എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല

അമേരിക്കയിലെ ആദ്യത്തെ ആണവ ഇന്ധന മാലിന്യ dump നിര്‍മ്മിക്കാന്‍ $90 ബില്ല്യണ്‍ ഡോളര്‍ പണം ആവശ്യമാണെന്ന് Energy Department ഉദ്യോഗസ്ഥനായ വാഡ് സ്പ്രോട്ട് (Ward Sproat) ചൊവ്വാഴ്ച് ( 22/7/08 ) അഭിപ്രായപ്പെട്ടു. നികുതി ദായകരുടെ പണം ഖജനാവില്‍ നിന്ന് എടുത്ത് യാക്ക പര്‍വ്വതത്തില്‍ നിര്‍മ്മിക്കുന്ന ഈ സംഭരണി 2020 ന് ശേഷമേ പ്രവര്‍ത്തന ക്ഷമമാകൂ. $58 ബില്ല്യണ്‍ കൊണ്ട് 1998 ല്‍ പണി തീരണ്ടതായിരുന്നു ഇത്.

കാര്‍ബണ്‍ വമിക്കുന്ന കല്‍ക്കരി നിലയങ്ങള്‍ക്ക് പകരം ആണവ നിലയങ്ങള്‍ ഉപയോഗിക്കാന്‍ പരിപാടി അമേരിക്കയില്‍ ഉണ്ട്. ഇത് കാലാവസ്ഥക്ക് നല്ലതാണെന്നും ഒരു തോന്നല്‍ ഉണ്ടായേക്കാം. എന്നാല്‍ ആണവോര്‍ജ്ജ വികസനം കാലാവസ്ഥക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുക. ഏറ്റവും ലഘുവായ ഒരു കാരണം, അത് വളരെയേറെ ചിലവേറിയതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2 മുതല്‍ 4 മടങ്ങ് വരെ ഇതിന്റെ ചിലവ് കൂടിയിട്ടുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ (Wall Street Journal) അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തത്. ചിലവ് കുറഞ്ഞതും വേഗത്തില്‍ നിര്‍മ്മിക്കാവുന്നതുമായ ഊര്‍ജ്ജ സ്രോതസുകളുമായി താരതമ്യം ചെയ്യുമ്പോള്‍, നമ്മള്‍ കൂടുതല്‍ ആണവ നിലയങ്ങള്‍ പണിഞ്ഞാല്‍ പ്രതി ഡോളറിന് 2 മുതല്‍ 10 മടങ്ങ് വരെ കുറഞ്ഞ കാലാവസ്ഥാ പരിഹാരമേ (climate solution) ലഭിക്കൂ. അതും 20 മുതല്‍ 40 മടങ്ങ് സാവധാനത്തിലുമായിരിക്കും.

അതുകൊണ്ട് ആണവ നിലയങ്ങള്‍ക്ക് കാലാവസ്ഥാ പരിഹാരമോ ഊര്‍ജ്ജ സുരക്ഷിതത്വമോ നല്‍കാന്‍ കഴിയില്ല. അത് ഭീകരമായി uneconomic ആണ്. അതുകൊണ്ട് nuclear revival എന്ന് നമ്മള്‍ സാധാരണ കേള്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നില്ല. nuclear revival ഒരു fabricated illusion ആണ്. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നില്ല എന്നു പറയാന്‍ കാരണം അതിന് ഒരു ഉപഭോക്താവില്ല എന്നതു തന്നെ. [എന്നാല്‍ ഇപ്പോള്‍ ഇന്‍ഡ്യയിലെ നികുതി ദായകരെ മണ്ടമാരാക്കികൊണ്ട് ഇന്‍ഡ്യാ ഗവണ്‍മന്റ് US നിലയങ്ങള്‍ വാങ്ങാന്‍ തയ്യാറായിരിക്കുകയാണ്.]. അതായത് വാള്‍ സ്ട്രീറ്റ് private capital ന്റെ ഒറ്റ പെന്നി പോലും 100% സബ്സിഡി ഉണ്ടായിട്ടു കൂടി ഈ വ്യവസായത്തില്‍ നിക്ഷേപിക്കുന്നില്ല. കാരണം അത് uneconomic ആണ്. അതിന്റെ വില ഉദാഹരണത്തിന് വികസിച്ചു വരുന്ന പവനോര്‍ജ്ജത്തിന്റെ 3 മടങ്ങാണ്.

കമ്പോളത്തിലെ ചില സംഖ്യകള്‍ നോക്കാം. ആഗോള തലത്തില്‍ 2006 ല്‍ ആണവ നിലയങ്ങള്‍ 1.4 ബില്ല്യണ്‍ വാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇതൊരു വല്ല്യ സംഖ്യ ആണ്. എന്നാല്‍ അത് സോളാര്‍ പാനല്‍ നിലയങ്ങള്‍ ഉത്പാദിപ്പിച്ചതിനേക്കാള്‍ കുറവാണ്. പവനോര്‍ജ്ജത്തിന്റെ പത്തിലൊന്നാണ്. മൈക്രോ ഊര്‍ജ്ജത്തിന്റെ (Micropower) പതിമൂന്നിലൊന്നാണ്.

മൈക്രോഊര്‍ജ്ജം renewables ആണ്. വലിയ അണക്കെട്ട് അല്ലാത്ത renewables ആയ ഊര്‍ജ്ജം വീടുകളില്‍ നിന്നും ചെറു സമൂഹങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്നതിനെ ആണ് Micropower എന്നു പറയുന്നത്. 2006 ല്‍ ആദ്യമായി മൈക്രോഊര്‍ജ്ജം ആണവോര്‍ജ്ജത്തെ കടത്തിവെട്ടി. ഇപ്പോള്‍ ലോകത്തിന്റെ ആറിലൊന്ന് വൈദ്യുതി തരുന്നത് മൈക്രോഊര്‍ജ്ജം ആണ്. അതില്‍ മൂന്നിലൊന്ന് പുതിയ വൈദ്യുതിയാണ്. ധാരാളം വ്യാവസായിക രാജ്യങ്ങളില്‍ ആറിലൊന്നു മുതല്‍ പകുതി വൈദ്യുതി ഇപ്പോള്‍ Micropower ല്‍ നിന്ന് വരുന്നു.
ലോകത്തിലെ ഏറ്റവും ambitious ആയ ആണവ പരിപാടിയുള്ള ചൈനക്ക് 2006 ന്റെ അവസാനമയപ്പോള്‍ ആണവോര്‍ജ്ജത്തിന്റെ 7 മടങ്ങ് വികേന്ത്രീകൃത renewables ഊര്‍ജ്ജമുണ്ട്. അത് വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്നു. 2007 ല്‍ ലോകം മൊത്തത്തില്‍ ആണവോര്‍ജ്ജത്തില്‍ നിന്ന് നിര്‍മ്മിച്ച വൈദ്യുതിയേക്കാള്‍ അമേരിക്ക, സ്പെയിന്‍, ചൈന ഇവരൊക്കെ പവനോര്‍ജ്ജത്തുല്‍ നിന്ന് നിര്‍മ്മിച്ചു. അമേരിക്കയില്‍ തന്നെ കഴിഞ്ഞ 5 വര്‍ഷം കല്‍ക്കരി നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ച വൈദ്യുതിയേക്കാള്‍ വൈദ്യുതി കഴിഞ്ഞ ഒരു വര്‍ഷം പവനോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിച്ചു.

വലിയ അണക്കെട്ടുകള്‍ അല്ലാത്ത എല്ലാ renewables ല്‍ കഴിഞ്ഞ ഒരു വര്‍ഷം $71 ബില്ല്യണ്‍ private capital ആണ് നിക്ഷേപിച്ചത്. ആണവ നിലയങ്ങള്‍ക്ക് വേണ്ടി $0 ഡോളറും. അവിടെ എന്തെങ്കിലും നിക്ഷേപിക്കണമെങ്കില്‍ central planners പൊതുജനങ്ങളുടെ കീശയില്‍ നിന്നെടുക്കണം (നികുതി ദായകരുടെ പണം)

ആണവ നിലയത്തിന്റെ വില ഒരു കിലോവാട്ടിന് $7,500 ആണ് എന്നാണ് മൂഡി (Moody) പറയുന്നത്. കഴിഞ്ഞ വര്‍ഷം അതിന്റെ promoters പറഞ്ഞതിന്റെ 2 മുതല്‍ 4 മടങ്ങ് കൂടുതലാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍.

renewables കാര്‍ബണ്‍ വിസര്‍ജ്ജിക്കില്ല. ഊര്‍ജ്ജ ദക്ഷത കാര്‍ബണ്‍ വിസര്‍ജ്ജിക്കില്ല. നഷ്ടമാകുന്ന താപത്തില്‍ (waste heat) നിന്ന് ഊര്‍ജ്ജം ശേഖരിക്കുന്ന Cogeneration കാര്‍ബണ്‍ വിസര്‍ജ്ജിക്കില്ല. ഈ സ്രോതസുകള്‍ ആണവോര്‍ജ്ജത്തേക്കാള്‍ ചിലവ് കുറഞ്ഞതും വേഗം നിര്‍മ്മിക്കാവുന്നതുമാണ്. So if climate’s a problem, we need to invest judiciously, not indiscriminately, to get the most solution per dollar, the most solution per year. അങ്ങനെയല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയേ ചെയ്യൂ.

an interview by Amy Goodman with Amory Lovins is co-founder, chair and chief scientist of Rocky Mountain Institute in Colorado. He is a consultant physicist, MacArthur Fellow, and recipient of numerous awards, including the Right Livelihood Award. Lovins advised the energy and other industries in countries around the world, including here in the US. He invented the hybrid Hypercar in ’91 and has written twenty-nine books, including Soft Energy Paths, Natural Capitalism, Small Is Profitable, and Winning the Oil Endgame.
– from democracynow.org

8 thoughts on “എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല

 1. കാറ്റിൽ നിന്നും മറ്റുമുത്പാദിപ്പിക്കാവുന്ന വൈദ്യുതിയെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടത് തന്നെയാണ്.പക്ഷേ നമുടേത് പോലെ ജനങ്ങൾ ഥിങ്ങി നിറഞ്ഞ ഒരു രാജ്യത്ത് ജനങ്ങളുടെ ആവശ്യത്തിനും വ്യാവസായിക ആവശ്യത്തിനും ഒക്കെക്കൂടി അത് തികയുമോ എന്ന് സംശയമുണ്ട്.എന്തായാലും ഒരു കാര്യം സത്യമാണ് നാലു കാശ് തരപ്പെടാത്ത ഒന്നിന്റേയും ആസൂത്രണത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തവരായി നമ്മുടെ രാഷ്ട്രീയ നേതാക്കൾ മാറിയിട്ടുണ്ട്.ഇങ്ങ് താഴെ പഞ്ചായത്ത് തലം മുതൽ ഇന്ത്യൻ പാർലമെന്റ് വരെ.ചെറുകിട പദ്ധതികളെക്കാൾ കമ്മിഷൻ കിട്ടുന്നത് വങ്കിട പദ്ധതിഅകൾക്കാവുമല്ലോ.സത്യത്തിൽ ഈ ആണവോർജ്ജത്തെക്കുറിച്ച് ആകെ കുഴമറിഞ്ഞ അറിവുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.ഇവിടേ ഇതുശരിയാണല്ലോ എന്ന് തോന്നും അവിടെ അതു ശരിയാണല്ലോ എന്നും

 2. ആണവോര്‍ജ്ജത്തേക്കുറിച്ച് സംശയമൊന്നും വേണ്ട. അത് ഒരു തട്ടിപ്പ് മാത്രമാണ്. എന്‍റോണ്‍ പോലെ.
  സ്വകാര്യ വത്കരണത്തിന്റെ രാജാക്കന്‍മാരായ അമേരിക്കയില്‍ പോലും സ്വകാര്യ ഇന്‍വെസ്റ്റേര്‍സ് ആണവ നിലയങ്ങള്‍ക്ക് പണം മുടക്കുന്നില്ല. 100%ഉം അതിനേക്കാള്‍കൂടുതലും സബ്സിഡി ഗവണ്‍മന്റ് നല്‍കിയിട്ടും അവര്‍ അതിന് തയ്യാറാകുന്നില്ല. അതില്‍ നിന്ന് അറിയാം ആണവ തട്ടിപ്പിന്റെ രഹസ്യം. കൂടാതെ എല്ലാ വികസിത രാജ്യങ്ങളും മറ്റു മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്.

  https://mljagadees.wordpress.com/2007/12/12/wind-energy-could-power-all-of-britains-homes-by-2020/

 3. എന്തൊക്കെ മണ്ടത്തരങ്ങളാണ് മനുഷ്യാ ഈ എഴുതിവച്ചിരിക്കുന്നത്? എന്താണ് ഹേ ഈ പവനോര്‍ജ്ജം?

  CITU-ക്കാര്‍ മൊത്തം ഇപ്പോള്‍ ബ്ലോഗു ചെയ്യുകയാണെന്നു തോന്നുന്നു.

 4. ഈ ലേഖനത്തില്‍ മണ്ടത്തരമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. തെറ്റുകള്‍ ആര്‍ക്കും ഉണ്ടാകാമല്ലോ.

  പവനന്‍ എന്നാല്‍ കാറ്റ്. കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം (Wind Power) എന്നതിനാണ് പവനോര്‍ജ്ജം എന്നു പറയുന്നത്. അതിനേക്കാള്‍ നല്ല മലയാള വാക്കുണ്ടെങ്കില്‍ അറിയിക്കുക.

  CITU-ക്കാരും ബ്ലോഗു ചെയ്യുകയ്യട്ടെ! ഇതൊരു സ്വതന്ത്ര ലോകമല്ലേ.

 5. പ്രിയപ്പെട്ട ജഗദീശ്,

  കലാം പറയുന്നതു തന്നെയേ എനിക്കും പറയാനുള്ളൂ:

  “As a smart nation, we should be able to buy and sell nuclear technology from whomever we want”.

  പവനോര്‍ജ്ജവും മൈക്രോ എനര്‍ജിയും ആണവോര്‍ജ്ജവും കല്‍ക്കരിയും എല്ലാം വരട്ടെ. നമുക്ക് ഇവ എലെലാമും, അതില്‍ കൂടുതലും വേണ്ടിവരും.

 6. വെറുതെ നമുക്ക് എല്ലാം വേണമെന്നു പറയുന്നതില്‍ കാര്യമില്ല. ഓരോന്നിനും അതിന്റെ പ്രാധാന്യം അനുസരിച്ച് വേണം മൂലധനം നിക്ഷേപിക്കാന്‍. വിദേശത്തുനിന്നും ഇറക്കുമതിചെയ്യുന്ന ചിലവുകൂടിയ ഒരു ഇന്ധനത്തില്‍ നിന്നുള്ള ചിലവ് കൂടിയ ഊര്‍ജ്ജോത്പാദനം സാമ്പത്തികമായി സുസ്ഥിരമല്ല. അതിന്റെ പാരിസ്ഥിതിക നഷ്ടം കൂടി കണക്കാക്കുമ്പോള്‍ ഒരിക്കലും നമ്മള്‍ അത് ചെയ്യാന്‍ പാടില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )