പ്രാദേശികമായ ആഹാരം കഴിക്കുക

“പ്രാദേശികമായ ആഹാരം കഴിക്കുക, അതത് സീസണിലുള്ള ആഹാരം കഴിക്കുക, ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്നത് കഴിക്കുക” അമേരിക്കയില്‍ ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നതാണ് ഈ മുദ്രാവാക്യം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു മുദ്രാവാക്യമൊന്നുമില്ലാതെ തന്നെ ക്യൂബയില്‍ 70% പച്ചക്കറികളും ഉത്പാദിപ്പിക്കുന്നത് ജൈവ കൃഷിയിലൂടെയാണ്. ഈ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന നഗര പൂന്തോട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നടന്നെത്താവുന്ന ദൂരത്താണ്. അതുകൊണ്ട് ഗതാഗതത്തിന് വേണ്ടിവരുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കുറക്കാന്‍ കഴിയുന്നു. കഴിഞ്ഞ അവര്‍ ഈ പരിപാടി 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ്.

ജൈവവും നിലനില്‍ക്കുന്നതുമായ കൃഷി എന്ന ആശയം ക്യൂബക്കാര്‍ക്ക് പരിസ്ഥിതി ബോധത്തില്‍ നിന്ന് ഉണ്ടായതല്ല. യഥാര്‍ത്ഥ കാരണം 1989 ലെ സോവ്യേറ്റ് യൂണിയന്‍ തകര്‍ച്ചയാണ്. അവരായായിരുന്നു ക്യൂബയുടെ ഒരേയൊരു എണ്ണ സ്രോതസ്സും കച്ചവട പങ്കാളിയും. ഗതാഗതം ഇല്ലെന്നുതന്നെ പറയാം. സൈക്കിള്‍ പൊതു-സ്വകാര്യ ഗതാഗതത്തെ ചൈനീസ് Flying Pigeonâ മാറ്റം വെച്ചു. Puestosâ എന്ന് ക്യൂബക്കാര്‍ വിളിക്കുന്ന റേഷന്‍ കടകളില്‍ ശൂന്യമായ പാത്രങ്ങള്‍ മാത്രമുണ്ടായി. രാസ കീട നാശിനികളും രാസ വളങ്ങളും ഇല്ലതെയായി. ട്രാക്റ്റര്‍ ഒരു പുരാവസ്തു ആയി. പാടങ്ങളില്‍ കാളകള്‍ ഉഴുതാന്‍ തുടങ്ങി.


“ജൈവ കൃഷി ഒരു അവശ്യകതയായി പ്രത്യക്ഷപ്പെട്ടു. ആ ആവശ്യകത ഞങ്ങളെ മുന്നോട്ട് നയിച്ചു. ഇത് എല്ലാ 169 മുന്‍സിപ്പാലിറ്റികളിലും പ്രകടമായിരുന്നു.” 62 വയസ്സുള്ള Adolfo Rodriguez പറയുന്നു. കൃഷിയില്‍ 43 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ള അദ്ദേഹം ക്യൂബയിലെ പ്രമുഖനായ നഗര കര്‍ഷകനാണ് (urban agrarian). 300,000 ആളുകള്‍ക്ക് ഇത് നേരിട്ടുള്ള തൊഴില്‍ നല്‍കുന്നു. സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന grassroots movement ന്റെ ഭാഗമായി വീടിന്റെ പുറകുവശത്ത് നടത്തുന്ന കൃഷി കണക്കാക്കാതെയുള്ള സംഖ്യ ആണ് ഇത്. Rodriguez ന്റെ അഭിപ്രായത്തില്‍ പത്തു ലക്ഷം ആളുകളെങ്കിലും തങ്ങളുടെ കൈകള്‍ അഴുക്കാക്കുന്നുണ്ടെന്നാണ് ! ക്യൂബന്‍ ജനസംഖ്യയില്‍ 76% പേരും നഗരങ്ങളിലാണ് ജീവിക്കുന്നത്. 1.1 കോടി ജങ്ങള്‍. ” മണ്ണിടെ ഫലഭൂഷ്ടത വീണ്ടെടുക്കല്‍, കമ്പോസ്റ്റ് നിര്‍മ്മാണത്തിന്റെ പ്രാധാന്യം, ജൈവ വളങ്ങള്‍, മണ്ണിര കമ്പോസ്റ്റ് ഇവയൊക്കെ ആണ് പ്രധാന കാര്യം ” അദ്ദേഹം പറയുന്നു.

മിക്ക സ്ഥലങ്ങളിലും പഴങ്ങളും പച്ചക്കറികളും രാവിലെ പറിച്ചെടുത്ത് നടക്കാവുന്ന ദൂരത്തുള്ള കടകളില്‍ എത്തിക്കുന്നു. കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരമായ പഴയ ഹവാന പോലുള്ള സ്ഥലങ്ങളില്‍ ഇത്തരം കൃഷി സ്ഥലങ്ങള്‍ ഒന്നോ രണ്ടോ കിലോമീറ്റര്‍ അകലെ ആയിരിക്കാം. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ജൈവ പഴങ്ങളും പച്ചക്കറികളും tricycle ഓ കുതിര വണ്ടിയോ ഉപയോഗിച്ച് ഉപഭോക്താക്കളില്‍ എത്തിക്കുന്നു.

ഹവാനയിലുള്ളവര്‍ ഭാഗ്യവാന്‍മാരാണ്. 44th Street and Fifth Avenue ലെ organoponico ക്കടുത്താണ് അവര്‍ ജീവിക്കുനത് . അത് നഗത്തിലെ ഒരു ബ്ലോക്ക് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. അവിടെ വ്യത്യസ്ഥങ്ങളായ പച്ചക്കറികളും, പഴങ്ങളും ഔഷധ സസ്യങ്ങളും, അലങ്കാര ചെടികളും കൃഷി ചെയ്യുന്നു. അവിടെ fresh basil shoots വരെ ലഭിക്കും. കൂടാതെ മാങ്ങ, plantains, basil, parsley, lettuce, വെളുത്തുള്ളി, celery, scallions, collard greens, black beans, തണ്ണിമത്തങ്ങ, തക്കാളി, malanga, spinach and മധുരക്കിഴങ്ങ് തുടങ്ങിയവയും.

ക്യൂബയില്‍ ഈ ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ ചിലവേറിയതല്ല. അധികച്ചിലവ് കുറവാണിവിടെ. അലൂമിനിയം പാത്രത്തില്‍ അവ സൂക്ഷിക്കുന്നു, വില നിലവാരം രേഖപ്പെടുത്തുന്നത് കൈകൊണ്ടെഴുതിയ ബോര്‍ഡുകളിലാണ്, വൈദ്യുതി ജലസേചനത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളു, ഒരു ഗതാഗതവും ആവശ്യമില്ല. ഫലമോ എല്ലാം fresh ഉം പ്രാദേശികവുമാണ്.

ഭൗമ സൗഹൃദമായ ആഹാരത്തിനായി (earth friendly meals) ക്യൂബക്കാരെ ഈ ഉത്പന്നങ്ങള്‍ വാങ്ങിപ്പിക്കുക ഒരു പ്രശ്നമായിരുന്നു. പ്രത്യേകിച്ചും പരിചയ്മില്ലാത്ത പച്ചക്കറികള്‍. ഇവിടുത്തെ പ്രധാന ആഹാരം പൊരിച്ച പന്നിയിറച്ചിയും അരിയും ബീന്‍സും yucca യുമാണ്. lettuce ഉം തക്കാളി സലാഡും പ്രചാരത്തിലുണ്ട്. എന്നാല്‍ സസ്യാഹര സൈഡ് ഡിഷും മുഴുവന്‍ സസ്യാഹരാവും കുടുതല്‍ ആളുകള്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു.

നഗര കൃഷി movement heritage പഴങ്ങള്‍, പച്ചക്കറികള്‍, മൃഗങ്ങള്‍ ഇവയെ സംരക്ഷിക്കുന്നതിന് ശക്തി പകര്‍ന്നു. chayote, a fleshy, pear-shaped single-seeded പഴങ്ങള്‍ തുടങ്ങിയവ മാര്‍ക്കറ്റില്‍ നിന്ന് ഇല്ലതെയായി. “ഉന്‍മൂലനം സംഭവിക്കാന്‍ സാധ്യത ഉണ്ടായിരുന്ന പഴ orchards നെ ഞങ്ങള്‍ രക്ഷപെടുത്തി”, Rodriguez പറയുന്നു. “ഇന്നത്തെ കുട്ടികള്‍ കണ്ടിട്ടു പോലുമില്ലാത്ത പഴവര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ കൃഷിചെയ്തു. ഉദാഹരണത്തിന് sapote. പ്രത്യേക botanical gardens സ്ഥാപിച്ച് അവയെ സംരക്ഷിച്ചു.”. അതുപോലെ നഗര കൃഷി movement പ്രാദേശിക മൃഗങ്ങളേയും സംരക്ഷിച്ചു. ഉദാഹരണത്തിന് Creole ആട്, cubalaya കോഴി തുടങ്ങിയവ.

– from www.cbsnews.com

Buy local. Eat seasonal. Eat organic.

6 thoughts on “പ്രാദേശികമായ ആഹാരം കഴിക്കുക

  1. നമ്മുടെ സഖാക്കള്‍ മുട്ടിനുമുട്ടിനു ക്യൂബാ ക്യൂബാ എന്നു പറയുമെങ്കിലും പരിസ്ഥിതി, ജൈവകൃഷി എന്നൊക്കെ കേട്ടാല്‍ അവര്‍ക്ക് അലര്‍ജിയാണ്. മുതലാളിത്തം നല്‍കുന്ന സുഖലോലുപതതന്നെയാണവര്‍ക്ക് പഥ്യം.

  2. ക്യൂബയിലെ കമ്മ്യൂണിസം നിലനിര്‍ത്തുന്നത് യഥാര്‍ത്ഥത്തില്‍ അമേരിക്കയാണ്. അമേരിക്കയുടെ വ്യാപാര ഉപരോധം. അല്ലെങ്കില്‍ അവിടെയും സോവ്യേറ്റ് യൂണിയന്‍ പോലെയോ ചൈന പോലെയോ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലെയോ ആയിത്തീരും.
    അതുകൊണ്ട് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് കാരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല.

  3. ഞാന്‍ സ്വന്തമായി ഒരു മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കിയിരുന്നു നാട്ടില്‍, വളരെ ചിലവു കുറഞ്ഞു വളം നിര്‍മിക്കാം. പക്ഷെ അദ്ധ്വാനിക്കാന്‍ ചെളി അല്‍പ്പം മേല്‍ പുളരാന്‍ ആര്‍ക്ക് താത്പര്യം.

  4. വളരെ നല്ല ആശയവും ലേഖനവും. സ്വയം പര്യാപ്തതയെക്കുറിച്ച് ഗാന്ധിജിയും ഇതു തന്നെ പറഞിട്ടുണ്ട്. കാര്‍ബണ്‍ ട്രേഡിംഗ് ഒക്കെ ഇപ്പോള്‍ സായിപ്പിന് മനസ്സിലാവണ ഭാഷയില്‍ പറയണതല്ലേ…..
    ഓരോ മനുഷ്യന്റേയും ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട്, എന്നാല്‍ അത്യാഗ്രഹത്തിനുള്ളതില്ലതാനും…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )