ആമസോണില്‍ വനനശീകരണം വര്‍ദ്ധിക്കുന്നു

ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ നശീകരണം കൂടുന്നതായി പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു. ഗവണ്‍മന്റിന്റെ വന സംരക്ഷണ പരിപാടികള്‍ വിജയിക്കുന്നില്ലെന്നുള്ളതിന്റെ തെളിവാണിത്. 430 ചതുരശ്ര മൈല്‍ വനഭൂമി ഈ ഏപ്രില്‍ മാസം ഇല്ലാതായെന്ന് DETER എന്ന പുതിയ real-time monitoring system കണ്ടെത്തി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ നഷ്ടമായത് 2,300 ചതുരശ്ര മൈല്‍ വനമാണ്. സോയാബീന്‍ കൃഷിയും കന്നുകാലിവളര്‍ത്തലും നിയമവിരുദ്ധമായ logging ഉം ആണ് ഈ വനനശീകരണത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തടിവെട്ടലും വനം തീയിടുന്നതും ടണ്‍കണക്കിന് കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റു ഹരിത ഗ്രഹ വാതകങ്ങളും അന്തരീക്ഷത്തിലെത്താനും അതുവഴി കാലാവസ്ഥാമാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു.

ആമസോണിലെ ഉണക്ക് കാലമായ ഈ മാസത്തിലാണ് കര്‍ഷകര്‍ വനം തീയിടുകയും വൃത്തിയാക്കുകയും ചെയ്യുന്നത്. അതുകൊണ്ട് ഈ മാസം വന നാശം കൂടുമെന്ന് ബ്രസീല്‍ ആസ്ഥാനാക്കി പ്രവര്‍ത്തിക്കുന്ന വന വിദഗ്ധന്‍ Marcelo Marquesini പറഞ്ഞു. Marquesini അഭിപ്രായത്തില്‍ ഉയരുന്ന സോയാബീന്റേയും ബീഫിന്റേയും മറ്റു സാധനങ്ങളുടേയും വില കര്‍ഷകരെ കൂടുതല്‍ വനഭൂമി കൈയ്യേറാനും നശിപ്പിക്കാനും പ്രേരിപ്പിക്കുന്നു.

2004 ഓഗസ്റ്റ് മുതല്‍ 2007 ഓഗസ്റ്റ് വരെയുള്ള കാലത്ത് ബ്രസീലിന്റെ PRODES monitoring system വന നശികരണം കുറയുന്നതായാണ് കണ്ടത്. അന്നത് ഗവണ്‍മന്റിന് അഭിമാനിക്കാവുന്ന ഒരു കാര്യമായിരുന്നു. എന്നാല്‍ പുതിയ DETER സിസ്റ്റത്തില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ഈ കുറവ് ഈ വര്‍ഷത്തോടെ അവസാനിക്കുമെന്നാണ്. 18.50 കോടി ജനങ്ങളുള്ള ഈ രാജ്യം അതിന്റെ സോയാബീനും മറ്റും കയറ്റുമതി ചെയ്യുന്ന വികസിക്കുന്ന സമ്പദ് ഘടന നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ അതിന്റെ വന ഭൂമി സംരക്ഷിക്കുമെന്ന് ഒരു തര്‍ക്കത്തിന്റെ വിഷയമാണ്. വികസന വാദികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് പരിസ്ഥിതി മന്ത്രി സ്ഥാനം Marina Silva രാജിവെച്ചു. അവര്‍ ഒരു പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയാണ്. Silva നടത്തിവന്ന യുദ്ധം തുടര്‍ന്ന് കൊണ്ടുപോകുമെന്ന് അവര്‍ക്കുപകരം മന്ത്രിയായ Carlos Minc പറഞ്ഞു. നിയമ വിരുദ്ധമായി വനഭൂമിയില്‍ കാണുന്ന വളര്‍ത്തു മൃഗങ്ങളേ പിടിച്ചെടുമെന്നുള്ള ഒരു ഉത്തരവും അദ്ദേഹം ഇറക്കി.

DETER ന്റെ വിവരം അനുസരിച്ച് Mato Grosso എന്ന സ്ഥലത്താണ് 70% വനനശീകരണം നടന്നത്.

– from www.mcclatchydc.com

കേരളത്തിലും കൃഷിക്കു വേണ്ടി ധാരാളം വനഭൂമി കൈയ്യേറപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വന്യ ജീകള്‍ക്ക് അവരുടെ ആവാസ വ്യവസ്ഥ ഇല്ലാതാകുകയും ചെയ്യുന്നു. അതുകാരണം വന്യ ജീവികളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോള്‍ കേരളത്തില്‍ കൂടിവരികയാണ്.

One thought on “ആമസോണില്‍ വനനശീകരണം വര്‍ദ്ധിക്കുന്നു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )