അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു

വാണിജ്യാവശ്യത്തിനാനായുള്ള വന നശീകരണം മൂലം പാപ്വാ ന്യൂ ഗിനിയാ (Papua New Guinea) യിലെ പകുതി മഴക്കാടുകളും 2021 ആകുമ്പോഴേക്കും നശിക്കുമെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. University of Papua New Guinea (PNG) യും Australian National University യും കൂടിച്ചേര്‍ന്ന് 5 വര്‍ഷമായി ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത് 1972 മുതല്‍ 2002 വരെയുള്ള കാലത്തെ വന നശീകരണവും habitat destruction നും പഠിച്ചത്. രാജ്യത്തിന്റെ accessible വനഭൂമി പ്രതി വര്‍ഷം 3,620 ചതുരശ്ര കിലോമീറ്റര്‍ എന്ന തോതില്‍ നശിക്കുന്നുവെന്ന് 2001 ല്‍ അവര്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രങ്ങളിലും അത് വ്യക്തമാണ്. സംരക്ഷിത വനഭൂമിയിലെ മരങ്ങളും സാധാരണ വനഭൂമിയിലെ മരങ്ങള്‍ നശിപ്പിക്കപെടുന്ന തോതില്‍ തന്നെ നശിക്കുകയാണ് എന്ന് ഗവേഷകര്‍ പറയുന്നു.

ഭൂമിയിലെ കരയുടെ 0.5% മാത്രമേ പാപ്വാ ന്യൂ ഗിനിയാ ഉള്ളെങ്കിലും ഈ അതി നിബിഡമായ ദ്വീപ് രാഷ്ട്രം ഭൂമിയിലെ മൊത്തം സ്പീഷീസുകളുടെ 6-7% ത്തിന് ജീവിക്കാനുള്ള വസതി ഒരുക്കിക്കൊടുക്കുന്നുണ്ട്. 2002ല്‍ ഗവേഷകര്‍ Landsat ETM+, SPOT4, SPOT5 തുടങ്ങിയ ഉയര്‍ന്ന resolution ഉള്ള ഉപഗ്രഹ ചിത്രങ്ങളാണ് ഉപയോഗിച്ചത്. ആ ചിത്രങ്ങളെ 1972 ല്‍ baseline ചെയ്ത ചിത്രങ്ങളുമായി താരതമ്യം ചെയ്ത് 30 വര്‍ഷത്തെ കാലയളവില്‍ എത്രമാത്രം നാശമുണ്ടായി എന്ന് വ്യക്തമാക്കി.

കാടിന്റെ പ്രധാന ശത്രുക്കള്‍ commercial logging, കൃഷി, തീപിടുത്തം ഇവയാണ്. commercial logging പ്രതിവര്‍ഷം 2.6% എന്നതോതിലാണ് വനനശീകരണം നടത്തുന്നത്. ഇത് മൂലം 220 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെത്തുന്നു.

ബാലിയില്‍ നടന്ന global climate summit ല്‍ അവതരിപ്പിച്ച Reducing Emissions from Deforestation and Degradation (REDD) എന്ന ആശയം അംഗീകരിക്കുന്നവരാണ് പാപ്വാ ന്യൂ ഗിനിയായിലെ സര്‍ക്കാര്‍. കൂടുതല്‍ വനങ്ങള്‍ ഉള്ള വികസ്വരരാജ്യങ്ങള്‍ക്ക് അവരുടെ കാട് സംരക്ഷിക്കാന്‍ സമ്പന്ന രാജ്യങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാനുള്ള പദ്ധതി ആണിത്. സമ്പന്ന രാജ്യങ്ങള്‍ക്ക് അതുവഴി അവരുടെ ഉദ്വമനത്തെ അവര്‍ നല്‍കിയ പണം മൂലം സംരക്ഷിക്കപ്പെട്ട മരങ്ങള്‍ സ്വീകരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി offset ചെയ്യാന്‍ കഴിയും. “എന്നാല്‍ ഇപ്പോഴത്തെ നിരക്കിലുള്ള വനനശീകരണം വെച്ചുനോക്കുമ്പോള്‍ ആളുകളെ പറഞ്ഞ് മനസിലാക്കിക്കാന്‍ കഴിയുമെന്ന് തോന്നില്ല” എന്ന് Mr Shearman പറയുന്നു. “അതാരാഷ്ട തടി കമ്പനികളെ ഇനിയും വനനശീകരണത്തിന് അനുവദിച്ചാല്‍ എല്ലാ accessible വനവും നശിക്കും അവശേഷിക്കുക എത്തിപ്പെടാന്‍ കഴിയാത്ത ചില സ്ഥലങ്ങളിലെ വനം മാത്രമായിരിക്കും”.

“നൂറ്റാണ്ടുകളുടെ കാലയളവിലൂടെ കടന്നുപോയാണ് ഒരു നിത്യ ഹരിത മഴക്കാട് ഉണ്ടാകുന്നത്. വെറും ദശകങ്ങളല്ല” ഗവേഷകര്‍ മുന്നറീപ്പ് നല്‍കുന്നു.

– from BBC

കാര്‍ബണണ്‍ ട്രേഡിങ്ങ് തട്ടിപ്പാണ്. പണം ഉള്ളത് അനന്തമായി മറ്റുള്ളവരുടെ ദാരിദ്ര്യത്തെ മുതലെടുത്ത് മലിനീകരണം നടത്താനുള്ള ലൈസന്‍സല്ല. ചില രാജ്യങ്ങള്‍ക്ക് സമ്പത്ത് കൂടുതല്‍ ഉണ്ടാകുന്നത് അവര്‍ ബഹുഭൂരിപക്ഷത്തെ ചൂഷണം ചെയ്യുന്നതുകൊണ്ടാണ്.

വനനശീകരണം തടയാന്‍ തടിയുടെ ഉപയോഗം കുറക്കൂ.

One thought on “അതിവേഗത്തില്‍ പാപ്വാ ന്യൂ ഗിനിയായിലെ വനങ്ങള്‍ നശിക്കുന്നു

  1. മനുഷ്യ കരങ്ങള്‍ കൊണ്ട്‌ ഭൂമിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുന്നു… എല്ലാം കഴിഞ്ഞ്‌ സകല കുഴപ്പങ്ങളുമുണ്ടാക്കിയ ശേഷം മനുഷ്യന്‍ ദൈവത്തെ ശപിച്ച്‌ നേരം പോക്കുന്നു…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )