ജൈവ കൃഷി

എണ്ണയുടെ ഉയരുന്ന വില, ആഗോളതാപനത്തിന്റെ കാലാവസ്ഥയിലുള്ള സ്വാധീനം തുടങ്ങിയ കൊടുംകാറ്റുകള്‍ ആഗോള പട്ടിണി എന്ന സുനാമിക്ക് തുടക്കം കുറിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകള്‍ ജീവിക്കുന്ന സ്ഥലം ആഫ്രിക്കയാണ് എന്നതില്‍ തര്‍ക്കമില്ല. അവിടെ പട്ടിണിയുടെ വളര്‍ച്ചനുസരിച്ച് ആഹാര സഹായം കൂടുന്നില്ല.

എന്നാല്‍ ഈ പ്രശ്നത്തിന്റെ ഉത്തരം ജനിതക മാറ്റം വരുത്തിയ വിത്തുകളിലും പെട്രോളിയം അടിസ്ഥാനമാക്കിയുള്ള വളങ്ങളിലും അടിസ്ഥാനമാക്കിയുള്ള പഴയ ഹരിത വിപ്ലവമല്ല. പകരം നമുക്ക് വേണ്ടത് ഒരു പോസ്റ്റ് മോഡേണ്‍ ഹരിത വിപ്ലവമാണ്. നോബല്‍ സമ്മാന ജേതാവും ഹരിത വിപ്ലവത്തിന്റെ അപ്പുപ്പനുമായ Dr. Norman Borlaug പട്ടിണികൊണ്ട് ദുരിതമനുഭവിക്കുന്നവരെ രക്ഷപെടുത്താന്‍ കുറഞ്ഞ കൃഷിയിടത്തില്‍ നിന്ന് കൂടുതല്‍ വിളയുണ്ടാക്കാനുള്ള ഗവേഷണങ്ങള്‍ നടത്തി വിജയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പദ്ധതി തെക്കെ അമേരിക്കയിലും ഏഷ്യയിലും വിജയം കണ്ടെത്തി.

ഇന്നത്തെ കാര്‍ബണ്‍ ഉദ്വ്മനം ചെയ്യുകയും പരിസ്ഥിതി നാശം ഉണ്ടാക്കുകയും ചെയ്യുന്ന ലോകത്തില്‍ നിന്ന് വിഭിന്നമായിരുന്നു രണ്ടാ ലോക മഹായുദ്ധം കഴിഞ്ഞ കാലം. അന്ന് സമാധാനപരമായി രാസ വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. ഇന്ന് നമുക്ക് അന്നുള്ളതിനേക്കാള്‍ വളരെയേറെ അറിവ് ഉണ്ട്. എണ്ണം കൂടുന്ന ജനങ്ങളെ ശുദ്ധ വായുവിനും ജലത്തിനും പരിസ്ഥിതിക്കും നാശം വരാതെ തീറ്റാന്‍ ഉള്ള വഴി അത്യാവശ്യമാണ്.

ആധുനിക കൃഷി പെട്രോളിയം അടിസ്ഥാനമാക്കിയുള്ള വളങ്ങളുടേയും വിഷ രാസ വസ്തുക്കള്‍ അടങ്ങിയ കീടനാശിനിയുടേയും വര്‍ദ്ധിച്ച ഉപയോഗത്തിലൂടെ ആണ് കൂടിയ ഉത്പാദനം ഉണ്ടാക്കുന്നത്. കീടനാശിനിയുടെ ഉപയോഗം വികസ്വര രാജ്യങ്ങളില്‍ ആരോഗ്യ സംരക്ഷണത്തിന്റെ ചിലവ് വര്‍ദ്ധിക്കാന്‍ ഇടയാക്കി എന്ന് ലോക ബാങ്കിന്റെ അടുത്തിട ഇറക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇത് കീടനാശിനിയുടെ ഗുണത്തേക്കാള്‍ കൂടുതലാണ്. നൈട്രജന്‍ വളങ്ങളുടെ കൂടിയ ഉപയോഗം ആഗോള താപനത്തെ കൂടുതലാക്കുന്നു. രാസവളങ്ങളുടെ കഴിഞ്ഞ 50 വര്‍ഷത്തെ ഉപയോഗം ഭീമമായ ആഗോള താപന ഭാരമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് വളത്തിന്റെ നിര്‍മ്മാണം, ഗതാഗതംകൃഷിഭൂമിയില്‍ നിന്ന് വളത്തില്‍ നിന്നുള്ള വാതക നിര്‍ഗമനം എന്നിവമൂലമാണ്. കൂടാതെ ഈ രാസവസ്തുക്കള്‍ വെള്ളത്തേയും മലിനപ്പെടുത്തുന്നു.

ഇതിനേക്കാള്‍ നല്ല മാര്‍ഗ്ഗം ഉണ്ട്. ഒരേക്കറിലെ ജൈവ കൃഷിക്ക് പ്രതി വര്‍ഷം 7,000 പൗണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയുമെന്ന് Rodale Institute തെളിയിച്ചു. അമേരിക്കയിലെ 43.4 കോടി ഏക്കര്‍ കൃഷിയിടങ്ങള്‍ ജൈവകൃഷി അവലംബിച്ചാല്‍ 21.7 കോടി കാറുകളില്‍ നിന്നുള്ള മലിനീകരണം തടയുന്നതിന് തുല്ല്യമായിരിക്കും. ഓരോ രണ്ട് ഏക്കറുകള്‍ ഒരു കാറിന് തുല്ല്യം.

ജൈവ കൃഷി ഒട്ടും തന്നെ ഉത്പാദനം കുറക്കില്ല എന്നും Rodale Institute പഠനം പറയുന്നു.

– from www.treehugger.com

by Timothy J. LaSalle is CEO of the Rodale Institute, a 60-year-old non-profit organization dedicated to researching sustainable farming and educating farmers and consumers about the food we eat.

Aug 29, 2008

3 thoughts on “ജൈവ കൃഷി

ഒരു അഭിപ്രായം ഇടൂ