പരന്ന ലോകത്തിന്റെ അവസാനം

ആഗോളവത്കരണം വികസിത-വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ ഇല്ലയ്മ ചെയ്ത് “ലോകം പരന്നതാണ്” (The World is Flat) ഉണ്ടാക്കുമെന്ന് Tom Friedman എഴുതി. എന്നാല്‍ CIBC World Markets ലെ Jeff Rubin ന്റെ അഭിപ്രായത്തില്‍ ഇന്ധനത്തിന്റെ വില കൂടുന്നതോടെ ഈ ഗതിക്ക് മാറ്റം ഉണ്ടാകുമെന്നാണ്.

40 അടിയുള്ള ഒരു കണ്ടേയ്നര്‍ ഷാന്‍ഘായി (Shanghai) യില്‍ നിന്ന് വടക്കേ അമേരിക്കയിലെത്തിക്കാന്‍ 2000 ല്‍ $3,000 ഡോളറയിരുന്നത് ഇപ്പോള്‍ $8,000 ഡോളര്‍ ആയി. ഇന്ധന വില കൂടുന്നതോടെ ഏഷ്യന്‍ ലാഭ വില എന്നത് ഇല്ലാതാകും.

ഉരുക്ക് പോലുള്ള വ്യവസായത്തിലാണ് ആദ്യം പ്രശ്നമുണ്ടാകുക. ചൈനയിലെ ഉരുക്ക് വ്യവസായം കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതിയെ അപേക്ഷിച്ച് 20% കുറവാണ്. ചൈന ഇരുമ്പ് അയിര് ബ്രിസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പിന്നീട് അത് ഉരുക്ക് ആക്കി അമേരിക്കയിലേക്ക് കയറ്റി അയക്കും. എന്നാല്‍ ഇപ്പോള്‍ ഇന്ധന വില കൂടിയത് കാരണം അമേരിക്കയിലെ മില്ലുകള്‍ക്ക് ചൈനയുമായി മത്സരിക്കാന്‍ പറ്റും.
ആഗോള ഗതാഗത ചിലവ് കൂടുന്നത് കഴിഞ്ഞ 3 പതിറ്റാണ്ടുകളായി നടത്തി വരുന്ന വാണിജ്യ ഉദാരവത്കരണത്തെ പുറകോട്ടടിക്കുമെന്ന് Rubin പറയുന്നു. എണ്ണക്ക് ബാരലിന് $20 ഡോളര്‍ ആയിരുന്നപ്പോള്‍ ഗതാഗത ചിലവ് 3% ആയിരുന്നു. ഇപ്പോള്‍ അത് 9% ആണ്. കൂടാതെ പുതിയ കണ്ടേയ്നര്‍ കപ്പലുകള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നതുകൊണ്ട് കൂടുതല്‍ ഇന്ധനം അത് ഉപയോഗിക്കുന്നു.

– by Lloyd Alter
ഇന്ധന വില കൂടുന്നത് നല്ലത് തന്നെ. വികേന്ദ്രീകൃത പ്രാദേശീക മാര്‍ക്കറ്റ്കള്‍ക്ക് അത് ഉണര്‍വ്വ് നല്‍കും. പ്രാദേശീക ഉത്പന്നങ്ങള്‍ വാങൂ.

ഒരു അഭിപ്രായം ഇടൂ