16,000 സ്പീഷീസുകള്‍ വംശനാശത്തിലേക്ക്

ആഗോള ജൈവ വൈവിദ്ധ്യത്തെ തകര്‍ക്കുന്ന വംശനാശ ഭീഷണി ഇപ്പോള്‍ 100 മടങ്ങ് വേഗത്തിലാണ് ജീവികള്‍ അനുഭവിക്കുന്നത്. സ്പീഷീസുകളുടെ നാശം പ്രവചിക്കുന്ന പഴയ രീതികളില്‍ ധാരാളം തെറ്റുകള്‍ ഉണ്ടായിരുന്നു. ഭൂമിയിലെ ജീവജാലങ്ങളെ തുടച്ചുനീക്കാനെടുക്കുന്ന സമയത്തിന്റെ കാര്യത്തില്‍ പഴയ രീതികള്‍ നാടകീയമായി underestimate ചെയ്തു എന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ Nature മാസികയിലുള്ള ലേഖനത്തില്‍ വിശദമാക്കുന്നു.

പടിഞ്ഞാറന്‍ ഗോറില്ല, സുമാട്രന്‍ കടുവ, മലയന്‍ സൂര്യ കരടി(sun bear)(കരടി വംശത്തിലെ ഏറ്റവും ചെറുത്) തുടങ്ങിയ ജീവികള്‍ നേരത്തേ കരുതിയിരുന്നയിനേക്കാള്‍ വേഗത്തില്‍ ഇല്ലാതാകും. വന്യ ജീവി സംരക്ഷണ സംഘടനകള്‍ ആ ജീവികളുടെ നിലനില്‍പ്പ് ഭീഷണിയെ പ്രവചിക്കുന്ന ഈ പുതിയ മോഡലുകള്‍ ഉപയോഗിക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞരായ Brett Melbourne യും (University of Colorado, Boulder) Alan Hastings (University of California, Davis) ഉം അഭിപ്രായപ്പെട്ടു.

“ചില സ്പീഷീസുകള്‍ക്ക് വര്‍ഷങ്ങള്‍ക്കു പകരം മാസങ്ങള്‍ മാത്രമേ ആയുസുള്ളു. ചിലവയെ ഭീഷണി നേരിടുന്നവയായി കണക്കാക്കിയിട്ടുകൂടിയില്ല.” Melbourne പറയുന്നു. എല്ലാ വര്‍ഷവും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ “red list” തയ്യാറാക്കുന്ന International Union for the Conservation of Nature ന് ഈ സൂചന പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. എബോള വൈറസും കാട്ടിറച്ചിയുടെ പ്രീയം കാരണവും എണ്ണത്തില്‍ വളരേറെ കുറവു സംഭവിച്ച പടിഞ്ഞാറന്‍ ഗോറില്ലയെ കഴിഞ്ഞ വര്‍ഷം ഈ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. യാങ്ട്സീ നദിയിലെ ഡോള്‍ഫിനുകള്‍ തീവ്ര ഭീഷണിയിലാണ്, ചിലപ്പോള്‍ ഇതിനകം തന്നെ ഇല്ലാതായിട്ടുണ്ടാകാം.

IUCN red list ന്റെ പ്രവര്‍ത്തകന്‍ Craig Hilton-Taylor പറയുന്നത് വംശനാശത്തിന്റെ കണക്കെടുപ്പ് പൂര്‍ണ്ണമല്ലന്നാണ്. 2007 ലെ IUCN ന്റെ റിപ്പോര്‍ട്ടനുസരിച്ച് 18 ലക്ഷം സ്പീഷീസുകളാണ് ഇന്നുള്ളത്. അതില്‍ 41,000 ന്റെ കണക്കേ എടുത്തിട്ടുള്ളു. 16,000 സ്പീഷീസുകള്‍ ഇപ്പോള്‍ വംശനാശത്തിന്റെ ഭീഷണി നേരിടുന്നു. സസ്തനികളില്‍ നാലിലൊന്നും പക്ഷികളില്‍ എട്ടിലൊന്നും ഉഭയ ജീവികളില്‍ (amphibian) മൂന്നിലൊന്നും red list ല്‍ ഇപ്പോള്‍ തന്നെ സ്ഥാനം പിടിച്ചുകഴിഞ്ഞു. പുതിയ ലിസ്റ്റ് ഒക്ടോബറില്‍ പ്രസിദ്ധീകരിക്കും.

– from www.guardian.co.uk

വംശനാശ ഭീഷണി നേരിടുന്ന ജീവികളിനിന്നുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.

ഒരു അഭിപ്രായം ഇടൂ