ഭാവി സ്വയം പരിമിതപ്പെടുത്തുന്ന ആണവോര്‍ജ്ജം

അമേരിക്കയുടെ 20% വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ആണവ നിലയങ്ങളില്‍ നിന്നുമാണ്. ഹരിത ഗൃഹ വാതകങ്ങളുടെ വിസരണം ഇല്ലാത്ത കാര്‍ബണ്‍ കുറഞ്ഞ 24 മണിക്കൂര്‍ ഊര്‍ജ്ജം എന്ന ഒരു പ്രചാരണം ഉള്ളതിനാല്‍ ഇപ്പോള്‍ അതിന് വര്‍ദ്ധിച്ച ഒരു താല്‍പ്പര്യം ലോക രാജ്യങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
എന്നിരുന്നാലും ആണവോര്‍ജ്ജത്തിന്റെ സ്വമേധയായുള്ള വളര്‍ച്ചയേ അതിന്റെ പരിമിതികള്‍ തടസപ്പെടുത്തും.

* ഉയര്‍ന്നതും കൂടിവരുന്നതുമായ capital costs
* പ്ലാന്റിന്റെ വേണ്ടി വരുന്ന പ്രധാന ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ ഉണ്ടാകുന്ന bottlenecks.
* വളരെ ദൈര്‍ഘ്യമാര്‍ന്ന നിര്‍മ്മാണ സമയം.
* യുറേനിയത്തിന്റെ ലഭ്യതയും അതിന്റെ ഇറക്കുമതിയും സംബന്ധിച്ചുള്ള Concerns
* ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത waste storage ന്റെ ലഭ്യതയും അതിന്റെ സുരക്ഷിതത്തവും.
* വന്‍തോതിലുള്ള ദുര്‍ലഭമായ ജലത്തിന്റെ ഉപയോഗം.
* പുതിയ ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ കൂടിയ വില.

ഇതൊക്കെക്കൊണ്ട് താപനില വ്യവസായ വത്കരണത്തിന് മുമ്പുള്ള താപനിലയേക്കാള്‍ 2°C കൂടുന്നത് തടയാന്‍ ആണവോര്‍ജ്ജം ഒരു പ്രധാന പങ്ക് വഹിക്കുകയില്ല. അഗോള തലത്തില്‍ ഏറ്റവും കൂടിയാല്‍ 10% വരെ പോകും ആണവോര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതി.

ഊര്‍ജ്ജ ദക്ഷത, പവനോര്‍ജ്ജം, geothermal ഊര്‍ജ്ജം, സൗരോര്‍ജ്ജം തുടങ്ങിയവില്‍ ശ്രദ്ധ കൊടുത്തുവേണം കാര്‍ബണ്‍ സ്വതന്ത്ര ഊര്‍ജ്ജം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍. ഇവ ചിലവ് കുറഞ്ഞതും, കാര്‍ബണ്‍ സ്വതന്ത്രവും സാമൂഹ്യ പ്രശ്നങ്ങളില്ലാത്തതും നിര്‍മ്മാണത്തില്‍ സങ്കീര്‍ണ്ണതയില്ലാത്തതും ആണ്. അവക്ക് ഏതു രാജ്യത്തിന്റേയും ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാനാവും.
ആണവോര്‍ജ്ജം സ്വീകരിക്കുന്ന സബ്സിഡികള്‍ (nuclear pork) വേറൊരു പ്രശ്നമാണ്. 1948 ന് ശേഷം അമേരിക്കയില്‍ $100 ബില്ല്യണോളം സബ്സിഡി ആണവനിലയങ്ങള്‍ വാങ്ങിക്കഴിഞ്ഞു. ആണവോര്‍ജ്ജം ഒരു പക്വത വന്ന ഊര്‍‌ജ്ജോത്പാദന സാങ്കേതിക വിദ്യയായതുകൊണ്ടും, വലിയൊരു മാര്‍ക്കറ്റ് ഷെയര്‍ അത് ഉല്‍ക്കൊള്ളുന്നതുകൊണ്ടും അതിന് സബ്സിഡികള്‍ ഇനിയും അര്‍ഹിക്കുന്നില്ല. എന്നാല്‍ ഇപ്പോഴും ലോബീയിസ്റ്റുകളുടെ പ്രവര്‍ത്തന ഫലമായി ഇപ്പോഴും ആണവോര്‍ജ്ജത്തിന് വേണ്ടി സബ്സിഡികള്‍ ഒഴുക്കുന്നു.

By Joseph Romm

അമേരിക്കക്ക് പോലും ആണവോര്‍ജ്ജത്തെക്കുറിച്ച് സംശയമുള്ളപ്പോള്‍ എന്തുകൊണ്ട് പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങ്ന് ആണവോര്‍ജ്ജത്തിന് വേണ്ടി ഒരു കരാര്‍ ഉണ്ടാക്കാന്‍ ധൃതി? 3% മാത്രം വൈദ്യുതി നല്‍കുന്ന ആണവോര്‍ജ്ജത്തിനു വേണ്ടി അദ്ദേഹത്തിന് സ്വന്തം മന്ത്രി സഭയെ ഒരു ആത്മഹത്യയുടെ വക്കിലേക്കെത്തിക്കാന്‍ വരെ തുനിഞ്ഞിരിക്കുകയാണല്ലോ.
ആരുടെ താത്പര്യമാണ് അദ്ദേഹം സംരക്ഷിക്കുന്നത്?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )