20 ദശ ലക്ഷം ആള്‍ക്കാരും 4 ദശ ലക്ഷം കാറുകളുമുള്ള മെക്സികോ സിറ്റിയിലെ ജനങ്ങള്‍ക്ക് കാപ്പിയുടേയോ ഓറഞ്ച് ജൂസിന്റേയോ പോലും മണമറിയാനുള്ള കഴിവ് മറ്റു സമീപ നഗര വാസികളേക്കാള്‍ കൂറവാണ്. വിഷ വാതകങ്ങള്‍ ശ്വസിക്കുന്നതുകാരണം അവരുടെ മൂക്കിലെ മണമറിയാനുള്ള ഗ്രന്ധികള്‍ നശിച്ചിരിക്കുകയാണ്. Mexico’s National Autonomous University (UNAM) ന്റെ Robyn Hudson ആണ് ഈ ഗവേഷണം നടത്തിയത്. ബീജിങ്ങ് പോലെ മെക്സികോ സിറ്റിയും വളരെയധികം മലിനീകരണം ഉണ്ടാകുന്ന ലോക നഗരമാണ്. ഉയര്‍ന്ന നിരപ്പും സാന്ദ്രത കുറഞ്ഞ അന്തരീക്ഷവും ചുറ്റുമുള്ള പര്‍വ്വതങ്ങളും മലിനീകരണം ഈ നഗരത്തില്‍ കുടുങ്ങാന്‍ കാരണമാകുന്നു. ആണ്ടില്‍ 300 ദിവസവും അവിടുത്തെ ഓസോണിന്റെ അളവ് ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ള പരിധിയിലതികമാണ്. അധികാരികള്‍ കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന വാഹങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെങ്കിലും വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ പ്രതിവര്‍ഷം പുതിയ 250,000 കാറുകളാണ് വാങ്ങിക്കൂട്ടുന്നത്. 10% മലിനീകരണം കുറച്ചാല്‍ 3000 ജീവന് രക്ഷിക്കാന്‍ കഴിയും. അതുപോലെ 10,000 ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തടയാന്‍ കഴിയുമെന്ന് Blacksmith Institute അഭിപ്രായപ്പെട്ടു.
— സ്രോതസ്സ് www.planetark.com
കഴിയുമെങ്കില്‍ നിങ്ങളുടെ വാഹന ഉപയോഗം 10% കുറക്കുക.
വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
അവിടുത്തെ ഓസോണിന്റെ അളവ് ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ള പരിധിയിലതികമാണ്. “ മാഷെ ഒരു സംശയം ഓസോൺ ആണോ അതോ ഫ്രീയോൺ ആണോ “ ഇൻഫ്രാറെഡിൽ നിന്നും ഭൂമിയെ പ്രൊട്ടക്റ്റ് ചെയ്യുന്ന കവചമല്ലെ ഈ ഓസോൺ…. ചുമ്മ ഒരു സംശയമാണെ….
ഓസോണ്‍ നമ്മേ അള്‍ട്രാ വയലറ്റ് വികിരണത്തില്‍ നിന്ന് രക്ഷിക്കുന്ന വാതമാണ്. ഈ വാതകത്തിന്റെ നമ്മേ രക്ഷിക്കുന്ന സ്വഭാവം ഭൂമിയില്‍ നിന്ന് 50 കിലോ മീറ്റര്‍ മുകളില്‍ അത് ഒരു പാളിയായി നില്‍ക്കുമ്പോഴാണ്. എന്നാല്‍ ഈ വാതകം ഭൂമിയുടെ ഉപരിതലത്തില്‍ എത്തിയാല്‍ നാം ശ്വസിക്കും. അപ്പോള്‍ അതിന് രക്ഷകസ്വഭാവവും മാറും. കാരണം അത് ഒരു വിഷ വാതകമാണ്. കാറിന്റെ എന്ജിന് നിറമില്ലാത്ത മറ്റു വിഷ വാതകങ്ങള്‍ പുറത്തുവിടുന്നതിനോടൊപ്പം ഓസോണും പുറത്തുവിടുന്നു. ആസ്മക്കും ശാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ക്കും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിനേയും ഇത് ബാധിക്കുന്നു.
ഫ്രിയോണ്‍ നമുക്ക് നേരിട്ടുള്ള ആരോഗ്യ പ്രശ്നമുണ്ടാക്കാത്ത വാതകമാണ്. പക്ഷേ അത് ഓസോണ്‍ പാളിയുടെ ഉയരത്തിലെത്തിയാല്‍ ആ പാളിയേ നശിപ്പിക്കും. ഫലമോ കൂടുതല്‍ അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ ഭൂമിയില്‍ പതിക്കുകയും ത്വക് ക്യാന്‍സര്‍, മ്യൂടേഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
അതായത് ആള് നിക്കണ്ടടത്ത് നിന്നാല്‍ കുഴപ്പമില്ലന്നര്ത്ഥം.
നന്ദി ചോദിച്ചതിന്. അല്ലെങ്കില്‍ ഒരു തെറ്റിധാരണ ഉണ്ടാകുമായിരുന്നു.
പെട്രോള്‍/ഡീസല്‍ വാഹങ്ങളില്‍ നിന്ന് കരിയും, കാര്‍ബണ്‍ ഡൈ ഓക്സൈഡും മാത്രമല്ല പുറത്തുവരുന്നത്. കാര്‍ബണ്‍ മോണോക്സൈഡ്, സള്‍ഫര്‍, നൈട്രജന്‍ ഓക്സൈഡുകള്‍, ബെന്‍സീന്‍, ബ്യൂട്ടാഡീന്‍ തുടങ്ങി അനേകം നിറവും മണവുമില്ലാത്ത ധാരാളം വാതകങ്ങള്‍. ഇതില്‍ പലതും ക്യാന്‍സര്‍ ഉണ്ടാക്കുന്നവയാണ്.
നമ്മള് യാത്ര തുടങ്ങിയടത്തുനിന്നു തീരുന്നടം വരെയുള്ള വഴിയിലുള്ള എല്ലാ ആള്‍ക്കാര്‍ക്കും ഈ വിഷവാതകങ്ങള്‍ നല്കുന്നു എന്നതാണ് വിഷമകരവും ശ്രദ്ധിക്കപ്പെടാത്തതുമായ സംഗതി.
താങ്ക്യു മാഷെ. ഇൻഫ്രാറെഡ് അല്ല അൾട്രാവയലറ്റ് രശ്മി ആണ് ശരി, പോസ്റ്റ് ചെയ്തുകഴിഞ്ഞാണ് തെറ്റ് മനസ്സിലായത്, നന്ദി…, പിന്നെ ഒരുകാര്യം കൂടെ എവിടെയൊ ഞാൻ വായിച്ചിരുന്നു ഓസോൺ ഫ്രീയോണുമായി പ്രതി പ്രവർത്തിച്ച് മറ്റൊരു രൂപമാകുന്നു തൽഫലമായി ഓസോൺ പാളികളിൽ സുഷിരങ്ങൾ രൂപപ്പെടുന്നു അനിയന്ത്രിതമായ റെഫ്രിജിറേറ്ററുകളുടെ ഉപയോഗം ഓസോണിന്റെ നാശത്തിന് ആക്കം കൂട്ടും എന്ന് പറയുന്നു.
മേൽപ്പറഞ്ഞതാണ് സത്യമെങ്കിൽ ഓസോണും ഫ്രീയോണും തമ്മിലുള്ള രാസപ്രവർത്തനം താഴത്തട്ടിൽ തന്നെ തുടങ്ങണമല്ലോ ? അങ്ങനെ ഓസോൺ ഭൂമിയുടെ ഉപരിതലത്തിൽ ഉൽപ്പാതിപ്പിക്കപ്പെട്ടാൽ അത് ഇവിടെതന്നെ രൂപാന്തരം സംഭവിക്കണ്ടെ, അതുപോലെ തന്നെ ഏത് തരം പ്രക്രീയയിലൂടെ ആണ് ഓസോൺ സൃഷ്ടിക്കപ്പെടുന്നത് ? ഈ ഗ്രീൻ ഹൌസ് ഗ്യാസിൻ ഇതുമായി ബന്ധമുണ്ടോ…? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്…..സമയമുണ്ടെങ്കിൽ മറുപടിക്കുക.