ലോകത്തിലെ ഏറ്റവും വലിയ കാറ്റടി ഇംഗ്ലണ്ടിലെ Crown Estate ല്‍ സ്ഥാപിക്കുന്നു. MBE turbine ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന Clipper ന്റെ ഈ prototype കാറ്റാടിക്ക് 7.5 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. പഴയ റിക്കോര്‍ഡ് 6 മെഗാ വാട്ടിന്റെ Enercon E-126 കാറ്റടി ആണ്. ഇതിന് real world conditions ല്‍ 7 മെഗാ വാട്ട് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. 2020 ഓടെ 33GW വൈദ്യുതി ഉത്പാദിപ്പിക്കണമെങ്കില്‍ ഇത്തരത്തിലുള്ള ഗവേഷണവും സഹായവും വളരെ പ്രധാനമാണ്. 2020 ല്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 15% renewable ആകണമെന്ന തീരുമാനം സത്യമാക്കാന്‍ offshore wind energy സഹായിക്കുമെന്ന് പൊതുവേ അംഗീകരിച്ച് ഒരു കാര്യമാണെന്ന് Crown Estate ലെ marine estates director Rob Hastings പറഞ്ഞു.
– from www.energy-business-review.com
http://www.clipperwind.com/
നന്നായി, ഇടണം എന്നു വിചാരച്ചതാണ്. അതിന്‍റെ ഒരു ഫോട്ടോ കൂടി ഉള്‍പ്പെടുത്തിക്കൂടെ?
ചില കാര്യങ്ങള്‍ കൂടി..
ലോകത്ത് ഉണ്ടാക്കുന്ന മൊത്തം വൈദ്യുതിയുടെ ഒരു ശതമാനം മാത്രമാണ് ഇപ്പോള്‍ കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിച്ച് എടുക്കുന്നത്. ഡെന്‍മാര്‍ക്കിന്‍റെ 19% വൈദ്യുതിയും പക്ഷേ ഇത്തരത്തില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ആകെ ഉണ്ടാക്കുന്ന വൈദ്യുതിയുടെ കാര്യത്തില്‍ ജര്‍മ്മനിയാണ് മുന്നില്‍. ഇന്ത്യയും മോശമല്ല, അമേരിക്കയും സ്പെയിനും കഴിഞ്ഞാല്‍ നാലാം സ്ഥാനം നമുക്കു തന്നെ. 8000MW വൈദ്യുതിയോളം നമുക്ക് തരുന്നത് കാറ്റാണ് . അതിന്‍റെ മൂന്നിലൊന്നും തമിഴ്നാട്ടിലാണ് ഉത്പാദിപ്പിക്കുന്നത്. പക്ഷേ കേരളം വെറും 2MW വൈദ്യുതി മാത്രമാണ് ഇത്തരത്തില്‍ ഉണ്ടാക്കുന്നത്. നമുക്കും സാധിക്കില്ലേ കൂടുതല്‍ കാര്യങ്ങള്‍.
ആണവവൈദ്യുതിക്ക് പകരം വയ്ക്കാന്‍ പൂര്‍ണ്ണമായിട്ടല്ലെങ്കിലും പറ്റുന്ന ഒന്നാണിത്.
ചില ന്യൂനതകള്‍ ഇല്ലാതില്ല. പക്ഷികളെയാണ് കാറ്റാടി യന്ത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. വേഗത്തില്‍ കറങ്ങുന്ന പങ്കയില്‍ തട്ടി നിരവധി പക്ഷികള്‍ എല്ലാ വര്‍ഷവും മരണമടയാറുണ്ട്.കാറ്റാടിയന്ത്രങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയില്‍ ഏകദേശം 75000 ത്തോളം പക്ഷികള്‍ ഇങ്ങനെ മരണപ്പെടാറുണ്ട്. എന്നാല്‍ ഏതാണ്ട് അഞ്ചുകോടി പക്ഷികള്‍ അവിടെ എല്ലാ വര്‍ഷവും കാറില്‍ വന്നിടിച്ച് മരണമടയുന്നുണ്ടത്രേ! അങ്ങിനെ നോക്കുമ്പോള്‍ 75000 എന്നത് ഒരു സംഭവമേയല്ല.
മറ്റു ചില ചെറിയ പ്രശ്നങ്ങളും ഉണ്ട്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഓയില്‍ വീണ് സമീപത്തെ കുടിവെളളം മലിനമാകുന്നത്. പക്ഷേ സൌരോര്‍ജ്ജമൊഴിച്ച് മറ്റേത് ഊര്‍ജ്ജ സ്രോതസ്സും സൃഷ്ടിക്കുന്ന മലിനീകരണവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇതൊന്നും ഒരു പ്രശ്നമേയല്ല.