പെന്‍ഗ്വിന്‍ സ്പീഷീസുകളുടെ ഭാവി അപകടത്തില്‍

ജൂലൈ – ആഗസ്റ്റ് 08 ല്‍ പ്രസിദ്ധീകരിച്ച BioScience ജേണലില്‍ വന്ന ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിന്‍ സ്പീഷീസുകള്‍ നാശത്തിന്റെ വക്കിലാണെന്ന് മനസിലാക്കാം. ലോകം മുഴുവന്‍ ഉള്ള കടലിലെ കാലാവസ്ഥാ മാറ്റത്തിന്റെ അപകട സൂചന നല്‍കുകയാണ് പെന്‍ഗ്വിന്‍ എന്ന് ഈ പഠനം നടത്തിയ University of Washington ലെ Dee Boersma പറയുന്നു. എണ്ണ മലിനീകരണം, മത്സ്യ സമ്പത്തിലെ കുറവ്, സമുദ്ര തീരങ്ങളിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പെന്‍ഗ്വിന്റെ പ്രജനനത്തെ മോശമായി ബാധിക്കുന്നു. എല്ലാറ്റിനുമുപരി താപനിലയിലെ വര്‍ദ്ധനവും ഇവയുടെ നാശത്തിന് കാരണമാകുന്നു.

ഈ സ്പീഷീസുകള്‍ക്ക് കാര്യങ്ങള്‍ ഗുരുതരമാണ്:

അര്‍ജന്റീനയുടെ അറ്റ്ലാന്റിക് തീരത്തുള്ള മഗെല്ലാനിക് (Magellanic) പെന്‍ഗ്വിന്‍ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ പകുതിയായി കുറഞ്ഞു.

ഒരു നൂറ്റാണ്ട് മുമ്പ് 15 ലക്ഷം ജോഡികള്‍ ഉണ്ടായിരുന്ന ആഫ്രികന്‍ പെന്‍ഗ്വിന്‍ 2005 ആയപ്പോഴേക്കും 63,000 ജോഡികള്‍ ആയി കുറഞ്ഞു.

1970 കളെ അപേക്ഷിച്ച് അന്റാര്‍ക്ടിക് മുനമ്പില്‍ കാണുന്ന Chinstrap and Adelie പെന്‍ഗ്വിന്റെ എണ്ണത്തില്‍ 50% കുറവുവന്നു.

സധാരണയായുള്ള പ്രജനന സ്ഥലത്തെക്കാള്‍ 3 മൈലില്‍ കൂടുതല്‍ യാത്ര ചെയ്താണ് ഇപ്പോള്‍ ചക്രവര്‍ത്തി പെന്‍ഗ്വിനുകള്‍ അവയുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്.

കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന സമുദ്ര ജലപ്രവാഹങ്ങളുടെ ഗതിമാറ്റം ഗാലപ്പഗോസ് പെന്‍ഗ്വിന്റെ ആഹാരമായ ചെറു മീനുകളെ ഒഴുക്കി മാറ്റുന്നു.

– from sciencepoles.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )