ആണവ വൈദ്യുതി ഉപയോഗിക്കും മുമ്പേ പണമടച്ച് ഉറപ്പാക്കുക

2007 പകുതിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ടായ Keystone Center nuclear report കണക്കാക്കിയിരിക്കുന്നത് പലിശ ഉള്‍പ്പടെ $3600 to $4000/kW ആകുമെന്നാണ്. ആണവോര്‍ജ്ജ വ്യവസായികളും സാമ്പത്തികമായി സഹായിച്ചാണ് ഈ പഠനം നടത്തിയത്. റിപ്പോര്‍ട്ട് 8.3 മുതല്‍ 11.1 സെന്റാണ് ഒരു യൂണിറ്റിന് കണക്കാക്കിയിരിക്കുന്നത്. ഡിസംബര്‍ 2007 ല്‍ അമേരിക്കയിലെ വൈദ്യുത നിരക്ക് യൂണിറ്റിന് ശരാശരി 8.9 സെന്റായിരുന്നു. എന്നാല്‍ ഇത് പഴങ്കഥ. Keystone Center ലെ Jim Harding ന്റെ അഭിപ്രായത്തില്‍ നിരക്ക് 12 മുതല്‍ 17 സെന്റ് വരെ kilowatt hour lifetime ആകും എന്നാണ്. ആദ്യ വര്‍ഷങ്ങളില്‍ ഇതിന്റെ 1.7 മടങ്ങ് (അതായത് 20 to 29 സെന്റ് per kilowatt-hour) ആകും.

American Electric Power Co ന്റെ CEO Michael Morris പുതിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ഓഗസ്റ്റ് 2007 ല്‍ പറഞ്ഞു.

2007 ഒക്റ്റോബറില്‍ Florida Power and Light (ആണവോര്‍ജ്ജ വ്യവസായത്തിലെ ഒരു നായകന്‍) Florida Public Service Commission നുവേണ്ടി നിര്‍മ്മിച്ച ആണവ നിലത്തിന്റെ cost estimate വിശദ പ്രസിദ്ധപ്പെടുത്തി. രണ്ട് യൂണിറ്റുകള്‍ കൂടി മൊത്തമായി ഉത്പാദിപ്പിക്കുന്ന 2,200 മെഗാ വാട്ട് നിലയത്തിന് $5,500 to $8,100 per kilowatt വിലയാകും. അതായത് $1200 ലക്ഷം മുതല്‍ $1800 ലക്ഷം ഡോളര്‍. (പണപ്പെരുപ്പം കണക്കുകൂട്ടാതെയാണ് ഇത്)

FPL യുടെ CEO യും chairman നും ആയ Lew Hay പറയുന്നു. ” നമ്മുടെ cost estimates ശരിയാണെങ്കില്‍ രണ്ട് യൂണിറ്റുകളുള്ള ഈ നിലയത്തിന് $1300 to $1400 ലക്ഷം ഡോളര്‍ വേണ്ടിവരും.” ഒക്ടോബര്‍ 2007 ല്‍ Moody’s Investors Service റിപ്പോര്‍ട്ട് പറയുന്നത് അമേരിക്കയിലെ പുതിയ ആണവോര്‍ജ്ജ നിലയങ്ങള്‍ക്ക് $5,000 – $6,000/kw ഡോളര്‍ ആകുമെന്നാണ്. Idaho ലെ Payette County ആണവനിലത്തിനു വേണ്ടി ശ്രമം നടത്തിയ MidAmerican Nuclear Energy Co $130 ലക്ഷം ചിലവാക്കി ഒരു സാമ്പത്തിക feasibility പഠനം നടത്തി. അവര്‍ പറയുന്നത് ആണവോര്‍ജ്ജത്തിന് ചിലവേറെയാണെന്നാണ്. കമ്പനിയുടെ പ്രസിഡന്റ് Bill Fehrman ഒരു കത്തില്‍ ഇങ്ങനെ പറഞ്ഞു. “ഉപഭോക്താക്കള്‍ reasonably priced ഊര്‍ജ്ജമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കമ്പനിയുടെ പഠനത്തില്‍ നിന്ന് കണ്ടെത്തിയത് ഈ പ്രൊജക്റ്റ് ഈ സമയത്ത് സാമ്പത്തിക ലാഭമായിരിക്കില്ല എന്നാണ്.”

Warren Buffet ന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് MidAmerican. 130 ലക്ഷം ഡോളര്‍ investment ചിലവാക്കിക്കഴിഞ്ഞ് അദ്ദേഹം ഈ പ്രൊജക്റ്റില്‍ നിന്ന് കാലുമാറിത് മറ്റെല്ലാവരേയും ഒരു പുനര്‍ചിന്തയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഫ്ലോറിഡയില്‍ Progress Energy പണിയാന്‍ പോകുന്ന ഇരട്ട 1,100 മെഗാവാട്ട് നിലയത്തിന് $1400 കോടി ഡോളര്‍ ആകുമെന്ന് അവര്‍ ഈ വര്‍ഷം ആദ്യം ഗവണ്‍മന്റിനെ അറിയിച്ചു. ഇത് ഒരു വര്‍ഷം മുമ്പ് അവര്‍ പറഞ്ഞ തുകയേക്കാള്‍ മൂന്നിരട്ടി ആണ്. ഇപ്പോള്‍ കിലോവാട്ടിന് $6,400 ഡോളറില്‍ കൂടുതലാകും.

