ശാസ്ത്രത്തെ സെന്‍സര്‍ ചെയ്യുന്ന നാസ

ആഗോള താപനവുമായി ബന്ധമുള്ള വാര്‍ത്തകള്‍ പുറത്തുവിടാതിരിക്കാനുള്ള നാസയുടെ ശ്രമത്തെ അപലപിച്ചുകൊണ്ടുള്ള assistant inspector general for investigations ആയ Kevin H. Winters ഒപ്പുവെച്ച ഒരു റിപ്പോര്‍ട്ട് പുറത്തുവന്നു. senior political appointees ആണ് ഇത്തരത്തിലുള്ള സെന്‍സര്‍ഷിപ്പ് ചെയ്യുന്നത്. Dr. Hansen ന്റെ കാര്യത്തില്‍ അത് വൈറ്റ് ഹൗസിന്റെ നയങ്ങളെ എതിര്‍ക്കുമെന്ന് ഭയന്ന് ശാസ്ത്രജ്ഞനെ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വൈറ്റ് ഹൗസ് നിയമിച്ച ഉദ്ദ്യോഗസ്ഥര്‍ പരിശോധിക്കാണം എന്ന് നിര്‍ബന്ധിതമാക്കി.

2004 ശിശിര കാലം മുതല്‍ 2006 ന്റെ തുടക്കം വരെ നാസയുടെ Headquarters Office of Public Affairs പൊതുജനങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ആ കാലത്ത് രാഷ്ട്രീയം public affairs office ല്‍ ശക്തമായിരുന്നു. കണ്ടുപിടുത്തങ്ങളെ പുതുവായി പ്രസിദ്ധപ്പെടുത്തണമെന്നുള്ള statutory ആയ ഉത്തരവാദിത്തത്തിന് വിരുദ്ധമാണിത്. കാലാവസ്ഥാ മാറ്റം ലോകം മുഴുവന്‍ വിപുലമായ ശ്രദ്ധ നേടിക്കൊണ്ടിരുന്ന കാലത്താണ് ഇങ്ങനെ സംഭവിച്ചത്.

“inspector general ന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യം 2 വര്‍ഷത്തില്‍ കൂടുതല്‍ പഴകിയതാണ്. അതിന് ശേഷം നാസ അതിന്റെ നയങ്ങള്‍ തിരുത്തി. വ്യക്തതയും തുറന്ന മനോഭാവവും (openness) കൊണ്ട് Government Accountability Office ഒരു മാതൃകയായി ചൂണ്ടിക്കാണിക്കുന്നതാണ് പുതിയ നയം”, നാസയുടെ വക്താവ് Michael Cabbage പറഞ്ഞു.

By Andrew C. Revkin

ഒരു അഭിപ്രായം ഇടൂ