മുസ്‌ലിം യൂത്ത്‌ ലീഗ് ആദ്യം പുസ്തകം കത്തിച്ചു, ഇപ്പോള്‍ ഗുരുവിനെ ചവിട്ടിക്കൊന്നു

ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനാദ്ധ്യാപകന്‍ ക്ലസ്റ്റര്‍ ഉപരോധിക്കാനെത്തിയ മുസ്‌ലിം യൂത്ത്‌ ലീഗുകാരുമായുണ്ടായ സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ്‌ മരിച്ചു. അരീക്കോട്‌ ഉപജില്ലയില്‍പ്പെട്ട വാലില്ലാപ്പുഴ എ.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം സ്വദേശി ജയിംസ്‌ അഗസ്റ്റി(46)നാണ്‌ മരിച്ചത്‌.

ശനിയാഴ്‌ച രാവിലെ 11 മണിയോടെ കിഴിശ്ശേരി ടൗണില്‍വെച്ചാണ്‌ ജയിംസ്‌ അഗസ്റ്റിന്‌ മര്‍ദനമേറ്റത്‌. കിഴിശ്ശേരി ജി.എല്‍.പി. സ്‌കൂളില്‍ നടക്കുന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ടൗണില്‍ ബൈക്ക്‌ നിര്‍ത്തി ബാഗില്‍നിന്ന്‌ ഡയറിയെടുക്കവേ സമരക്കാര്‍ ഇത്‌ വന്ന്‌ പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ്‌ ജയിംസ്‌ അഗസ്റ്റിന്‌ മര്‍ദനമേറ്റത്‌.അടിയേറ്റുവീണ ജയിംസ്‌ അഗസ്റ്റിനെ സഹപ്രവര്‍ത്തകരാണ്‌ ഇദ്ദേഹത്തിന്റെ തന്നെ ബൈക്കില്‍ കിഴിശ്ശേരിയിലെ സ്വകാര്യാസ്‌പത്രിയിലെത്തിച്ചത്‌. തുടര്‍ന്ന്‌ കോഴിക്കോട്ടെ സ്വകാര്യാസ്‌പത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

കിഴിശേരി ബിആര്‍സിയിലെ റിസോഴ്സ് പഴ്സണ്‍ കൂടിയായ ജെയിംസ് അഗസ്റ്റിന്‍ 11 മണിയോടെ സ്കൂളില്‍ എത്തി ഡയറിയില്‍ കുറിപ്പ് രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനു നേരെ തിരിയുകയായിരുന്നെന്ന് ദൃക്സാക്ഷിയായ
ബ്ലോക്ക് പ്രോജക്ട് ഓഫിസര്‍ ശങ്കരപ്പണിക്കര്‍ പറഞ്ഞു.

ഭാര്യ: മേരിക്കുട്ടി (തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂള്‍ അധ്യാപിക). മക്കള്‍: നീതു (ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ), നിഖിന്‍ (വാഴക്കാട് ഐഎച്ച്ആര്‍ഡി).

കഴിഞ്ഞവര്‍ഷംവരെ കോണ്‍ഗ്രസ്‌ അനുകൂല സംഘടനയായ കെ.എ.പി.ടി.യുവില്‍ അംഗമായിരുന്ന ജയിംസ്‌ അഗസ്റ്റിന്‍ ഈവര്‍ഷം പ്രധാനാധ്യാപകനായതോടെ കെ.പി.പി.എച്ച്‌.എയില്‍ അംഗത്വമെടുത്തിരുന്നു.
– മാതൃഭൂമി
>>
മതങ്ങളും മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നൂറ്റാണ്ടുകളായി നടത്തുന്ന ഈ പൈശാചിക നര നായാട്ടിന് സഹായം നല്‍കാതിരിക്കുക. ഈ സംഘടനകളൊക്കെ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ആണ്. അവര്‍ക്ക് പണവും സഹായവും നല്‍കാതിരിക്കുക.

ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്

>>

One thought on “മുസ്‌ലിം യൂത്ത്‌ ലീഗ് ആദ്യം പുസ്തകം കത്തിച്ചു, ഇപ്പോള്‍ ഗുരുവിനെ ചവിട്ടിക്കൊന്നു

  1. പുസ്തകം ചുട്ടുകരിയ്ക്കുന്നവര്‍ക്ക് മനുഷ്യനെ ചവുട്ടിക്കൊല്ലാനും മടിയുണ്ടാവില്ല.
    പുസ്തകത്തിലെ മതനിരപേക്ഷ നിലപാടിനെ മതനിന്ദയെന്ന് ആക്ഷേപിച്ച് സമരാഭാസം നടത്താന്‍ ആഹ്വാനം ചെയ്യുന്ന മത രാഷ്ട്രീയ നേതാക്കള്‍ക്ക് വീണ്ടു വിചാരമുണ്ടായെങ്കില്‍!

ഒരു അഭിപ്രായം ഇടൂ