കാലാവസ്ഥ മാറുന്നതോടുകൂടി നമ്മളിപ്പോള്‍ വളരെ വിക്ഷുപ്തമായ സംഭവങ്ങള്‍ക്ക് (ചൂട് കാറ്റ് പോലുള്ള) സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. പണ്ടുള്ളതിനേക്കാള്‍ കൂടിയ എണ്ണത്തിലാണ് അവ സംഭവിക്കുന്നത്. (ചിത്രം 2). നിരന്തരമുണ്ടാകുന്ന ഈ വിക്ഷുപ്ത കാലാവസ്ഥ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന സമയം വരെ കുറച്ചിരിക്കുന്നു. ഈ വിക്ഷുപ്തമായ സംഭവങ്ങള്‍ ഒരു കൂട്ടമായാണ് സംഭവിക്കുന്നത്. ഒന്നിച്ചുള്ള ഇവയുടെ ഫലം വളരെ യേറെയാണ്. ഉദാഹരണത്തിന് ചൂട് കാറ്റ് (heat waves), വരള്‍ച്ച, air stagnation, കാട്ടുതീ.
പ്രതിവര്‍ഷം 100 കോടി ഡോളറില്‍ കൂടുതല്‍ നാശം ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ എണ്ണമാണ് ചിത്രം 1 ലെ നീല ബാര്‍. നീല വര ദുരന്തമുണ്ടായപ്പോള്‍ അതുണ്ടാക്കിയ നാശവും ചുവന്ന വര പണപ്പെരുപ്പം മൂലം കൃത്യമാക്കിയ തുകയും ആണ്. 100 കോടിക്കണക്കിന് ഡോളറാണ് ഇവയുടെ വര്‍ഷം തോറുമുള്ള നാശം.
പല വിക്ഷുപ്ത സംഭവങ്ങളും അവയുടെ ഫലവും ഇപ്പോള്‍ വ്യത്യാസം വന്നുകൊണ്ടിരിക്കുന്നു. ഉദ്ദഹരണത്തിന് :
- ചൂട് കൂടിയ ദിവസവും രാത്രിയും ഇപ്പോള്‍ വടക്കേ അമേരിക്കയല്‍ കാണുന്നു. തണുത്ത ദിവസങ്ങള്‍ കുറഞ്ഞുവരുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ തീവ്രമായ തണുപ്പ് കാറ്റ് 1895 ന് ശേഷമുള്ള എത് 10 വര്‍ഷത്തേക്കാള്‍ കുറവാണ്. 1950 ന് ശേഷം ചൂട് കാറ്റിന്റെ എണ്ണം കൂടിയിട്ടുണ്ട്.
- frost ഉണ്ടാകുന്ന ദിവസങ്ങള്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിനെക്കാള്‍ ഫ്രോസ്റ്റ് ഇല്ലാ ദിവസങ്ങള്‍ കൂടുതലാണ് ഇപ്പോള്‍.
- ശക്തമായ മഴ ഇപ്പോള്‍ കൂടുതല്‍ സംഭവിക്കുന്നു.
- ചില സ്ഥലങ്ങളില്‍ വരള്‍ച്ച ഇപ്പോള്‍ കൂടുതല്‍ ശക്തിയിലാവുന്നു.
- 1970 ന് ശേഷം അറ്റ്ലാന്റിക് tropical കൊടുംകാറ്റിനും ഹരിക്കേനും വിനാശ ശക്തി വളരേറെ കൂടി.
- കഴിഞ്ഞ 50 വര്‍ഷങ്ങളായി കൊടുംകാറ്റിന്റെ പാത വടക്കേ അറ്റ്ലാന്റിക്കിലും വടക്കേ പസഫിക്കിലും കൂടുതല്‍ വടക്കോട്ട് നീങ്ങി. വടക്കേ പസഫിക്കില്‍ തണുപ്പ് ഏറ്റവും കൂടിയ സമയത്തെ കൊടുംകാറ്റിന് കൂടുതല്‍ ശക്തി ഉണ്ടായി.
ചിത്രം 2 ല്‍ താപനിലയുടെ അളവ് കൂടുതലും ശരാശരിയില്‍ ആണ് നില്‍ക്കുന്നത്. അതുകൊണ്ട് അവയുടെ സംഭാവ്യത കൂടുതലാണ്. വളരെ കുറവ് അളവുകള്‍ മാത്രമാണ് അതി തീവൃമായത്. അവ എണ്ണത്തില്‍ കുറവുമാണ് സംഭവിക്കുന്നത്. അതുപോലെ മഴ (താഴെ) കൂടുതല്‍ ദിവസങ്ങളിലും കുറവ് അളവിലാണ് പെയ്തത്, പേമാരിയുടെ എണ്ണം കുറവാണ്. ഏതാണ് അതിതീവ്രമെന്നുള്ള തരംതിരിക്കല്‍ അതാത് വിശകലനത്തെ ആപേക്ഷിച്ചാണിരിക്കുന്നത്. താരതമ്മ്യേന കുറവ്. ഏകദേശം 10% വരും.
എന്തുകൊണ്ട് മാറ്റങ്ങള്‍?
മനുഷ്യന്റെ പ്രവര്‍ത്തനഭലമായി അന്തരീക്ഷം ചൂടാകുന്നത് തീവ്ര കാലാവസ്ഥക്ക് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. വടക്കേ അമേരിക്കയില്‍ കഴിഞ്ഞ 50 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ താപനില ആണ് 2006 ല്‍ രേഖപ്പെടുത്തിയത്.
- പേമാരി കഴിഞ്ഞ 50 വര്‍ഷങ്ങളിലേക്കും കൂടുതലാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഹരിത ഗൃഹ വാതകങ്ങള്‍ കാരണം താപനില വര്‍ദ്ധിച്ച അന്തരീക്ഷത്തില്‍ നീരാവി കൂടുതല്‍ ഉണ്ടാകുന്നതാണ് ഇതിന് കാരണം.
- അന്തരീക്ഷത്തിന്റെ ഉയര്‍ന്ന താപനില കാരണം കരയില്‍നിന്നുള്ള ബാഷ്പീകരണവും കൂടി. അത് ദീര്‍ഘമേറിയതും തീവ്രമായതുമായ വരള്‍ച്ച ഉണ്ടാക്കുന്നു.
- സമുദ്ര നിരപ്പിലെ ഉയര്‍ന്ന താപനില വടക്കേ അമേരിക്കയില്‍ കൊടുംകാറ്റിന്റെ എണ്ണം കൂട്ടി. ശക്തമായ സ്റ്റാറ്റിസ്റ്റിക്കലായ ബന്ധം അറ്റ്ലാന്റിക് കടല്‍ നിരപ്പിലെ താപനിലയും അറ്റ്ലാന്റിക് കൊടുംകാറ്റുകളും തമ്മിലുണ്ട് ചിത്രം 3. ഇത് കൊടുംകാറ്റിന്റെ മനുഷ്യ ബന്ധത്തെ കാണിക്കുന്നു. ( കൂടുതല്‍ പഠനം ഇതിന് ആവശ്യമാണ്.)
- തണുപ്പ് സമയത്തെ കൊടുംകാറ്റിന്റെ തീവ്രതയും സ്ഥലവും സമുദ്രനിരപ്പിലെ മര്‍ദ്ദം സ്വാധീനിക്കുന്നു. ഇതിലും മാറ്റങ്ങള്‍ മനുഷ്യപ്രവര്‍ത്തനങ്ങള്‍ക്കുണ്ട്.
ഭാവി എന്ത്?
വടക്കേ അമേരിക്കയില്‍ ഇനിയുമുണ്ടാകുന്ന താപനിലാ വര്‍ദ്ധനവ് അവിടെ അതി തീവ്ര കാലാവസ്ഥക്കും സംഭവങ്ങള്‍ക്കും കാരണമാകും. ഉദാഹരണത്തിന് അപൂര്‍വ്വം നടക്കുന്ന തീവ്ര കാലാവസ്ഥ ഒരു സാധാരണ സംഭവമാകുമെന്നാണ് കാലാവസ്ഥാമോഡലുകള്‍ കാണിക്കുന്നത്.
- ഭാവിയിലുണ്ടാകുന്ന തീഷ്ണമായ ചൂട് താഴെപ്പറയുന്ന മാറ്റങ്ങള്‍ ശരാശരി താപനിലയിലുണ്ടാക്കും. അസാധാരണമായി ചൂട് കൂടിയ ദിവസവും രാത്രിയും ചൂട് കാറ്റും ഒരു സാധാരണ സംഭവമാകും (ചിത്രം 4 ) അതുപോലെ തന്നെ തണുപ്പ് കാലത്ത് ഇപ്പോഴത്തേതിലും തണുപ്പ് കൂടിയ രാത്രിയും പകലും. ഫ്രോസ്റ്റ് ഉണ്ടാകുന്ന ദൈവസങ്ങളുടെ എണ്ണം കുറയും.
