
Tom Bolton ജ്യോതിശാസ്ത്രത്തിന്റേയും(astronomy ) ഖഗോളോര്‍ജ്ജതന്ത്രത്തിന്റേയും (astrophysics) പ്രൊഫസര്‍ ആണ്. 1971 ല്‍ ക്യാനഡ അവരുടെ ഏറ്റവും വലിയ ദൂരദര്‍ശിനി സ്ഥാപിച്ചതു മുതല്‍ അദ്ദേഹം വാനനിരീക്ഷണം നടത്തുന്നു. തമോദ്വാരങ്ങളുടെ അസ്തിത്വത്തിന്റെ ആദ്യ തെളിവുകള്‍ അദ്ദേഹമാണ് നല്‍കിയത്. ജൂലൈ 2 -ാം തീയതി അദ്ദേഹത്തിന് University of Toronto യുടെ ഒരു കത്ത് കിട്ടി. 10 ദിവസത്തിനുള്ളില്‍ സ്ഥലമൊഴിഞ്ഞ് പോകണമെന്ന് അതില്‍ പറയുന്നു. നവംബറില്‍ ജ്യോതിര്‍ നിരീക്ഷണശാല(observatory) അടച്ചുപൂട്ടി കൂടുതല്‍ വില നല്‍കുന്ന ആളിന് ലേലം ചെയ്യാനും അതുവഴി കിട്ടുന്ന പണം ജ്യോതിശാസ്ത്ര വിദ്യാഭ്യാസത്തിന് ഉപയോഗിക്കാനും സര്‍വ്വകലാശാല തീരുമാനമെടുത്തു. കഴിഞ്ഞ ദിവസം ഒരാള്‍ ലേലത്തില്‍ വാങ്ങുകയും ഒരു മാസത്തില്‍ തന്നെ ഇടപാട് തീര്‍ക്കണമെന്നും ആവശ്യപ്പെട്ടു. ആരാണ് വാങ്ങുന്നതെന്നോ എന്തു വിലക്കാണ് വാങ്ങുന്നതെന്നോ സര്‍വ്വകലാശാല വെളിപ്പെടുത്തിയിട്ടില്ല.
ദൂരദര്‍ശിനി പ്രവര്‍ത്തിപ്പിക്കുന്ന ജോലിക്കാരായ Heide DeBond ഉം Toomas Karmo ഉം ഉള്‍പ്പടെ ജ്യോതിര്‍ നിരീക്ഷണശാലയിലെ ജീവനക്കരെ University of Toronto ബുധനാഴ്ച പിരിച്ചുവിട്ടു. “വകുപ്പിന് ഇനി താങ്കളുടെ സേവനം ആവശ്യമില്ല. ഇനി കൂടുതലായി ഒന്നും നിരീക്ഷിക്കുന്നുമില്ല. എന്നിരുന്നാലും ഇന്നത്തെ രാത്രി ദൂരദര്‍ശിനി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശമ്പളം നല്‍കുന്നതായിരിക്കും”. ഈ കത്താണ് ജോലിക്കെത്തിയ Karmo തന്റെ മേശപ്പുറത്ത് കണ്ടത്.
79 ഹെക്റ്റര്‍ വനഭൂമിയിലെ കുന്നിന്‍ മുകളില്‍ കല്ലുകൊണ്ട് നിര്‍മ്മിച്ച കൊട്ടാരം പൊലുള്ള ഈ നിരീക്ഷണശാല 1935 ലാണ് തുറന്നത്. 1930 കളില്‍ Jessie Donalda Dunlap സ്ഥലം സൌജന്യമായി നല്‍കുകയും സ്കൂളിന് 74- ഇഞ്ച് ദൂരദര്‍ശിനി ഇംഗ്ലണ്ടില്‍ നിന്ന് വാങ്ങിക്കൊടുക്കുകയും ചെയ്തു. ഒരു amateur ജ്യോതിശാസ്ത്രജ്ഞനായ അവരുടെ ഭര്‍ത്താവ് ഡേവിഡിന്റെ ഓര്‍മ്മക്കായാണ് ഇതു ചെയ്തത്. അവരുടെ മരണ പത്ര പ്രകാരം നിരീക്ഷണശാലയുടെ പ്രവര്‍ത്തനം നിലച്ചാല്‍ ഈ സ്ഥലം അവരുടെ അനന്തരാവകാശികള്‍ക്ക് ലഭിക്കുമെന്നാണ്.
പുതിയ ജ്യോതിശാസ്ത്ര ഗവേഷണ സ്ഥാപനം നിര്‍മ്മിക്കാനുള്ള പണം സ്വരൂപിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് University of Toronto തിലെ Mr. Steiner പറഞ്ഞു. പുതിയ ലോകോത്തര ഗവേഷണ സ്ഥാപനം തുടങ്ങുന്നതുവഴി ഈ നിരീക്ഷണശാലയുടെ സ്ഥാപകരെ മെച്ചപ്പെട്ട രീതില്‍ ബഹുമാനിക്കാനാവും. എന്നാല്‍ പ്രൊഫസര്‍ Bolton ഇതിനെ എതിര്‍ക്കുന്നു. “അവര്‍ എന്നോട് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കില്‍ ലോകോത്തര ഗവേഷണം എങ്ങനെ നടത്തണമെന്ന് ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. ചെറിയ നിക്ഷേപം കൊണ്ട് തന്നെ നിരീക്ഷണശാലക്ക് 20 വര്‍ങ്ങള്‍ക്ക് മുമ്പുള്ള അതിന്റെ സ്ഥാനം വീണ്ടെടുക്കാമായിരുന്നു. അതിന് ഞങ്ങളെ ചിട്ടയായ രീതിയില്‍ പട്ടിണിക്കിട്ട് പുനരധിവാസ കേന്ദ്രത്തിലയപ്പിച്ച് നിരീക്ഷണശാല തകര്‍ത്തിട്ടു വേണ്ടിയിരുന്നില്ല”, എന്ന് അദ്ദേഹം പറഞ്ഞു.
പ്രകാശ മലിനീകരണം നിരീക്ഷണശാലയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നില്ല. 1995 ല്‍ Richmond Hill ല്‍ പ്രകാശ മലിനീകരണത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചതുകൊണ്ട് മാത്രമല്ല, നിരീക്ഷണശാല ശ്രദ്ധ കേന്ദ്രീകരിക്കുന്ന നക്ഷത്രങ്ങള്‍ ദൂരദര്‍ശിനിയുടെ പരിമിതിയേക്കാള്‍ മുന്നിലായതുകൊണ്ടാണ്.
– from network.nationalpost.com
പ്രകാശ മലിനീകരണം എന്നാല്‍ എന്താണ് ?
ഉദാഹരണത്തിന് രാത്രിയില്‍ നഗരത്തില്‍ നിന്ന് ആകാശത്ത് നോക്കിയാല്‍ നക്ഷത്രങ്ങളെ കാണാന്‍ കഴിയില്ല. കാരണം നഗരത്തിലെ വെളിച്ചം നക്ഷത്രങ്ങളില്‍ നിന്ന് വരുന്ന വെളിച്ചത്തെക്കാള്‍ ശക്തികൂടിയതു കൊണ്ടാണിത്. ഇതിനെയാണ് പ്രകാശമലിനീകരണം എന്ന് പറയുന്നത്. (നക്ഷത്ര വിദൂരത്തായതാണ് അവയുടെ പ്രകാശത്തിന് ശക്തികുറയാന്ഡ കാരണം.)
പുതിയ അറിവാണ്…………….
നന്ദി
ഇന്ത്യയില്‍ ഉള്ള ഒരു പ്രശ്നം നഗരങ്ങളില്‍ നിന്നുള്ള പ്രകാശം മുകളില്‍ തന്ഗിനില്കുന്ന aerosoles ഇല തട്ടി പ്രതിഫലിക്കുമെന്നതനു. പ്രകാശം താഴേക്ക് മാത്രം അടിക്കാനുള്ള സംവിധാനം, മലിനീകരണ (പൊടികള്‍ കുറയ്ക്കുക) നിയന്ത്രണം അന്നിവ കൊണ്ട് പ്രകാശ മലീനികരണം കുറെയൊക്കെ നിയന്ത്രിക്കാം, രാത്രിയില്‍ തെളിഞ്ഞ ആകാശം കാണുക എന്നത് നമ്മുടെ അവകാശമാണ്