82 മണിക്കൂര്‍, 37 മിനിട്ടുകള്‍ Zephyr നിര്‍ത്താതെ അമേരിക്കന്‍ പട്ടാളത്തിന്റെ അരിസോണയിലെ Yuma Proving Ground ല്‍ പറന്നു. എന്നാലും FAI (Federation Aeronautique Internationale) ന്റെ മുന്നില്‍ ഇത് “unofficial” ആണ്. കാരണം Zephyr നിര്‍മ്മിച്ച QinetiQ കമ്പനിക്ക് FAI നുമായി ബന്ധമില്ല എന്നാതാണ്.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന 30 കിലോ ഭാരമുള്ള Zephyr 18km (60,000ft) ഉയരത്തിലാണ് പറക്കുന്നത്. autopilot ഉം ഉപഗ്രഹമുപയോഗിച്ചുള്ള communication ഉം കൊണ്ട് ഇതിനെ നിയന്ത്രിക്കുന്നു. അതിന്റെ ആശയ വിനിമയ സംവിധാനത്തിന് 2 കിലോ ഭാരമുണ്ട്. carbon-fibre കൊണ്ടാണ് അതിന്റെ ബോഡി നിര്‍മ്മിച്ചിട്ടുള്ളത്. പേപ്പറിന്റെ കന്മുള്ള amorphous silicon solar arrays ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇത് വിമാനത്തിന്റെ ചിറകുകളില്‍ ഒട്ടിച്ചിരിക്കുന്നു. പകല്‍ സമയം ചാര്‍ജ്ജ് ചെയ്യുന്ന lithium-sulphur ബാറ്ററികള്‍ ആണ് രാത്രികാലത്ത് ഇതിന്റെ പ്രൊപ്പല്ലറുകള്‍ക്ക് ശക്തി നല്‍കുന്നത്. ലിത്തിയം സള്‍ഫര്‍ ന് ലിത്തിയം പോളിമര്‍ നേക്കാള്‍ ഇരട്ടി ഊര്‍ജ്ജ സാന്ദ്രതയുണ്ട്. Vulture എന്ന പേരിലുള്ള ഒരു പ്രതിരോധ പ്രൊജക്റ്റിന് ബോയിങ്ങുമായി കൂടിച്ചേര്‍ന്ന് ഈ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. ഈ പ്രൊജക്റ്റ് 450 കിലോ ശേഷിയുള്ള സൂര്യ പ്രകാശത്താല്‍ പ്രവര്‍ത്തിക്കുന്ന വലിയ വിമാനം നിര്‍മ്മിക്കും.
– from BBC
Renewable സാങ്കേതിക വിദ്യയേ സംബന്ധിച്ചടത്തോളം ഇത് ഒരു നല്ല വാര്‍ത്തയാണ്.
ഇനിയിപ്പോള്‍ ആളുകള്‍ക്ക് ഇക്കോ ഫ്രണ്‍ഡിലി യുദ്ധം നടത്താം !