ഗ്രാന്റ് കന്ന്യന് സമീപമുള്ള 10 ലക്ഷം ഏക്കര്‍ പൊതുസ്ഥലത്ത് യുറേനിയം ഖനനം നടത്താനുള്ള ആവശ്യത്തെ ഉപേക്ഷിക്കാന്‍ അമേരിക്കന്‍ House Natural Resources Committee ബുഷ് ഭരണത്തോട് ആവശ്യപ്പെട്ടു. Rep. Raul Grijalva (D-Ariz.) അധ്യക്ഷനായുള്ള National Park, Forest and Public Lands നായുള്ള സമിതി ആണ് ഈ അടിയന്തിര ആവശ്യം ഉന്നയിച്ചത്. അമേരിക്കന്‍ കോണ്‍ഗ്രസ് 1983 ന് ശേഷം ഇതുപോലുള്ള ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. അവര്‍ 20-2 എന്ന വോട്ടെടുപ്പിലൂടെ ബുഷ് ഭരണകൂടത്തോട് നാഷണല്‍ പാര്‍ക്കിന്റെ സമീപമുള്ള യുറേനിയം ഖനന പരിപാടികള്‍ അടുത്ത 3 വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനാണ് പറഞ്ഞത്.
“ഗ്രാന്റ് കന്ന്യന്‍ പ്രദേശത്തിന്റെ ദുര്‍ബല പരിസ്ഥിതിയും uniqueness ഉം മലിനീകരണവും പണ്ട് നടത്തിയ യുറേനിയം ഖനനം മൂലം ജങ്ങള്‍ക്കുണ്ടായ അസുഖങ്ങളും മരണവും ഒക്കെ കണക്കിലെടുക്കുമ്പോള്‍ ഈ പ്രദേശം യുറേനിയം ഖനനത്തിന് ഏറ്റെടുക്കുന്ന ഏറ്റവും അവസനത്തെ പ്രദേശമായിരിക്കണം.”, Grijalva പഠഞ്ഞു.
Interior Secretary ആയ Dirk Kempthorneഓട് അരിസോണാ ഗവര്‍ണര്‍ Janet Napolitano ഗ്രാന്റ് കന്ന്യന്‍ പ്രദേശത്തെ ഖനനം മാര്‍ച്ചോടെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശമില്ലാതെ അത് ചെയ്യാനാവില്ല എന്നാണ് ഭരണകൂടം പ്രതികരിച്ചത്. ഈ പ്രദേശത്തുള്ള അമേരിക്കന്‍ ആദിവാസികളും (Native American tribes) Sierra Club ഉം സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. അവര്‍ പറയുന്നത് ടണ്‍ കണക്കിന് പാറ പൊടിച്ച് റേഡിയോആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ ഖനനം ചെയ്യുന്നത് പാര്‍ക്കിന്റെ ഭംഗി നഷ്ടപ്പെടുത്തും. കൂടാതെ യുറേനിയം എന്നത് വിഷവും ആണവവികിരണം പുറപ്പെടുവിക്കുന്നതുമാണ്. ഇത് കൊളറാഡോ നദിയിലെ വെള്ളത്തെ മലിനമാക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ള പ്രശ്നമുണ്ടാക്കുകയും ചെയ്യും.
യുറേനിയത്തിന്റെ കൂടിവരുന്ന വില യുറേനിയം ഖനനത്തിന്റെ വ്യവസായികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ജനുവരി 2003 ല്‍ ഗ്രാന്റ് കന്ന്യന്‍ പ്രദേശത്ത് 10 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 1100 പേര്‍ പൊതുസ്ഥലത്തിന് വേണ്ടി അപേക്ഷനല്‍കിയിട്ടുണ്ട്. “യുറേനിയത്തിന്റെ ആണവ വികിരണ മലിനീകരണത്തില്‍ നിന്ന് ഈ പ്രദേശത്തെ രക്ഷിക്കാന്‍ ബുഷ് ഭരണകൂടം ഉടന്‍ നടപടി എടുക്കണം”, Sierra Club Southwest Regional Director ആയ Rob Smith ഒരു പ്രസ്താവനയില്‍ പറഞ്ഞു. “പണ്ട് നടന്ന ഖനനം മൂലം ഉണ്ടായ യുറേനിയം മലിനീകരണം കൂലം സമീപ പ്രദേശത്തുള്ള സമൂഹം ഇപ്പോള്‍ തന്നെ രോഗങ്ങളും മരണവും അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ ബുഷ് ഭരണകൂടം പ്രതികരിച്ചില്ലെങ്കില്‍ ഇത് ഫിനിക്സ്, ലാസ് വെഗാസ്, തെക്കെ കാലിഫോര്‍ണിയ തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്നം ഉണ്ടാക്കും.”
പാര്‍ക്കിന് സമീപമുള്ള സ്ഥലത്തിന് വേണ്ടിയുള്ള 10,000 ല്‍ കൂടിയ ആവശ്യക്കാര്‍ക്ക് ഈ പ്രസ്ഥാവന ഒട്ടും ബാധിച്ചിട്ടില്ലെന്നാണ് The Associated Press പറയുന്നു. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് ഇത്തരത്തിലുള്ള ഒരു നീക്കം നടത്തിയപ്പോള്‍ Justice Department അതിനെ ഭരണഘടനാ വിരുദ്ധം എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ഉണ്ടായതെന്ന് Department of Interior ന്റെ ഒരു വക്താവ് പറഞ്ഞു. കൂടാതെ കമ്മറ്റിയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വോട്ടെടുപ്പിനെ ബഹിഷ്കരിച്ചുകൊണ്ട് പുറത്തുപോകുകയാണ് ഉണ്ടായത്.
ആ പ്രദേശങ്ങള്‍ ഖനനത്തില്‍ നിന്ന് സ്ഥരമായി ഒഴുവാക്കാനുള്ള ഒരു നിയമം കൂടി Grijalva മുന്നോട്ട് വെക്കുന്നുണ്ട്.
– from www.gristmill.grist.org. 25 ജൂണ്‍ 2008