“The World According to Monsanto”
പത്രപ്രവര്‍ത്തക ആയ Marie-Monique Robin ചെയ്ത ഡോക്കുമെന്ററി.
സ്പേസ് യുഗത്തില്‍ ഒരു പഴയ രീതിയിലുള്ള ഒരു കെമിക്കല്‍ കമ്പനി ആയാണ് മൊണ്‍സാന്റോ തുടങ്ങിയത്. രസതന്ത്രം വഴി ഒരു ജീവിതമാര്‍ഗ്ഗം. അവരുടെ പ്രധാന ഉത്പനങ്ങള്‍, വിയറ്റ്നാം യുദ്ധത്തിന് മരങ്ങളുടെ ഇല കൊഴിയിപ്പിക്കാന്‍ വേണ്ടിയുള്ള ഏജന്റ് ഓറെഞ്ച്, PCB, 70 കളില്‍ നിരോധിക്കുന്നത് വരെ വ്യാവസായിക ശീതീകരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന കൂടിയ വിഷം ഉള്ള മലിനീകരണമുണ്ടാക്കുന്ന രാസവസ്തുക്കള്‍.
ഇന്ന് ഈ കമ്പനി അറിയപ്പെയുന്നത് കാര്‍ഷിക ഉത്പന്നങ്ങളുടെ പേരിലാണ്. പ്രധാനമായും Roundup എന്ന കീടനാശിനി, ജനിതക മാറ്റം നടത്തിയ വിത്തുകള്‍, കൂടുതലും Roundup ഉപയോഗിക്കാന്‍ വേണ്ടി വികസിപ്പിച്ചത് . Roundup ഉപയോഗിക്കാതെ ആ ചെടികള്‍ വളരില്ല. മൊണ്‍സാന്റോയുടെ കോര്‍പറേറ്റ് ശക്തിയുടേയും പേറ്റന്റ് നിയമങ്ങളുടേയും മുന്നില്‍ സാധാരണ വിളകള്‍ (conventional crops) ക്ക് പ്രധാന്യം കുറയുകയോ പുതിയ വിളകള്‍ മാത്രം ഉപയോഗിക്കുകയോ ചെയ്തു.
ശാസ്ത്രീയ പരീക്ഷണം നടത്താതെ തന്നെ GMO (Genetically Modified Organism)കള്‍ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ഉപയോനുള്ള അനുമതി മൊണ്‍സാന്റോ നേടിയെടുത്തു. മൊണ്‍സാന്റോയുടെ ആഗോള ആധിപത്ത്യത്തേയും ചെറുകിട കര്‍ഷകരെ എങ്ങനെ ബാധിക്കുന്നുവെന്നുള്ളതിനേക്കുറിച്ചും ഈ documentary 80 വര്‍ഷത്തെ ചരിത്രം കാണിച്ച് കാണികള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നു.
ഈ സിനിമയുടെ അടിസ്ഥാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റോബിന്‍ ഇങ്ങനെ പറഞ്ഞു. “ഞാന്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി ഒരു റിപ്പോര്‍ട്ടര്‍ ആണ്. എനിക്ക് കൃഷിയില്‍ വളരേറെ താല്‍പ്പര്യം ഉണ്ട്. ഞാന്‍ ഒരു കൃഷിക്കാരന്റെ മകളാണ്. അതുകൊണ്ട് എനിക്ക് ഈ വിഷയം നന്നായി അറിയാം. ഞാന്‍ കൃഷിയെക്കുറിച്ച് സിനിമകള്‍ എടുക്കാറുണ്ട്. ജൈവ വൈദിദ്ധ്യത്തെക്കുറിച്ച് 3 സിനിമകള്‍ ഞാന്‍ Arte എന്ന ജര്‍മന്‍-ഫ്രെഞ്ച് ടിവി ചാനലിന് വേണ്ടി ചെയ്തിരുന്നു.”
