അമേരിക്കക്കാര്‍ യാത്ര കുറക്കുന്നു


ഏപ്രില്‍ 2008 ലെ കണക്ക് അനുസരിച്ച് റോഡിലൂടെയുള്ള അമേരിക്കക്കാരുടെ യാത്ര 39344 കോടി കിലോമീറ്റര്‍ ആയി കുറഞ്ഞു. അമേരിക്കന്‍ Department of Transportation’s (DOT) ന്റെ അഭിപ്രായത്തില്‍ ഏപ്രില്‍ 2007 ലെ യാത്രയേക്കാള്‍ 1.8% കുറവാണിത്. 2008 ലെ മൊത്തത്തിലുള്ള യാത്രയും 2007 നെ അപേക്ഷിച്ച് 2.1% എന്ന തോതില്‍ കുറഞ്ഞ് 149568 കോടി വാഹന കിലോമീറ്റര്‍ എന്ന സംഖ്യയില്‍ എത്തി. വാഹനമോടിക്കുന്നത് കുറയുന്നതും അതോടൊപ്പം പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് കൂടുന്നതും ഹൈവേ നിര്‍മ്മാണത്തിനും പരിപാലനത്തിനുമുള്ള പണം കണ്ടെത്താന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നുള്ളതിന്റെ സൂചനയാണ് എന്ന് US Transportation Secretary Mary E. Peters പറയുന്നു (http://www.dot.gov/affairs/dot8408.htm). ഫെഡറല്‍ Highway Trust Fund ഇപ്പോള്‍ ഒരു ഗാലണ്‍ പെട്രോളിന് 18.4 സെന്റും ഡീസലിന് 24.4 സെന്റും ഈടാക്കുന്നുണ്ട്. ഇടത്തരം വലിപ്പമുള്ള SUV കളുടെ വില്‍പ്പന 2007 മേയ് യിലേതുമായി അപേക്ഷിച്ച് നോക്കുമ്പോള്‍ 2008 ല്‍ 38% കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കാറിന്റെ വില്‍പ്പന 57% കൂടിയിട്ടുണ്ട്. പെട്രോളിന് വില കൂടിയാലും അമേരിക്കക്കാര്‍ വാഹനമോടിക്കുന്നത് കുറക്കില്ല എന്നതാണ് പഴയ ട്രന്റ്, എന്നാല്‍ കൂടുതല്‍ ദക്ഷതയുള്ള വാഹങ്ങളായിരിക്കും ഓടിക്കുക എന്നതാണ് ഇപ്പോള്‍ കാണുന്നത്. ഭാവിയില്‍ എണ്ണയില്‍ നിന്നുള്ള നികുതി കുറയുന്നതിനാല്‍ റോഡ് പരിപാലനം മോശമാകാന്‍ സാദ്ധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു.

Source: http://www.fhwa.dot.gov/ohim/tvtw/tvtpage.htm

– from www.greencarcongress.com

ലോകം മുഴുവനും എണ്ണ ഒരു വരുമാന മാര്‍ഗ്ഗമായാണ് സര്‍ക്കാരുകളും വ്യവസായികളും കാണുന്നത്. ആഗോള താപനത്തിന്റേയും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടേയും കാരണമാണ് ഈ എണ്ണയില്‍ നിന്നുള്ള മലിനീകരണം. എണ്ണ നേരിട്ട് ഉപയോഗിക്കാതെ റോഡില്‍ മലിനീകരണം ഉണ്ടാക്കാത്ത വൈദ്യുത വാഹങ്ങള്‍ 100 വര്‍ഷത്തില്‍ അധികമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. എന്നാലും അവക്ക് വേണ്ടത്ര പ്രാധാന്യം കിട്ടാത്തത് എല്ലാവരും അതിനെ ഒരു വരുമാനമാര്‍ഗ്ഗമായി കാണുന്നതുകൊണ്ടാണ്. അതിന് മാറ്റം ഉണ്ടാകണമെങ്കില്‍ എണ്ണയുടെ ഉപയോഗം കുറക്കുക.
എണ്ണ ഉപയോഗിച്ച് ഓടുന്ന വാഹങ്ങള്‍ വാങ്ങരുത്.

ഒരു അഭിപ്രായം ഇടൂ