ജൂണ്‍ 2, 2008 ല്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ഗവണ്മന്റ് റിപ്പോര്‍ട്ട് പ്രകാരം, സൗരോര്‍ജ്ജം, പവനോര്‍ജ്ജം തുടങ്ങിയ മൈക്രോ ഉത്പാദനം രീതികള്‍ അവലംബിച്ച ബ്രിട്ടണിലെ വീടുകളില്‍ നിന്നുള്ള വാര്‍ഷിക വൈദ്യുതോത്പാദനം 5 ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ അത്രതന്നെ ആയിരിക്കും എന്ന് പ്രസ്ഥാപിക്കുന്നു. Department for Business ഉം Energy and Regulatory Reform (DBERR) ഉം കൂടിച്ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ഉള്ളതു പോലുള്ള ലോണ്‍, ഗ്രാന്റ്, ആനുകൂല്യങ്ങള്‍ തുടങ്ങിയ പ്രോത്സാഹനങ്ങള്‍ നല്കിയാല് 2020 ഓടുകൂടി ചുരുങ്ങിയത് 10 ദശ ലക്ഷം microgeneration systems സ്ഥാപിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള നീക്കം മൂലം 30 ദശലക്ഷം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലാഭിക്കുകയും UK യുടെ 5% വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യാമെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ തന്നെ ബ്രിട്ടണില്‍ 100,000 മൈക്രോ ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 90,000 ഉം സൗര water heaters ആണ്. കുറച്ച് ബയോ മാസ് ബോയിലറുകളും, കുറച്ച് സൗര പാനലുകളും heat pump ഉം, fuel cells ഉം ചെറുകിട ജല വൈദ്യുത നിലയങ്ങളും കാറ്റാടികളുമുണ്ട്.
ഗവണ്മന്റ് പ്രത്യേക പരിപാടികളൊന്നും ആസൂത്രണം ചെയ്തില്ലെങ്കിലും 2015 ഓടെ ബ്രിട്ടണില്‍ 500,000 microunits സ്ഥാപിക്കപ്പെടും. 2020 ഓടെ അത് 2-3 ദശ ലക്ഷം ആകും അവയുടെ എണ്ണം. എന്നാല്‍ incentives നല്കിയാല് ബ്രിട്ടണില്‍ 5 വീടുകളില്‍ ഒന്ന് വൈദ്യുതിയെ ഗ്രിഡ്ഡിലേക്ക് നല്കുന്ന ഒരു മിനി പവര്‍ സ്റ്റേഷനാകയോ അല്ലെങ്കില്‍ വൈദ്യുതി സ്വയം പര്യാപ്തമായ ഒരു വീട് ആകുകയോ ചെയ്യും. മെച്ചമുണ്ടാകുന്നത് വലിയ ഫ്ലാറ്റുകള്‍, എസ്റ്റേറ്റുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവക്ക് അനുയോജ്യമായ combined heat ഉം power units നുമാണ്.
ചെറുകിട renewables നു വേണ്ടി ഒന്നും ചെയ്യുന്നുല്ല എന്ന ഒരു വിമര്‍ശനം ബ്രിട്ടണിനേ പറ്റി മറ്റു രാജ്യങ്ങളില്‍ ഉണ്ട്. നിലനില്‍ക്കുന്ന നിയമങ്ങള്‍ ഒന്നും ഈ വ്യവസായത്തിന്റെ പുരോഗതിക്കുതകുന്നതല്ല. ഈ രീതി മാറുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബ്രിട്ടണിന്റെ അയല്‍ക്കാരായ ജര്‍മ്മനി £1000 കോടി പൗണ്ടാണ് photovoltaic സാങ്കേതിക വിദ്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്. heat pumps സ്ഥാപിക്കാന്‍ സ്വീഡന് അവിടുത്തെ ജനങ്ങള്‍ക്ക് വളരെ നല്ല ആനുകൂല്യങ്ങള്‍ നല്‍കിന്നുണ്ട്.
ഏറ്റവും പ്രധാാനപ്പെട്ട ആനുകൂല്ല്യം “feed-in” tariff scheme ആണ്. ഇതുമൂലം സ്വന്തം ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി ഗ്രിഡിലേക്ക് നല്കുന്ന വീടുകള്‍ക്ക് അംഗീകാരം നല്കുന്നു. മിക്കവാറും എല്ലാ യൂറോപ്പ്യന്‍ രാജ്യങ്ങളിലും നിലവിലുള്ള ഈ രീതി ഇപ്പോള്‍ Conservative party യുടെ ഊര്‍ജ്ജ നയത്തിന്റെ ഭാഗമാണ്. ആളുകള്‍ക്ക് 50% ഗ്രാന്റ് നല്‍കുക വേറൊരു ആനുകൂല്യമാണ്. ഉപകരണങ്ങളുടേയും അവ സ്ഥാപിക്കുന്നതിനും ആദ്യമുള്ള ഉയര്‍ന്ന ചിലവ് സഹിക്കുന്നതിന് ഇത് ജനങ്ങളേ സഹായിക്കും. ഈ സാങ്കേതിക വിദ്യകള്‍ക്ക് 50% സബ്സിഡി ഗവണ്മന്റ് നല്കിയാല് പ്രതി വര്‍ഷം 14 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരാതെ സൂക്ഷിക്കാന്‍ കഴിയും. ഇത് 2030 ലെ ആകെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വിസരണത്തിന്റെ 3% ആണ്. ഇതിന് ചിലവാകുന്ന തുക 2030 ആകുമ്പോഴേക്കും £220 കോടി പൗണ്ടാണ്.
– from www.guardian.co.uk by John Vidal