ഈ മൂന്ന് ഡോക്കുമെന്ററികള്‍, transgenic ആഹാരം, ഗോതമ്പിന്റെ ചരിത്രം, അര്‍ജന്റീനയിലെ സോയ-കാര്‍ഷിക വ്യവസായം, അവസാനം എത്തിച്ചേര്‍ന്നത് ഒരു പൊതു വസ്തുതയിലാണ്. ഏല്ലാറ്റിലും മോണ്‍സാന്റോ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു, റോബിന്‍ ഓര്‍ക്കുന്നു. “അങ്ങനെ ഒരു ദിവസം ഞാന്‍ Arteയോട് ഇങ്ങനെ പറഞ്ഞു. ‘ഞാന്‍ ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും ആളുകള്‍ എന്നോട് മോണ്‍സാന്റോയെക്കുറിച്ചാണ് പറയുന്നത്. ഈ കമ്പനിയുടെ ചരിത്രത്തെക്കുറിച്ച് ഒരു ചിത്രം എടുക്കുന്നത് നല്ലതായിരിക്കും.’ ”
ധാരാളം കേസുകള്‍ ഉള്ളതിനാലാല്‍ വളരെയേറെ കമ്പനികള്‍ അവരുടെ രഹസ്യ രേഖകള്‍ declassified ചെയ്ത് online ആയി ലഭ്യമാക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. അവരുടെ പഠനങ്ങളും റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തായിക്കൊണ്ടിരിക്കുന്നു. റോബിന്‍ വിശദീകരിക്കുന്നു. “അങ്ങനെ ഞാന്‍ ഈ കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങി. എങ്ങനെ അവര്‍ വിവരങ്ങള്‍ മറച്ച് വെക്കുന്നു, കള്ളം പറയുന്നു, കൃത്രിമം കാണിക്കുന്നു എന്നൊക്കെ. അത് വിശ്വസിക്കാന്‍ പറ്റാത്തവിധം തീവൃമാണ്.”
ചില ഉദാഹരണങ്ങള്‍. ക്ലിന്റണ്‍ന്റെ കാലത്ത് Food and Drug Administration ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണ് GMOs ന് അംഗീകാരം കൊടുത്തത്. “FDA യുടെ James Maryanski ഇതിനെക്കുറിച്ച് എന്നോട് പറഞ്ഞു. അദ്ദേഹം ഇതിന്റെ ഫലം എന്താകുമെന്ന് അറിയാതെ ആണ് ഇതെല്ലാം എന്നോട് പറഞ്ഞത്. എട്ടും പൊട്ടും തിരിയാത്ത ഒരു ഫ്രെഞ്ച് വനിതയെ GMOs ക്ക് കുഴപ്പമൊന്നുമില്ലാത്തതാണെന്ന് വിശ്വസിപ്പിക്കാം എന്ന് അദ്ദേഹം കരുതിയിരുന്നിരിക്കാം. എന്നാല്‍ എന്റെ കൈയ്യില്‍ എല്ലാ declassified രേഖകളും ഉണ്ടായിരുന്നു. ഇന്റര്‍വ്യൂവില്‍ അദ്ദേഹം പരവശനാകുന്നത് നിങ്ങള്‍ക്ക് കാണാം”
GMOs സാധാരണ ആഹാരത്തേപ്പോലെആണെന്നുള്ള തത്വമാണ് മൊണ്‍സാന്റോ FDA യോട് വിശദീകരിച്ചത്. “എന്നാല്‍ ഈ തത്വം അശാസ്ത്രീയമാണ് എന്ന് ഞാന്‍ ഈ സിനിമയിലൂടെയും പുസ്തകത്തിലൂടെയും വെളിപ്പെടുത്തുന്നു.”
“ഇതില്‍ ശാസ്ത്രീയമായി ഒന്നുമില്ല. മോന്‍സാന്റോയ്ക്ക് വേണ്ടി GMOs നെ വേഗം അംഗീകരിപ്പിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. Michael Taylor ആയിരുന്നു അപ്പോഴത്തെ FDA യുടെ വക്കീല്‍. Taylor പിന്നീട് മൊണ്‍സാന്റോയുടെ വൈസ്-പ്രസിഡന്റായി.” ( അമേരിക്കന്‍ സര്‍ക്കാരിലും മോണ്‍സാന്റോയുടെ എക്സിക്യുട്ടിവ് ബോര്‍ഡിലും ഉള്ള കറങ്ങുന്ന കസേരകളേക്കുറിച്ച് ഈ സിനിമ വ്യക്തമാക്കുന്നുണ്ട്. Donald Rumsfeld ആണ് ഒരു high-profile ഉദാഹരണം)
“എല്ലാ അന്താരാഷ്ട്ര regulations ഉം പിന്‍തുടരുന്നത് FDA യുടെ തീരുമാനത്തെ ആണ്. അതായത് നിങ്ങളുടെ കൃഷിയിടത്തിലുള്ള GMOs മൊണ്‍സാന്റോയുടേതാണ്. അതില്‍ 70% ത്തിന് Roundup ന് എതിരായ പ്രതിരോധ ശേഷിയുണ്ട്. അതുകൊണ്ട് അതില്‍ കീടനാശിനി അടങ്ങിയിട്ടുണ്ട്. അവ ശരിക്കും പരീക്ഷിക്കപ്പെട്ടില്ല. ആഹാര സുരക്ഷിതത്തെ നമ്മള്‍ പരീക്ഷിച്ചിട്ടില്ല!” അവള്‍ വിശദീകരിക്കുന്നു, “അമേരിക്കയില്‍ ആഹാരവുമായി ബന്ധപ്പെട്ട അലര്‍ജി കഴിഞ്ഞ 10 വര്‍ഷങ്ങളായി വളരെ കൂടിയിട്ടുണ്ട്. അത് GMOs കാരണമാണെന്നാണ് ഒരു സിദ്ധാന്തം. നമുക്കറിയില്ല, കാരണം അത് കണ്ടെത്താന്‍ ഒരു വഴിയുമില്ല.”
“നമ്മള്‍ക്ക്, ഒരു ഉപഭോക്താവായും പൗരന്‍ ആയും, ഇതിന് മാറ്റം ഉണ്ടാക്കാന്‍ കഴിയും. ഒരുപാടുകാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയും. ആദ്യം ചെയ്യേണ്ടത് GMOs അടങ്ങിയിട്ടുള്ള ആഹാരങ്ങള്‍ ലേബല്‍ ചെയ്യുകയാണ്. യൂറോപ്പ്യന്‍മാര്‍ അവരുടെ നാട്ടില്‍ അത് ചെയ്തു കഴിഞ്ഞു.”
80% ഉപഭോക്താക്കള്‍ക്കും GMOs അടങ്ങിയ ആഹാരം ലേബല്‍ ചെയ്യണമെന്നാണ് GMOs നിര്‍മ്മിക്കപ്പെട്ടതിന് ശേഷം നടന്ന 22 പഠനങ്ങള്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് വേണ്ട ആഹാരം തെരഞ്ഞെടുക്കാന്‍ കഴിയും. അത് തീര്‍ച്ചയായും GMOs ന്റെ അന്ത്യം കുറിക്കും.
ഈ സിനിമ ഗ്ലാമറില്ലാത്ത വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. പേടി കൂടാതെ പറയുന്ന രാഷ്ട്രീയ നിലപാട്, പ്രത്യേക ഘടന, ധാരാളം വിവരങ്ങള്‍ ഇവ ഒരു ശരാശരി കാഴ്ച്ചക്കാരനെ അകറ്റി നിര്‍ത്തും. എന്നിരുന്നാലും എല്ലാവരും കാണേണ്ട ഒരു സിനിമ ആണ് ഇത്. പ്രത്യേകിച്ചും ഇത്തരം കാര്യങ്ങളേക്കുറിച്ച് അവബോധം ഇല്ലാത്തവര്‍.
പരിസ്ഥിതി പ്രവര്‍ത്തക ആയ വന്ദനാശിവ പറയുന്നു: “രണ്ടാം ഹരിത വിപ്ലവം ആഹാര സുരക്ഷയേപ്പറ്റിയുള്ളതല്ല. അതിന് മൊണ്‍സാന്റോയുടെ ലാഭം ഉറപ്പാക്കുകയാണ് ലക്ഷ്യം. മൊണ്‍സാന്റോ ഇപ്പോള്‍ BT (Bacillus thuringiensis) ജീന്‍ അടനിയ 20 വിളകള്‍ പരീക്ഷിക്കുന്നുവെന്ന് അവരുടെ ഗവേഷണ അജണ്ട നോക്കിയാല്‍ നിങ്ങള്‍ക്കറിയാം കഴിയും. അവര്‍ ഒരു വിളകളേയും വെറുതെ വിടുന്നില്ല. കടുക്, അരി, വഴുതനം, okra, cauliflower. ഒരിക്കല്‍ വിത്തിന്റെ അവകാശം അവര്‍ നേടിയെടുത്താല്‍ അതിന്ല്‍ നിന്നും റോയല്‍റ്റി ശേഖരിക്കാം. പിന്നീട് നമ്മള്‍ ഏത് വിള കൃഷിചെയ്യാനും അവരെ ആശ്രയിക്കേണ്ടി വരുകയും ചെയ്യും. അവര്‍ക്ക് വിത്തുകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാന്‍ ആഹാരത്തേയും നിയന്ത്രിക്കാന്‍ കഴിയും. അതാണ് അവരുടെ തന്ത്രം. അത് തോക്കുകളേക്കാളും ബോമ്പുകളേക്കാളും ശക്തമാണ്. അതാണ് ഭൂമിയിലെ ജനങ്ങളെ നിയന്ത്രിക്കാനുള്ള നല്ല വഴി.”
— സ്രോതസ്സ് http://www.montrealmirror.com/
ആന്ധ്രാപ്രദേശിന്റെ മൊത്തം സോഫ്റ്റ്‌വെയര്‍ കയറ്റുമതിയേക്കാള്‍ കൂടുതല്‍ തുക അവിടുത്തെ കര്‍ഷകര്‍ വിദേശകമ്പനി വിത്തും വളവും കീടനാശിനിയും വാങ്ങാന്‍ വേണ്ടി ഉപയോഗിച്ചു. പുത്തന്‍ തലമുറ മെക്കാളെയുടെ കാപ്പിരി ഗുമസ്തര്‍ക്ക് കിട്ടുന്ന ലക്ഷങ്ങളുടെ ശമ്പളം അമേരിക്കക്കാരന്റെ ഔദാര്യമല്ല. അത് നമ്മുടെ പോലുള്ള രാജ്യങ്ങളില്‍ നിന്ന് അടിച്ചുകൊണ്ടു പോകുന്ന പണത്തിന്റെ “അമേരിക്കന്‍ ഡ്രീംസ്” നിലനിര്‍ത്താന്‍ വേണ്ടിയുള്ള ചെറിയ അംശമാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
പോസ്റ്റ് നന്നായിരിക്കുന്നു.
ഇന്ത്യയില്‍ ജനിതകമാറ്റം വരുത്തിയ പരുത്തിയുടെ കൃഷി നടക്കുന്നുണ്ടെന്നറിയാം (ബി.ടി പരുത്തി എന്നോ മറ്റോ!!). മറ്റ് ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ എന്തെങ്കിലും ഇന്ത്യയില്‍ കൃഷിചെയ്യുന്നുണ്ടോ??. അതുപോലെ GMO വിനെതിരെ ഗവണ്മന്റ് തലത്തില്‍ വല്ലതും നടക്കുന്നുണ്ടോ??.
ഇക്കര്യത്തില്‍ യൂറോപ്പിനെ പോലെ അത്തരം വിളകള്‍ പ്രതേകം തിരിച്ചറിയപ്പെടാന്‍ സഹായകമായെതെങ്കിലും ഇന്ത്യയിലും വേണം.
അവര്‍ക്ക് വേണ്ടി ഭക്ഷ്യ വിളകള്‍ പരീക്ഷിക്കാന്‍ തമിഴ്നാട്ടി ഒരു പരിപാടി നടന്നതായി 2 വര്‍ഷം മുമ്പ് കേട്ടിരുന്നു. അതിനെതിരെ സമരവും. അതുപോലെ മറ്റ് സ്ഥലങ്ങളിലും ഇത്തരം പരിപാടികള്‍ നടക്കുന്നുണ്ടാവാം.
വളരെ പ്രധാനപ്പെട്ട വിഷയം. സ്വകാര്യ താല്‍പ്പര്യങ്ങള്‍ ഒച്ചിഴയുന്നതുപോലെ ലോകത്തെ വിഴുങ്ങുന്നത് ആരും ശ്രദ്ധിക്കാതെയാണ്. ആ ഡോക്ക്യുമെന്ററി ലോകം മുഴുവന്‍ പ്രചരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഡോക്ക്യുമെന്ററി പ്രചരിച്ചാല്‍ മാത്രം പോരാ.
അത് അനുകൂലിക്കുന്നുണ്ടെങ്കില്‍ നമ്മള്‍ പ്രവര്‍ത്തിക്കുകയും വേണം.
വിദേശകമ്പനികളുടെ അനാവശ്യമായ ഉത്പന്നങ്ങളെങ്കില്‍ ഉപേക്ഷിക്കാന്‍ നമുക്ക് കഴിയണം. ഉദാഹരണത്തിന് പെപ്സി, കോള, മറ്റ് ലഘുപാനീയങ്ങള്‍, കോള്‍ഗേറ്റ്, പെപ്സോഡന്റ് തുടങ്ങിയ പേസ്റ്റ്കള്‍. ഇവക്ക് പകരം ഡാബറിന്റെ ഉത്പങ്ങള്‍ ഉപയോഗിക്കാം. പല്ല് തേക്കാന്‍ പല്‍പ്പൊടിയാണ് ഉചിതം. വിരല്‍ കൊണ്ട് തേക്കുമ്പോള്‍ മോണയേയും ബലപ്പെടുത്തും. നമ്പൂതിരീസിന്റെ പല്‍പ്പൊടിയും പേസ്റ്റും ലഭ്യമാണ്.
പ്രദേശീകമായ സമ്പദ്ഘടനയേ വളര്‍ത്തുക. സുസ്ഥിര ഗ്രാരമമാകണം ലക്ഷ്യം
ഇത് വിദേശികളോടുള്ള എതിര്‍പ്പായി മാറരുത്. ലോകം മുഴുവന്‍ മനുഷ്യരൊന്നാണ്.