രാജസ്ഥാന്‍ ജില്ലയായ അല്‍വാറിലെ ഗൊവാഡാ ഡിയോറി (Gowada Deori) ഗ്രാമത്തില്‍ ഒറ്റപ്പെട്ട കുഗ്രാമത്തില്‍ Conergy AG എന്ന അന്താരാഷ്ട്ര renewable ഊര്‍ജ്ജ കമ്പനി സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നു. ന്യൂ ഡല്‍ഹിയിലെ Lodge Elysium Masonic Trust വുമായി പാര്‍ട്ട്ണര്‍ഷിപ്പ് ഉള്ള ഇവര്‍ സ്ഥാപിച്ച ഈ നിലയം ആ ഗ്രാമത്തിലെ 500 ആളുകള്‍ക്ക് പ്രയോജനമാകും. 940 വാട്ട്സ് ആണ് ഇതിന്റെ ശേഷി. 93 വീടുകള്‍ക്കും, 2 അമ്പലങ്ങള്‍ക്കും ഒരു സ്കൂളിനും വെളിച്ചം നല്‍കാന്‍ ഇതിനു കഴിയും.
Renewable ഊര്‍ജ്ജ വകുപിന്റെ സഹായത്തോടുള്ള Conergy Renewable Energy Village Initiative എന്ന പരിപാടിയുടെ ഭാഗമായാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഇതുപോലുള്ള വിദൂര ഗ്രാമങ്ങളെ വൈദ്യുതീകരിക്കാന്‍ Renewable ഊര്‍ജ്ജം തന്നെയാണ് ലാഭകരം എന്ന് Conergy India യുടെ മാനേജിങ്ങ് ഡയറക്റ്റര്‍ രാജേഷ് ഭട്ട് അഭിപ്രായപ്പെട്ടു. കാരണം ഈ ഗ്രാമങ്ങളൊക്കെ വൈദ്യുത ഗ്രിഡില്‍ നിന്നും വളരെ അകലെയാണ്. അവിടേക്ക് ഗ്രിഡ് എത്തിക്കുക കൂടുതല്‍ ചിലവേറിയതുമാണ്. Conergy India യുടെ subsidiary ആയ Sun Technics ഇന്‍ഡ്യയിലെ 250 ഗ്രാമങ്ങളില്‍ environment friendly ആയ നിലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 1 ലക്ഷം പേര്‍ക്കെങ്കിലും ഇതിന്റെ ഗുണഭോക്താക്കളാണ്.
ഭട്ടിന്റെ അഭിപ്രായത്തില്‍ ഇന്‍ഡ്യയിലെ 6 ലക്ഷം ഗ്രാമങ്ങളുടെ 13% ഒറ്റപ്പെട്ട പ്രദേശങ്ങളാണ്. ആ സ്ഥലങ്ങളിലേക്ക് പൊതു ഗ്രിഡ് എത്തിക്കുന്നത് വിഷമകരവും ചിലവേറിയതുമാണ്. Off-Grid ഊര്‍ജ്ജമായ സൗര-പവനോര്‍ജ്ജ നിലയങ്ങള്‍ ചിലവ് കുറഞ്ഞതും, ദക്ഷതയേറിയതും eco-friendly യുമാണ്.
1.44 ലക്ഷം മെഗാ വാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഇന്‍ഡ്യയില്‍ 8.4% renewable സ്രോതസുകളില്‍നിന്നാണ് ഉത്പാദിപ്പിക്കുന്നത്. [ആണവ വെള്ളാന വെറും 3% മാത്രം]
– from The Hindu. ePaper 17/8/08