21,000 വാഹങ്ങള്‍ ഉള്ള ജപ്പാന്‍ പോസ്റ്റ്, തങ്ങളുടെ എല്ലാ വാഹങ്ങളും അടുത്ത 8 വര്‍ഷങ്ങള്‍ക്കകം വൈദ്യുത വാഹങ്ങളാക്കാന്‍ (EVs) പോകുന്നു. വൈദ്യുത വാഹങ്ങള്‍ക്ക് ഉയര്‍ന്ന വിലയായിട്ടുകൂടി കോടിക്കണക്കിന് രൂപയുടെ എണ്ണ ഇതുമൂലം ലാഭിക്കാന്‍ കഴിയും. EVs ന്റെ റീചാര്‍ജ്ജിങ്ങിന് വേണ്ടി 1000 പോസ്റ്റോഫീസില്‍ സ്ഥാപിക്കാന്‍ പരിപാടിയുണ്ട്. ഈ റീചാര്‍ജ്ജിങ്ങ് സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യവും നല്‍കും. ഫോസില്‍ ഇന്ധനങ്ങള്‍ ഇല്ലാത്ത ജപ്പാന്‍ ഇപ്പോള്‍ തന്നെ ഹൈബ്രിഡ് സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയിലാണ്.
നിസാന്‍, മിത്സുബിഷി, ഫ്യുജി ഹെവി ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് EV നിര്‍മ്മാണം നടത്തുന്നത്. ഇവര്‍ക്കൊക്കെ EVs ന്റെ mass production ന് പദ്ധതികളൊക്കെയുണ്ടെങ്കിലും Japan Post ന്റെ കരാര്‍ ആര്‍ക്ക് നല്‍കണം എന്നത് തീരുമാനമായിട്ടില്ല.
– from www.treehugger.com
കുറച്ചുനാള്‍ മുമ്പ് നമ്മുടെ പോസ്റ്റല്‍ ഡിപ്പര്‍ട്ടുമെന്റും 3 റിവ വൈദ്യുത കാര്‍ വാങ്ങി ഒരു പരീക്ഷണം നടത്തിയിരുന്നു. തിരുവനന്തപുരത്തെ സ്പീഡ് പോസ്റ്റ് ഓഫീസിനു വേണ്ടിയായിരുന്നു അത്. തുടങ്ങിയ സമയത്ത് വലിയൊരു വാര്‍ത്ത ആയിരുന്നു. ഒരു തമാശ തോന്നിയത് ആ കാറിനു വേണ്ടി ഒരു പോസ്റ്റുമാനേയും ഒരു ഡ്രൈവറേയും നിയോഗിച്ചിരുന്നു. ശരിക്കും ആ പോസ്റ്റുമാന് തന്നെ കാര്‍ ഡ്രൈവ് ചെയ്യാവുന്നതാണ്. എന്തിനു വേണ്ടി ഒരു പ്രത്യേകം ഡ്രൈവറേ വെച്ചെന്ന് അറിയില്ല!
അതിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കൂറിച്ച് വാര്‍ത്തകളൊന്നും കേള്‍ക്കുന്നില്ല.
അത് ഓടുന്നുണ്ടു എന്ന് തോന്നുന്നു..കുറച്ച് കാലം മുന്‍പ് കണ്ടിരുന്നു…
സുഹൃത്തെ
സൌരോര്‍ജത്തെക്കുറിച്ചുള്ള മറുപടിക്ക് നന്ദി കൂടിയാണിത്.
ഈ പോസ്റ്റും നന്നായി.
കളി തമാശകളുടെയും , നിഷ്പ്രയോജന രാഷ്ട്രിയ സംവാദങ്ങളുടെയും ഇടയില്‍ ഇങ്ങനെയും ചിലര്‍ വേണം …
തുടരുക
ആശംസകളോടെ
അര്‍ജ്ജുന്‍കൃഷ്ണ
വൈദ്യുതി വാഹനം തിരുവനന്തപുരത്തു ഇപ്പോഴും ഓടുന്നുണ്ട്. പക്ഷേ തിരുവനന്തപുരത്തു അതിന്റെ സര്‍വിസ് ഇല്ലാത്തത് (ബാന്‍ഗ്ലൂര്‍ മാത്രമെ അതുള്ളൂ ) ഇടയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണറിവ്
അര്‍ജ്ജുന്‍കൃഷ്ണ
കേരളത്തില്‍ വൈദ്യുതവാഹനം എത്ര പച്ചപീടിക്കും എന്നറിയില്ല. ഹൈബ്രിഡുകള്‍ പിന്നെം പറ്റിയേക്കാം.
ഓ.ടോ.
അമേരിക്ക യുറേനിയം കൊണ്ടത്തരുമ്പോള്‍, അരക്കിലോ വീതം ഇട്ടു ഓടിക്കാന്‍ പറ്റുന്ന ഒരു കാറുകൂടി ഉണ്ടായിരുന്നേല്‍ നന്നായേനെ.
വൈദ്യുത വാഹങ്ങള്‍ക്ക് ഉയര്‍ന്ന വിലയായിട്ടുകൂടി കോടിക്കണക്കിന് രൂപയുടെ എണ്ണ ഇതുമൂലം ലാഭിക്കാന്‍ കഴിയും
എനിക്കിത് മാത്രം മനസ്സിലാക്കുവാന്‍ കഴിയുന്നില്ല. ഇലക്ട്രിക്‍ വാഹനങ്ങള്‍ എങ്ങനെയാണ് എണ്ണ ഉപഭോഗം കുറയ്ക്കുന്നത്? എന്റെ അഭിപ്രായത്തില്‍ ഇലക്ട്രിക്‍ വാഹനങ്ങള്‍ എണ്ണ/കല്‍ക്കരി ഉപയോഗം അല്ലെങ്കില്‍ മലിനീകരണം കൂട്ടുകയാണ് ചെയ്യുന്നത്. പ്ലാന്റ് എഫിഷന്‍സി – 30-40%, T&D losses ഒരു 30%, equipment efficiency ഒരു 60-70% (എന്തായാലും നൂറല്ല), ഇതൊക്കെ കണക്ക് കൂട്ടുമ്പോള്‍, ഇലക്ട്രിക്‍ കാറുകള്‍ക്ക് വേണ്ടി വരുന്ന ഒരു യൂണീറ്റ് എനര്‍ജിയും, സാധാരണ IC എഞ്ചിനുകള്‍ക്ക് വേണ്ടി വരുന്ന ഒരു യൂണീറ്റ് എനര്‍ജിയും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍, IC engine-നുകള്‍ക്കല്ലേ കുറവ് എണ്ണ വേണ്ടി വരുന്നത്? നിങ്ങള്‍ പറഞ്ഞത് ശരിയാണ്, പവനോര്‍ജ്ജത്തിലോ, സൗരോര്‍ജ്ജത്തിലോ ഓടുന്ന ഇലക്ട്രിക്‍ വാഹനങ്ങള്‍ക്ക് മലിനീകരണം കുറവാണ്. എന്നാല്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ ഇലക്ട്രിക്‍ വാഹനങ്ങള്‍ വെറും hype ആണ്….
off:-
എന്റെ മെയ്‌ലിലേക്ക് ഒരു എഴുത്തയക്കാമോ… കുറച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനാണ്…. 🙂
പ്രിയ Arjunkrishna,
വൈദ്യുത വാഹങ്ങള്‍ക്ക് മെയിന്റനെന്‍സ് കുറവാണ്. ബാറ്ററിയാണതിന്റെ പ്രധാന ഭാഗം. പക്ഷേ നമ്മുടെ പോസ്റ്റല്‍ ഡിപ്പര്‍ട്ട്മെന്റിന്റെ റിവക്ക് എന്തു പറ്റിയെന്നറിയില്ല. ചിലപ്പോള്‍ മോശമായ ഉപയോഗമാകാം. അതിന്റെ ആകൃതിയും ശബ്ദമില്ലാത്ത യാത്രയും കൂടുതല്‍ പേര്‍ക്കും ഇഷ്ടമല്ല. ആളുകള്‍ ഓടിക്കാന്‍ ഇഷ്ടപ്പെടുക റോഡില്‍ അഹങ്കാരം കാണിക്കാന്‍ പറ്റിയ വലിയ വാഹങ്ങളാണല്ലോ. കൂടാതെ ഇതില്‍ പെട്രോള്‍/ഡീസല്‍ മോഷണവും നടക്കില്ല! (ആരേയും കുറ്റപ്പെടുത്തുകയല്ല. ചിലപ്പോള്‍ അവര്‍ നല്ല രീതിയിലാവാം അത് നോക്കിക്കാണുന്നത്)
പ്രിയ പ്രതീഷ് പ്രകാശ്,
പ്ലാന്റ് എഫിഷന്‍സിയെ കൂറിച്ച് എനിക്ക് പഠിക്കേണ്ടതായിട്ടുണ്ട്. പണ്ട് വായിച്ച ഓര്‍മ്മയില്‍ ടര്‍ബൈന്‍ന്റെ എഫിഷന്‍സി 80% ഒക്കെയാണെന്നാണ്. പ്ലാന്റ് എഫിഷന്‍സി എങ്ങനെ കൂറയുന്നു എന്ന് നോക്കണം.
വൈദ്യുത വാഹങ്ങളേക്കുറിച്ച് എഴുതണമെന്ന് വിചാരിച്ചിരിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. സമയം കിട്ടുന്നില്ല. എഫിഷന്‍സിയെ കുറിച്ച് വേറൊരു പോസ്റ്റ് വിവര്‍ത്തനം ചെയ്തിട്ടുണ്ടായിരുന്നു.
https://mljagadees.wordpress.com/2007/10/20/ic-engine-efficiency/
https://mljagadees.wordpress.com/2008/02/13/detroit-electric/
വായിച്ച് അഭിപ്രായം അറിയിക്കുക.
എല്ലാവര്‍ക്കും നന്ദി