 150 ലക്ഷം ഡോളറില്‍ കൂടുലല്‍ ഉള്ളവര്‍ക്കും സബ്സിഡി നല്‍കാമെന്ന് തീരുമാനമായി. 2500 കോടി ഡോളറിന്റെ സബ്സിഡി പ്രധാനമായും ഗോതമ്പ്, പരുത്തി, ചോളം, ബോയാബീന്‍, അരി തുടങ്ങിയവാണ് കിട്ടുന്നത്.

പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഈ ബില്‍ പാസാക്കാന്‍ കാര്‍ഷിക വ്യവസായത്തിന് താല്‍പര്യം ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍കൊണ്ടോ വരള്‍ച്ച കൊണ്ടോ കൃഷി നാശം അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക 400 കോടി ഡോളറിന്റെ സഹായം ഈ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. കാലാവസ്ഥാ ദുര്‍ബല പ്രദേശത്ത് കൃഷി നടത്തി പരാജയമെന്ന് കാണിച്ച് പണമടിക്കാനുള്ള നല്ല സാദ്ധ്യത ഇത് നല്‍കുന്നു.

5 വര്‍ഷത്തെ ഈ ചാക്രിയ രാഷ്ട്രീയ അഴുമതി ജനങ്ങള്‍ക്ക് അംഗീകരിക്കേണ്ടി വരുന്നു എന്നതാണ് കഷ്ടമായ സംഗതി.

– from www.csmonitor.com
ലോകം മുഴുവന്‍ സര്‍ക്കാര്‍ കാര്‍ഷിക സബ്സിഡികള്‍ വെട്ടിക്കുറക്കണമെന്ന വാശിപിടിക്കുന്ന ഐ.എംഎഫ് , ലോക ബാങ്ക് അവരുടെ സ്വന്തം നാട്ടില്‍ അങ്ങനെ പറയാറില്ല. വന്‍തോതില്‍ സബ്സിഡി ലഭിക്കുന്ന അമേരിക്കന്‍ കാര്‍ഷിക വ്യവസായത്തിന് ചിലവ്കുറഞ്ഞ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വിറ്റഴിക്കാന്‍ കഴിയും. അത് കാര്‍ഷികവൃത്തി മാത്രം വരുമാനമായുള്ള ചെറുകിട രാജ്യങ്ങളിലെ ജനങ്ങളെ കൊല്ലുന്നതിന് തുല്ല്യമാണ്. അതുകൊണ്ടാണ് “നിങ്ങളുടെ സബ്സിഡികള്‍ ഞങ്ങളുടെ കൃഷിക്കാരെ കൊല്ലുന്നു” എന്ന് Burkina Faso പോലുള്ള രാജ്യങ്ങള്‍ പറഞ്ഞത്.

One thought on “അമേരിക്കന്‍ കൃഷിക്കാര്‍ക്കുള്ള സബ്സിഡി

  1. വളരെ ശരിയാണ്, ബുര്‍ക്കിനാ ഫാസോയിലെ ഭരണാധികാരികള്‍ക്കുള്ള വിവരം പോലും നമ്മുടെ ഭരണാധികാരികള്‍ക്കില്ലാതെ പോയല്ലോ?

ഒരു അഭിപ്രായം ഇടൂ