- സമുദ്രത്തിലെ മഞ്ഞിന്റെ അളവ് വീണ്ടും കുറയും. ചിലപ്പോള്‍ അടുത്ത ദശാബ്ദങ്ങളില്‍ ആര്‍ക്ടിക് സമുദ്രത്തില്‍ വേനല്‍കാലത്ത് മുഴുവന്‍ ഐസും ഉരുകാനുള്ള സാദ്ധ്യതയും ഉണ്ട്. ക്യാനഡയുടേയും അലാസ്കയുടേയും തീരപ്രദേശത്ത് കൂടുതല്‍ കടല്‍ ക്ഷോഭവും ശക്തമായ തിരകളും ഉണ്ടാകും.
- മഴ ശരാശരിയില്‍ കുറവാകും എന്നാല്‍ ഉണ്ടാകുന്നതിന്റെ ശക്തി വളരെ വലുതുമായിരിക്കും.
- ഭാവിയില്‍ ചില സ്ഥലങ്ങളില്‍ വരള്‍ച്ച ഒരു സാധാരണ സംഭവമാകും. അത് കുടിവെള്ള ക്ഷാമം കാട്ടുതീ തുടങ്ങിയവക്ക് കാരണമാകും. അമേരിക്കയുടെ തെക്കുപടിഞ്ഞാറേ പ്രദേശങ്ങള്‍, മെക്സിക്കോയുടെ ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
- വടക്കേ അറ്റ്ലന്റിക്, വടക്കേ പസഫിക് കൊടുംകാറ്റിന്റെ വേഗതയും അവയുണ്ടാക്കുന്ന മഴയുടെ അളവും കൂടും. സമുദ്ര നിരപ്പിലെ ഓരോ ഡിഗ്രി സെന്റീഗ്രേഡ് താപനിലാ വര്‍ദ്ധനവ് കൊടുംകാറ്റുണ്ടാക്കുന്ന മഴ 6% മുതല്‍ 18% വരെ കൂടുതലാക്കും എന്ന് കാലാവസ്ഥാ മോഡലുകള്‍ പറയുന്നു. കൂടാതെ കൊടുംകാറ്റിന്റെ വേഗത 1% മുതല്‍ 8% വരെ കൂടും.
- ഭാവിയില്‍ അറ്റ്ലന്റിക്, പസഫിക് basins ല്‍ തണുപ്പ് കാലത്തെ കൊടുംകാറ്റ് കൂടുതല്‍ സാധാരണവും ശക്തവും ആകും. തിരമാലകള്‍ക്ക് പൊക്കം കൂടും.
– from www.climatescience.gov
കാര്‍ബണ്‍ സമ്പദ്ഘടനയുടെ വക്താക്കളായ കോര്‍പ്പറേറ്റും അവരുടെ ദല്ലാള്‍മാരായ അധികാരികളും, മാധ്യമങ്ങളും എങ്ങനെയും ആ സമ്പദ്ഘടനയേ മുന്നോട്ട് നീക്കാന്‍ പരസ്യവും സിനിമയും ചാനലും പത്രവും സെലിബ്രിറ്റികളും ഉപയോഗിക്കും. ഹൃസ്വ ദൃഷ്ടികളായ ആ കച്ചവടക്കാരുടെ ജല്‍പ്പനങ്ങള്‍ ചെവിക്കൊള്ളതെ താങ്കള്‍ ഭാവി തലമുറക്ക് വേണ്ടി താങ്കളുടെ ഉപഭോഗം കുറക്കുക.
കഴിവതും യാത്ര ഒഴുവാക്കുക. അല്ലെങ്കില്‍ പൊതു ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. അതില്‍ നാണക്കേട് വിചാരിക്കരുത്.
കോര്‍പ്പറേറ്റ്കള്‍ക്ക് നല്‍കുന്ന പണത്തിന്റെ അളവ് കുറക്കുക. സിനിമാ സംഗീതം തുടങ്ങിയ വിനോദങ്ങള്‍ക്ക് നല്‍കുന്ന പണം കുറക്കുക. (അവര്‍ സത്യം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയാണ്)