St. Petersburg Times റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 10 കൗണ്ടികളിലൂടെ (county) ഉള്ള 200 മൈല്‍ transmission പ്രൊജക്റ്റിനു $300 കോടി ഡോളര്‍ വേറെയും വേണം. ഇതും കൂടി കൂട്ടുമ്പോള്‍ ചിലവ് $7,700/കിലോ വാട്ട് ആകും. ഗവണ്‍മന്റുമായുള്ള കരാറില്‍ പുതിയ നിലയത്തിന്റെ $1700 കോടി ഡോളര്‍ എന്നത് “nonbinding” ഉം “subject to change over time.” ഉം ആണെന്ന് Progress Energy നല്‍കുന്ന മുന്നറീപ്പ് നല്‍കുന്നു.

ഫ്ലോറിഡക്കാര്‍ക്ക് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവാന്‍ പോകുകയാണ്. ആണവ നിലയം പണിയാനുള്ള പണത്തിന്റെ കുറച്ച് ഭാഗം അതിന്റെ ഭാവിയിലെ ഉപഭോക്ത്താക്കളില്‍ നിന്ന് മുന്‍കൂറായി പിരിച്ചെടുക്കാനുള്ള ഒരു നിയമം ഫ്ലോറിഡ പാസാക്കി. അടുത്ത വര്‍ഷം മുതല്‍ $9 ഡോളര്‍ പ്രതിമാസം ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കും. ഒരു തുള്ളി വൈദ്യുതി പോലും കിട്ടുന്നതിനു മുമ്പ് ഭാഗ്യവാന്‍മാരായ Progress Energy ടെ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം $100 ഡോളര്‍ വീതം ഭാവിയിലെ അനന്തമായ വര്‍ഷങ്ങളില്‍ കൊടുക്കേണ്ടതായി വരും. [ആര്‍ക്കുമറിയില്ലല്ലോ എന്നാണ് പണി തീരുകേന്നത്]

ആണവോര്‍ജ്ജം ചിലവുകുറഞ്ഞതാണെന്നുള്ള കള്ളത്തരത്തിന്റെ മൂടുപടം അഴിക്കാന്‍ ഇതിന് കഴിയും. ഇപ്പോള്‍ ആണവോര്‍ജ്ജം അത്യന്തം വിലയേറിയതായതുകൊണ്ട് മീറ്റര്‍ കറങ്ങാന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ നിങ്ങള്‍ പണമടച്ചു തുടങ്ങു.

– from www.climateprogress.org

ആണവോര്‍ജ്ജത്തെക്കുറിച്ചുള്ള മറ്റു പോസ്റ്റുകള്‍ വായിക്കുക

6 thoughts on “ആണവ വൈദ്യുതി ഉപയോഗിക്കും മുമ്പേ പണമടച്ച് ഉറപ്പാക്കുക

 1. താങ്കള്‍ പറയുന്നതനുസരിച്ച് ഒരു kilowatt-hour ന് 30 സെന്റ് ആവും. മുപ്പതുസെറ്റിന്റെ ഒരു ചായപോലും കിട്ടാത്തയിടത്ത് അതു വലിയൊരു തുകയാണോ. കേരളത്തില്‍ ഒരു ചായയ്ക്ക് രണ്ടു രൂപ. ഒരു യൂണ്ണിറ്റു വൈദ്യുതിയ്ക്കോ?

 2. വിഡ്ഢിത്തം എഴുന്നള്ളിച്ചേ അടങ്ങൂ അല്ലേ ജോജൂ…അമേരിക്കയില്‍ വൈദ്യുതിയുടെ ആവറേജ് വില 10.4 സെന്റ് ആണ്‍ 2006-ല്‍. അതില്‍ ഉത്പാദകന്റെ വിഹിതം 8.23 സെന്റ്. ആവറേജ് ഉപഭോഗം 920 kwh. ആവറേജ് ബില്‍: $95. ഇനി 30 സെന്റ്റ് ഉത്പാദന വിലയല്ല, ഉപഭോക്താവിന് വൈദ്യുതി ലഭിക്കുന്ന വിലയാണെന്ന് കൂട്ടിയാ‍ല്‍ പോലും ആവറേജ് ബില്‍: $276. 290% കൂടുതല്‍.
  http://www.eia.doe.gov/cneaf/electricity/esr/table5.html

 3. കേരളീയന്‍,

  പറഞ്ഞതു വിഡ്ഡിത്തമാണെങ്കില്‍ ക്ഷമിയ്ക്കുക.

  “ആദ്യ വര്‍ഷങ്ങളില്‍ ഇതിന്റെ 1.7 മടങ്ങ് (അതായത് 20 to 29 സെന്റ് per kilowatt-hour) ആകും.” ഇതു പറഞ്ഞതു ഞാനല്ല. പോസ്റ്റിലെ വാചകമാണ്.

  ഞാന്‍ മനസിലാക്കിയിടത്തോളം 1 kilowatt hour = 1 unit of electricity.പോട്ടെ മുപ്പതു സെന്റായാലും കൂടുതലല്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

  ബൈജു,

  അമേരിയ്ക്കക്കാര്‍ ഇന്ത്യയില്‍ വന്നാണ് ചായകുടിയ്ക്കുന്നതെന്ന് അറിയില്ലായിരുന്നു. ഈ അറിവില്ലാപൈതലിനോടു ക്ഷമിയ്ക്കുക.

 4. ചായ അമേരികായിലോ, ചന്ദ്രനിലോ, ചൊവ്വായിലോ ജോജുവിന്റെ ഇഷ്ടംപോലെ കുടിക്കാം. എന്നാല്‍ ഈ പറഞ്ഞതു ജോജുവല്ലേ, “കേരളത്തില്‍ ഒരു ചായയ്ക്ക് രണ്ടു രൂപ”.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )