ആണവ വികിരണമേല്‍ക്കുന്ന ഫ്രെഞ്ച് തൊഴിലാളികള്‍

പാരീസ്, ജൂലൈ 24 (Reuters) : തെക്കന്‍ ഫ്രാന്‍സിലേ സംഭവത്തിനു ശേഷം ഒരുപാട് തൊഴിലാളികള്‍ക്ക് താഴ്ന്ന നിലയിലുള്ള ആണവവികിരണമേറ്റതായി ആണവ സുരക്ഷയേ പറ്റി പഠിക്കുന്ന ഒരു സ്വതന്ത്ര ഗവേഷണ ഗ്രൂപ്പ് കണ്ടെത്തി. മോശമാകുന്ന തൊഴില്‍ അന്തരീക്ഷവും അതിന്റെ സുരക്ഷിതത്തേയും കുറിച്ച് കൂടുതല്‍ ഫ്രെഞ്ച് തൊഴിലാളികള്‍ The Independent Commission on Research and Information on Radiocactivity (CRIIRAD) നോട് പരാതി നല്‍കിയെന്നും അവര്‍ പറഞ്ഞു.

“15 ദിവസ കാലയളവില്‍ 4 ആണവനിലയങ്ങളില്‍ സംഭവിച്ച 4 malfunctions കാരണം 126 തൊഴിലാളികള്‍ക്ക് വികിരണമേല്‍ക്കേണ്ടതായി വന്നു.” Reuters നല്‍കിയ ഒരു ഇന്റര്‍‌വ്യൂവില്‍ CRIIRAD ന്റെ തലവന്‍ Corinne Castanier പറഞ്ഞു. ബുധനാഴ്ച്ച മാത്രം Tricastin ലെ ആണവ നിലയത്തില്‍ 100 തൊഴിലാളികള്‍ക്ക് താഴ്ന്ന നിലയിലുള്ള വികിരണമേറ്റു. അവിടെ തന്നെ ജൂലൈ 7 ന് നടന്ന മറ്റൊരു സംഭവം ഫ്രാന്‍സിലെ ആണവ സുരക്ഷയേ കുറിച്ച് പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് യൂറോപ്പിലെ, ഭയാശങ്കയിലാഴ്ത്തി. എന്നിരുന്നാലും പ്രസിഡന്റ് സര്‍‌ക്കൊസി അവരുടെ ആണവ സങ്കേതിക വിദ്യ കൂടുതല്‍ വ്യാപിക്കും എന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ്.

പുതായി ഉണ്ടായ വികിരണം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കില്ല എന്നു പറഞ്ഞ ഫ്രെഞ്ച് ഗവണ്‍മന്റിന്റെ സ്ഥാപനമായ EDF നെ  CRIIRAD ശക്തമായി വിമര്‍ശിച്ചു. EDF ന്റെ അഭിപ്രായത്തില്‍ അന്താരാഷ്ട്ര standards അനുസരിച്ചുള്ള regulatory limits ന് താഴെയാണ് ഈ വികിരണം. വികിരണത്തിന്റെ regulatory limits എന്നത് maximum risk level എന്നതിനെ അപേക്ഷിച്ചാവരുതെന്ന് CRIIRAD പറഞ്ഞു.

ഒരു സ്വതന്ത്ര ആണവ expertise ന് വേണ്ടി CRIIRAD രൂപപ്പെട്ടത് 1986 ല്‍ ആണ്. ചെര്‍ണോബില്‍ ആണവ ദുരന്തത്തില്‍ നിന്നുണ്ടായ റേഡിയോ ആക്റ്റീവ് മേഘങ്ങള്‍ ഇറ്റലിയുടെ അതിര്‍ത്തി കഴിഞ്ഞ് വരില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ചൊരു സുരക്ഷാ ഏര്‍പ്പാടുകളൊന്നും വേണ്ടെന്നുമുള്ള ഫ്രെഞ്ച് ഗവണ്‍മന്റിന്റെ തെറ്റായ വാദത്തിനെതൊരായിട്ടായിരുന്നു ഇത്.

താല്‍കാലിക ജോലിക്കാരും അല്ലാത്ത ജോലിക്കാരും ആണ് CRIIRADല്‍ പരാതിപ്പെട്ടത്.

– from Reuters UK By Muriel Boselli

One thought on “ആണവ വികിരണമേല്‍ക്കുന്ന ഫ്രെഞ്ച് തൊഴിലാളികള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )