ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു

2008 ജൂലൈ 8 -ാം തീയതി തെക്കന്‍ ഫ്രാന്‍സില്‍ 30,000 ലിറ്റര്‍ യുറേനിയം കലര്‍ന്ന ലായിനി ചോര്‍ന്നു. അവിഗ്നൊണില്‍ (Avignon) നിന്ന് 40 കിലോമീറ്റര്‍ അകലെയാണിത് സംഭവിച്ചത്. അപകടമൊന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ ആണവ സുരക്ഷാ ഏജന്‍സി സമീപ പ്രദേശങ്ങളില്‍ വെള്ളത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ പ്രാദേശിക അധികാരികള്‍ ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം അവിടുത്തെ ജനങ്ങളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

സംപുഷ്ടീകരിക്കാത്ത യുറേനിയത്തിന്റെ അംശമുള്ള ടാങ്ക് വൃത്തിയാക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചത്. ആണവ രാക്ഷസനായ അറീവ (Areva) യുടെ സഹോദര സ്ഥാപനമായ സൊകാട്രി (Socatri) ആണ് ഈ സംസ്കരണ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. എന്ന മലിന ജലം റിസര്‍വോയറില്‍ നിന്ന് കവിഞ്ഞൊഴുകുകയും ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുകയും ചെയ്തു. റോണ്‍ (Rhone) എന്ന നദിയിലേക്ക് ഒഴുകുന്ന നദികളായ Gaffiere ഉം Lauzon ഉം ഈ അപകടം നടന്ന സ്ഥലത്തിനടുത്തുകൂടിയാണ് ഒഴുകുന്നത്.
അപകടം ലഘുവായതാണെന്ന് ഫ്രെഞ്ച് ആണവ സുരക്ഷാ ഏജന്‍സി (ASN) ന്റെ ഉദ്യോഗസ്ഥനായ Charles-Antoine Louet അസോസിയേറ്റഡ് പ്രസ്സിനോട് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും Louet സംഘടനയുടെ കണക്കനുസരിച്ച് ഒരു നദിയില്‍ യുറേനിയം സാന്ദ്രത സാധാരണ ഉള്ളതിന്റെ 1000 മടങ്ങ് കൂടുതലാണെന്നാണ്. ഈ ലായിനിക്ക് വിഷാംശം ഉണ്ടെങ്കിലും റേഡിയേഷന്റെ അളവ് തുച്ഛമാണെന്ന് അദ്ദേഹം പറഞ്ഞു.

ASN ന്റെ ഉറപ്പ് ഉണ്ടായിട്ടുകൂടി സമീപ പ്രദേശത്തെ 3 ടൗണിലെ അധികാരികള്‍ കിണറില്‍ നിന്നുള്ള ജലത്തിന്റെ ഉപയോഗവും കൃഷിക്കുള്ള ജലത്തിന്റെ ഉപയോഗവും നിരോധിച്ചിരിക്കുകയാണ്. കൂടാതെ ഈ വെള്ളത്തിലുള്ള നീന്തല്‍, water sports, മീന്‍പിടുത്തം തുടങ്ങിയവയൊക്കെയില്‍ നിന്നും ആ പ്രദേശത്തെ നിവാസികളെ വിലക്കിയിരിക്കുകയാണ്.

പ്രാദേശിക അധികാരികളേ പോലെ പരിസ്ഥിതി പ്രവര്‍ത്തകരും വിഷമിച്ചിരിക്കുകയാണ്. ഫ്രാന്‍സിലെ ഗ്രീന്‍ പീസിന്റെ വക്താവായ Frederic Marillier ന്റെ അഭിപ്രായത്തില്‍ ഇത്തരത്തിലുള്ള അപകടം സാധാരണ ഉണ്ടാകാത്തതാണ്. ഫ്രഞ്ച് അധികൃതര്‍ ഇതിന്റെ ഗൗരവം കുറച്ചു കാണിക്കുകയാണ്. ASN team ന്റെ കൂടെ ഗ്രീന്‍ പീസ് തങ്ങളുടെ ആള്‍ക്കാരേയും അവിടം പരിശോധിക്കാന്‍ വേണ്ടി അയക്കാന്‍ പരിപാടിയുണ്ട്.

ആണവ വിരുദ്ധ സംഘടനയായ Sortir du nucleaire (Abandon Nuclear Power) യുടെ അഭിപ്രായത്തില്‍ യുറേനിയം കണികകള്‍ അപകടകരവും ശരീരത്തില്‍ എത്തിയാല്‍ അവിടെ സ്ഥിരമായി നിലനില്‍ക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ ശക്തമാക്കുന്നതുമാണ്. ഈ സംഘടനയുടെ വക്താവായ Andre Lariviere പറയുന്നത് “ഫ്രഞ്ച് ഗവണ്‍മന്റ് അതിന്റെ ആത്മാവ് ആണവോര്‍ജ്ജത്തിന് അടയറവ് വെച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അപകടം ചെറുതാണെന്ന് നടിക്കുന്നത്”. പാരീസില്‍ ഒരു ആണവ വിരുദ്ധ ജാഥ നടത്താന്‍ അവര്‍ പദ്ധതിയിടുന്നു.

ഈ ചോര്‍ച്ച മൂലം ഉണ്ടായിരിക്കുന്നത് 100 മടങ്ങ് സാധാരണയില്‍ കവിഞ്ഞ റേഡിയേഷനാണെന്ന് ആണവ ദുരന്തത്തിനു ശേഷം ഫ്രാന്‍സില്‍ രൂപം കൊടുത്ത സംഘടനയായ “The Commission for Independent Research and Information on Radioactivity” കണക്കാക്കിയിരിക്കുന്നത്.

ആണവോര്‍ജ്ജം ഒരിക്കലും മലിനീകരണമില്ലത്ത ഊര്‍ജ്ജമാവില്ല. ഫ്രാന്‍സ് ആണവോര്‍ജ്ജം കയറ്റുമതി ചെയ്യാനാഗ്രഹിക്കുന്നുവെങ്കിലും തങ്ങളുടെ സ്വന്തം നിലയങ്ങള്‍ മലിനീകരണമില്ലാതെ നടത്താന്‍ അവര്‍ക്ക് കഴിയുന്നില്ല എന്ന് ഗ്രീന്‍ പീസിന്റെ Marillier പറഞ്ഞു.

കാലാവസ്ഥാ മാറ്റത്തേക്കുറിച്ച് ഉത്കണ്ഠ ഉള്ളതും എണ്ണ വില ആകാശം മുട്ടുന്നതുമായ ഈ കാലത്ത് ആണവോര്‍ജ്ജം ഒരു ഫാഷനാണ് യൂറോപ്പില്‍. സ്വിറ്റ്സര്‍ലാന്റ്, പോളണ്ട്, ചില ബാള്‍ട്ടിക് രാജ്യങ്ങള്‍ ഇവരൊക്കെ പുതിയ ആണവ നിലയങ്ങള്‍ പണിയുകയോ പദ്ധതിയിടുകയോ ചെയ്യുന്നു. ഇറ്റലിയും ബ്രിട്ടണും ആണവോര്‍ജ്ജത്തിനു വേണ്ടി പ്രചാരണം നടത്തുന്നു. ജര്‍മ്മനിയില്‍ അധികാരത്തിലുള്ള കൂട്ടു ഗവണ്‍മന്റില്‍ ആണവോര്‍ജ്ജം കാരണമൊരു ഭിന്നിപ്പ് വന്നിരിക്കുന്നു. ചാന്‍സിലര്‍ Angela Merkel ടെ conservative Christian Democrat party (CDU) ആണവോര്‍ജ്ജത്തെ “eco-energy” എന്നു കരുതുന്നു. അവര്‍ ജര്‍മ്മനിയിലെ ആണവനിലയങ്ങളെ അടുത്ത 15 വര്‍ഷത്തേക്കെങ്കിലും നിലനിര്‍ത്താനാഗ്രഹിക്കുന്നു. കഴിഞ്ഞ ചാന്‍സിലര്‍ ആയിരുന്ന Gerhard Schröder ജര്‍മ്മനിയെ ആണവ വിമുക്ത (phase-out) രാജ്യമാക്കാന്‍ പദ്ധതി രൂപപ്പെടുത്തിയതായിരുന്നു. phase-out ല്‍ എന്തെങ്കിലും ഒരു വ്യത്യാസം വരുത്തുന്നതിനെ SPD ശക്തമായി എതിര്‍ക്കും. അവര്‍ CDU യേയും അവരുടെ ബവേറിയന്‍ സഹോദര പാര്‍ട്ടി ആയ CSU യേയും “nuclear sect” ആയി എന്ന് ആരോപിച്ചു. ഗ്രീന്‍ പാര്‍ട്ടി ലീഡറായ Claudia Roth ന്റെ അഭിപ്രായത്തില്‍ ആണവ സാങ്കേതികവിദ്യ യെ ” ഡൈനസോര്‍ സാങ്കേതിക വിദ്യ” എന്നാണ് വിളിക്കുന്നത്.

ജര്‍മ്മനിയുടെ വടക്കന്‍ സംസ്ഥാനമായ Lower Saxony ലെ Asse എന്ന സ്ഥലത്തെ ആണവ മാലിന്യ സംഭരണിയേക്കുറിച്ചുള്ള concerns പുതിയൊരു ചര്‍ച്ചക്ക് തുടക്കം കുറിച്ചു. ആ യൂണിറ്റിന്റെ ഒരു ഭാഗം റേഡിയോആക്റ്റീവ് മലിനീകരണം കാരണം അടച്ചിട്ടിരിക്കുകയാണ്. ഇതിന്റെ ചോര്‍ച്ച 89,000 ടണ്‍ ഓളമുള്ള ലഘുവായ റേഡിയോ ആക്റ്റീവതയുള്ള മാലിന്യങ്ങളേ പുറത്തുവിടും.

ജര്‍മ്മനിയുടെ ഡെപ്യൂട്ടി പരിസ്ഥിതി മന്ത്രിയും SPD യുടെ മെമ്പറുമായ Michael Müller ഫ്രാന്‍സില്‍ നടന്ന ഈ അപകടത്തേക്കുറിച്ച് ഇങ്ങനെ AFP യോട് പറഞ്ഞു. ” റേഡിയോ ആക്റ്റീവ് വസ്തുക്കള്‍ ഭൂമിയില്‍ പടരുന്നത് നിസ്സാര സംഗതിയല്ല. ആണവ നിലയങ്ങളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള പ്രവചാനാതീതമായ പ്രശ്നങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ട്”

ap/reuters/afp/dpa

– from spiegel.de
ഇന്‍ഡ്യാകാരന് ഇതൊന്നും ബാധകമല്ലല്ലോ. ഇപ്പോഴും ഭോപ്പാലിലെ അപകടത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ക്ക് ഇന്നും നഷ്ടപരിഹാരത്തിനായി സമരം ചെയ്യുകയാണല്ലോ

5 thoughts on “ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു

  1. അതാണ് ചങ്ങാതി വിചിത്രമായി തോന്നുന്നത്. ലോകത്ത് ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇതൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. വിദേശ വാര്‍ത്ത എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുന്നത് മിക്കവാറും ലൈംഗിക അപവാദ കഥകളോ, സെലിബ്രിറ്റികളുടെ വ്യക്തി ജീവിതമോ മറ്റോ ആയിരിക്കും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )