ലോകത്തേ ഏറ്റവും വലിയ രണ്ടാമത്തെ ജൈവവാതക നിലയം ജര്‍മ്മനിയില്‍ 2009 ആദ്യം തുടങ്ങും. Konnern ലെ നിലയം 1.5 കോടി ഘനമീറ്റര്‍ (m³) ജൈവ മീഥേന്‍ ജര്‍മ്മനിയിലെ വാതക ഗ്രിഡ്ഡിലേക്ക് നല്കുന്നതുകൊണ്ട് രാജ്യത്തെ ഏതു ഉപഭോക്താക്കള്‍ക്കും അതിന്റെ സേവനം ലഭിക്കും. ഇത് രാജ്യത്ത് ഒരു ജൈവവാതക ഉത്പാദനത്തില്‍ കുതിച്ചുചാട്ടത്തിന് തുടക്കം കുറിക്കുന്നതുവഴി റഷ്യയില്‍ നിന്നുള്ള പ്രകൃതി വാതക ഇറക്കുമതി കുറക്കാന്‍ സഹായിക്കും എന്ന് വിദഗ്ധര്‍ കരുതുന്നു.
ജര്‍മ്മനിക്ക് 2007 ല്‍ 3,750 ജൈവവാതക നിലയങ്ങള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം കൂടി 1280 മെഗാവാട്ട് ശക്തി ഉത്പാദിപ്പിച്ചിരുന്നു. 2020 ആകുമ്പോഴേക്കും ജര്‍മ്മനിയുടെ പ്രകൃതി വാതക ആവശ്യകതയുടെ 20% ജൈവവാതക നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പികയാണ് ലക്ഷ്യമെന്ന് German Biogas Association ന്റെ Andrea Horbelt ന്റെ പറയുന്നു. ജര്‍മ്മനിക്ക് കിഴക്കന്‍ യൂറോപ്പിലെ കാര്‍ഷിക സാദ്ധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്ക് മൊത്തം പ്രകൃതി വാതക ആവശ്യകതയും ജൈവവാതക നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കാനാവുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.
ജൈവവാതക ഭാവിയുടെ ഊര്‍ജ്ജമാണ്. ചിലവുകുറച്ച് നിര്‍മ്മിക്കുകയും കടത്തിക്കൊണ്ടുപോകുകയും വികേന്ദ്രീകൃതമായി നിര്‍മ്മിക്കുകയും ചെയ്യാന്‍ കഴിയുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. agri.capital ന്റെ Pivi Scamperle പറയുന്നു. ജര്‍മ്മനിയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ജൈവവാതക നിലയം ആണ് agri.capital. അവര്‍ 60 ലക്ഷം ഘനമീറ്റര്‍ (m³) ജൈവ മീഥേന്‍ ആണ് ഗ്രിഡ്ഡിലേക്ക് നല്കുന്നു. ഒരു വര്‍ഷം മുമ്പുണ്ടായ ഒരു സാങ്കേതിക കണ്ടുപിടുത്തമാണ് ഇപ്പോഴത്തെ ജൈവവാതക നിലയത്തിന്റെ വളര്‍ച്ചക്ക് കാരണം. ജൈവവാതകത്തെ പ്രകൃതിവാതക ഗ്രിഡ്ഡിലേക്ക് കടത്തിവിടാനുള്ള സാങ്കേതിക വിദ്യയാണത്. അതുമൂലം പ്രകൃതിവാതകത്തെ ചിലവുകുറഞ്ഞ രീതിയില്‍ ജര്‍മനി മുഴുവന്‍ കടത്തിക്കൊണ്ടു പോകാന്‍ കഴിയും. പുതിയ നിലയം സ്ഥാപിക്കുന്ന കമ്പനിയായ WELtec BioPower ന്റെ Thomas Wilkens പറയുന്നു.
ഈ കണ്ടുപിടുത്തത്തിന് മുമ്പ് combined heat ഉം power biogas plants ഉം ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഉപയോഗശൂന്യമാകുകയായിരുന്നു. കാരണം ഉത്പാദന കേന്ദ്രത്തിനടുത്ത് വേണ്ടത്ര ആവശ്യക്കാരില്ലന്നതു തന്നെ. ദൂര സ്ഥലങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് അത് എത്തിച്ച് കൊടുക്കാനുള്ള സാങ്കേതിക വിദ്യയും ഉണ്ടായിരുന്നില്ല.
Könnern ലെ 30 കൃഷിക്കാര്‍ നിലയത്തിന് പ്രതി വര്‍ഷം വേണ്ട 120,000 ടണ്‍ അസംസ്കൃത വസ്തുക്കള്‍ എത്തിച്ചുകൊടുക്കും. പ്രധാനമായും ചോളം. 8 fermenting ടാങ്കുകള്‍ 3 കോടി m³ ജൈവവാതകം ഉത്പാദിപ്പിക്കും. അതാ ശുദ്ധീകരിച്ച് 1.5 m³ ശുദ്ധ ജൈവ മീഥേന്‍ ഉണ്ടാക്കും. ജൈവവാതകത്തില്‍ 60% മീഥേനും 40% കാര്‍ബണ്‍ ഡൈ ഓക്സൈഡുമാണുള്ളത്. പ്രകൃതി വാതകത്തില്‍ 97% ആണ് മീഥേന്റെ അളവ്. ശുദ്ധീകരണം കഴിയുമ്പോള്‍ ജൈവവാതകത്തില്‍ 99% മീഥേന്‍ ഉണ്ടാകും.
Könnern ലെ നിലയം Huckabay Ridge Renewable Natural Gas (Stephenville, Texas)ന്റെത്ര വലിപ്പമുണ്ട്. അവിടെ പശുവിന്റെ ചാണകത്തില്‍ നിന്നും മറ്റ് ജൈവ മാലിന്ന്യങ്ങളില്‍ നിന്നുമാണ് 635,000 MMBtu ജൈവ മീഥേന്‍ നിര്‍മ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജൈവവാതക നിലയമായ അത് ജനുവരി 2008 ന് ശേഷം വാതകം പ്രകൃതിവാതക പൈപ്പ് ലൈനിലേക്ക് കടത്തിവിടുന്നു.
– from www.renewableenergyworld.com
ഭക്ഷ്യ വസ്തുക്കളുപയോഗിച്ചുള്ള ജൈവ ഇന്ധന നിര്‍മ്മാണം നല്ലതല്ല. അത് ആഹാരത്തിന്റെ വില വര്‍ദ്ധിപ്പിക്കും. അതുപോലെ കൃഷിക്കുപയോഗിക്കുന്ന പെട്രോളിയം അടിസ്ഥാനമാക്കിയ രാസവളങ്ങളും മറ്റും ഹരിതഗൃഹ പ്രഭാവം വര്‍ദ്ധിപ്പിക്കും.
സെപ്റ്റംബറില്‍ weltec ജൈവവാതക നിലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങി.