അമേരിക്കയിലെ House of Representatives ല്‍ The Transportation and Housing Options for Gas Price Relief Act of 2008 (HR 6495) അവതരിപ്പിച്ചു. Earl Blumenauer (D-OR), Chris Shays (R-CT), Ellen Tauscher (D-CA), Jay Inslee (D-WA), Jerry McNerney (D-CA), Hilda Solis (D-CA) തുടങ്ങിയവര്‍ ആണ് ഇതിന്റെ സ്പോണ്‍സര്‍മാര്‍. ഈ നിയമം അതിന്റെ ഫണ്ട് താഴെപ്പറയുന്ന രീതിയില്‍ ചിലവാക്കും:
- പൊതു ഗതാഗതം വികസിപ്പിക്കുന്നതിന്, transit agencies ന് ഉയര്‍ന്ന ഇന്ധന വില താങ്ങാന്‍ സഹായിക്കുന്നതിന്
- കുറഞ്ഞ ദൂരം യാത്ര ചെയ്തിട്ടുള്ള വാഹങ്ങള്‍ക്ക് കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയം നടപ്പാകാന്‍.
- ജോലിക്കായി mass transit, കാര്‍ പൂളിങ്ങ്, കാല്‍നട, ടെലികമ്മ്യൂട്ടിങ്ങ് തുടങ്ങിയവ നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കും ജോലിക്കാര്‍ക്കുമുള്ള ധന സഹായത്തിന്.
- കാല്‍നട, സൈക്കിള്‍ അനുകൂല സമൂഹം ഉണ്ടാക്കാന്‍ പ്രാദേശിക സര്‍കാരെ സഹായിക്കാന്‍.
- ഗതാഗത ഗാര്‍ഹിക സാദ്ധ്യതകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍.
- പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ക്കടുത്ത് വീടുകള്‍ നിര്‍മ്മിച്ച് Location Efficient Mortgages ലഭ്യമാക്കാന്‍
- വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ സര്‍ക്കാര്‍ കാര്യങ്ങള്‍ നിറവേറ്റാന്‍ ജനങ്ങളെ സഹായിക്കാനായി ഫെഡറല്‍ സര്‍ക്കാരിന്റെ വെബ് സൈറ്റുകള്‍ നിര്‍മ്മിക്കാന്‍.
“ഈ ബില്ല് ഇപ്പോഴുള്ള ഗതാഗത സാഹചര്യങ്ങളെ നിലനിര്‍ത്തുന്നതോടൊപ്പം പുതിയ transit ബദലുകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു എല്ലാ അമേരിക്കകാര്‍ക്കും എണ്ണക്ക് വേണ്ടി അവര്‍ ചിലവാക്കുന്ന പണം കുറക്കാന്‍ സഹായിക്കും. വിദേശ എണ്ണയോടുള്ള അടിമത്തം കുറക്കും. മലിനീകരണം കുറക്കും.” Environmental Defense ന്റെ Michael Replogle പറയുന്നു. അമേരിക്കയില്‍ പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കാനുള്ള ക്രിയാത്മകമായ നീക്കമാണിത്. വ്യക്തിഗത ഊര്‍ജ്ജ ഉപഭോഗവും കാര്‍ബണ്‍ കാല്‍പ്പാടും കുറച്ച് civic infrastructures പുനര്‍ നിര്‍മ്മിക്കാന്‍ ഇതിന് കഴിയും.
— സ്രോതസ്സ് www.treehugger.com
നമുക്കും നടപ്പാക്കാവുന്നതാണ് ഈ കാര്യങ്ങളൊക്കെ. അതില്‍ 7 ആം പോയന്റ് നടപ്പാകിയാല്‍ സര്‍ക്കാര്‍ ഓഫീസിലെ അഴിമതി കുറക്കാന്‍ കഴിയും.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.