2007 ആയപ്പോഴേക്കും അമേരിക്കയിലെ ഡാറ്റാസെന്ററുകളുടെ എണ്ണം 26 ലക്ഷത്തില്‍ നിന്ന് 118 ലക്ഷം ആയി ഉയര്‍ന്നു. IDC എന ഗവേഷണ സ്ഥാപനമാണ് ഈ പഠനം നടത്തിയത്. ലോകം മൊത്തം അത് 303 ലക്ഷം ആണ്. “വാങ്ങുക, ഇന്‍സ്റ്റാള്‍ ചെയ്യുക, പിന്നീട് അതിനേക്കുറിച്ച് ആലോചിക്കാതിരിക്കുക എന്നതാണ് വര്‍ഷങ്ങളായി ചെയ്തിരുന്നത്” IDC യുടെ ഗവേഷകന്‍ Vernon Turner പറയുന്നു. “ഇത് എല്ലാത്തരത്തിലുമുള്ള ദക്ഷതക്കുറവിന് (inefficiencies) കാരണമായി. ഇപ്പോള്‍ നമ്മള്‍ അതിന്റെ ഫലം അനുഭവിക്കുന്നു”. ഡാറ്റാ സെന്ററുകളിലെ കൂടുതല്‍ കമ്പ്യൂട്ടറുകളും 15% ലോ അതില്‍ താഴെയോ ആണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള സമയം അവ ഉറങ്ങുന്നു. അന്നാലും അപ്പോഴും അത് വൈദ്യുതി ഉപയോഗിക്കും. വലിയ കമ്പ്യൂട്ടറുകള്‍ എണ്ണത്തില്‍ കുറവായിരുന്ന പഴയ കാലത്ത് അവ കൂടുതല്‍ ദക്ഷതയുള്ളതായിരുന്നു. 80%ത്തോളം ശേഷിയിലായിരുന്നു മെയിന്‍ഫ്രേം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കമ്പ്യൂട്ടറുകള്‍ വളരേറെ ചൂട് പുറത്തുവിടുന്നു. ഒരു ഡറ്റാസെന്റര്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ പകുതി അതിന് വേണ്ടിവരുന്ന ശീതീകരണി, ഫാന്‍ തുടങ്ങി അവയെ തണുപ്പിക്കാനാവശ്യമായ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാണ്. 2006 വരെയുള്ള 5 വര്‍ഷക്കാലം അമേരിക്കന്‍ ഡാറ്റാസെന്ററുകള്‍ അവയുടെ ഊര്‍ജ്ജ ഉപഭോഗം ഇരട്ടി ആക്കി. അമേരിക്കയിലെ മൊത്തം ടെലിവിഷന്‍ സെറ്റുകള്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തേക്കാള്‍ കൂടുതലാണ് ഇത് എന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് അമേരിക്കന്‍ ഡറ്റാസെന്ററുകള്‍ 2011 ആകുമ്പോഴേക്കും ഊര്‍ജ്ജ ഉപഭോഗം വീണ്ടും ഇരട്ടിയാക്കും. ഇത്ന് വേണ്ടി 25 പുതിയ വൈദ്യുത നിലയങ്ങള്‍ നിര്‍മ്മിക്കേണ്ടി വരും. McKinsey & Company നടത്തിയ പഠനമനുസരിച്ച് ലോകം മൊത്തമുള്ള ഡാറ്റാസെന്ററുകള്‍ 2020 ആകുമ്പോഴേക്കും വ്യോമയാന വ്യവസായം പുറത്തിവിടുന്ന ഹരിത ഗൃഹ വാതകങ്ങളേക്കാള്‍ കൂടുതല്‍ ഉദ്വമനം നടത്തും. പുതിയ ഡാറ്റാസെന്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക മാത്രമല്ല പഴയവ പുതുക്കുകയും ഒരു ജോലിയാണ്. അമേരിക്കയിലുള്ള 6,600 ഡാറ്റാസെന്ററുകള്‍ വരും വര്‍ഷങ്ങളില്‍ മാറ്റിവെക്കുകയോ പുതുക്കുകയോ ചെയ്യണ്ടതാണ്. അവര്‍ക്ക് വേറെ വഴിയൊന്നുമില്ല. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ 30% അമേരിക്കന്‍ കോര്‍പ്പറേഷനുകളും പുത്തന്‍ സാങ്കേതിക വിദ്യകളെ ഡാറ്റാസെന്ററുകളുടെ പരിമിതി മൂലം മാറ്റിവെക്കുകയാണ്.
– from www.nytimes.com